Best SmartPhones under 25K: 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ
25000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ധാരാളമാണ്
മികച്ച സവിശേഷതകളോട് കൂടിയ 5G ഫോണുകളാണ് ഇവ
25000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
25000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ വാങ്ങുന്നവരാണ്. ഈ വിലയിൽ മികച്ച ക്യാമറ, കരുത്തുള്ള പ്രോസസർ, കണ്ടന്റ് സ്ട്രീമിങ്ങിനുള്ള ഡിസ്പ്ലെ, ദീർഘനേരം ചാർജ് നിൽകുന്ന ബാറ്ററി, അതിവേഗ ചാർജിങ് തുടങ്ങിയ സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളുണ്ട്. ഇത്തരത്തിൽ ഇപ്പോൾ നിങ്ങൾക്ക് വാങ്ങാവുന്ന 25000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്.
Oppo F23 5G
24,999 രൂപ വിലയുള്ള ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000 mAh ബാറ്ററി, 120Hz ഐപിഎസ് എൽസിഡി പാനൽ എന്നിവയാണ് ഫോണിന്റെ മറ്റ് ഫീച്ചറുകൾ. നാല് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും അഞ്ച് സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.
Motorola Edge 30 5G
മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന് 24,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് 2022ൽ പുറത്തിറങ്ങി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 144Hz AMOLED ഡിസ്‌പ്ലേയാണുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,020 mAh ബാറ്ററിയും മോട്ടറോള എഡ്ജ് 30യിൽ ഉണ്ട്. 50 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള ഫോണാണിത്.
IQOO NEO 6 5G
ഐകൂ നിയോ 6 5ജി സ്മാർട്ട്ഫോണിന് 24,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോൺ വർഷം പഴക്കമുള്ളതാണെങ്കിലും മികച്ച പെർഫോമൻസ് നൽകുന്നു. സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz E4 AMOLED ഡിസ്‌പ്ലേയുണ്ട്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,700 mAh ബാറ്ററി, ഒഐഎസ് ഉള്ള 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ.
REDMI NOTE 12 PRO 5G
23,999 രൂപ വിലയുള്ള റെഡ്മി നോട്ട് 12 പ്രോ മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്പ്സെറ്റുമായിട്ടാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേയും ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോണിൽ റെഡ്മി നൽകിയിട്ടുള്ളത്. ഒഐഎസ് ഉള്ള 50 എംപി പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.