റെഡ്മി, റിയൽമി, സാംസങ്, പോക്കോ, ലാവ തുടങ്ങിയ ബ്രാന്റുകൾ 12000 രൂപയിൽ താഴെ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇവയെല്ലാം മികച്ച ബജറ്റ് സ്മാർട്ട്ഫോണുകളാണ്. ഇവയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
മീഡിയടെക് ഹീലിയോ ജി88 പ്രൊസസർ ആണ് ഇൻഫിനിക്സ് നോട്ട് 12ൽ നൽകിയിട്ടുള്ളത്. 6.7 ഇഞ്ച് 60Hz AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ പിക്സൽ റെസലൂഷൻ 2400×1080 ആണ്. മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. Infinix Note 12 ന് 6GB വരെ റാമും 128GB വരെ ഇന്റേണൽ മെമ്മറിയും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുണ്ട്. 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഉപകരണം 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇതിലുണ്ട്.
കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഡോട്ട് നോച്ചും ഉള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഫോണിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. റെഡ്മി നോട്ട് 8 ലെ ക്യാമറകളിൽ 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74-ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രഷ് റേറ്റുമായി വരുന്ന ഈ ഡിസ്പ്ലെയ്ക്ക് 450 നിറ്റ്സ് വരെ ബ്രൈറ്റ്നസും റിയൽമി നൽകിയിട്ടുണ്ട്. ഒക്ടാ കോർ യൂണിസോക്ക് ചിപ്‌സെറ്റിന്റെ കരുത്തിലാണ് റിയൽമി നാർസോ എൻ53 പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐയിലാണ് റിയൽമി നാർസോ എൻ53 പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മിനി ക്യാപ്സ്യൂൾ ഫീച്ചറാണ്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ എൻ53 ഫോണിലുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് റിയൽമി നാർസോ എൻ53യിൽ ഉള്ളത്. വെറും 30 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോണിന് 50% ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
റെഡ്മി 10 സ്മാർട്ട്‌ഫോണിൽ 6000mAh ബാറ്ററിയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.71 ഇഞ്ച് ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന റാം എന്നിവയെല്ലാം റെഡ്മി 10 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്‌മാർട്ട്‌ഫോൺ വരുന്നത്. 9,999 രൂപയാണ് ബേസ് വേരിയന്റിന്റെ വില. 6 ജിബി വേരിയന്റിന് 11,999 രൂപ വിലയുണ്ട്.
12,000 രൂപയ്ക്ക് കീഴിൽ ലഭിക്കുന്ന മികച്ച റിയൽമി സ്മാർട്ട്ഫോണാണ് റിയൽമി സി35. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു മോഡലും ഈ ഡിവൈസിനുണ്ട്. യൂണിസോക്ക് ടി616 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോൺ ഫുൾ HD ഡിസ്പ്ലേ നൽകുന്നു. ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണാണ് ഇത്.
2022ൽ ഇന്ത്യൻ ബ്രാന്റായ ലാവ വിവിധ വില വിഭാഗങ്ങളിലായി മികച്ച രണ്ട് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിരുന്നു. 12,000 രൂപയിൽ താഴെ വിലയിൽ നൽകുന്ന പണത്തിന് യോജിച്ച മൂല്യം നൽകുന്ന ലാവ ബ്ലേസ് 5ജി ഫോൺ കമ്പനി പുറത്തിറക്കി. ഈ ബജറ്റ് ഫോൺ 5ജി സപ്പോർട്ടോടെ വരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. 12W വയർഡ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. ഈ സ്മാർട്ട്ഫോൺ പ്രീമിയം ഡിസൈനുമായിട്ടാണ് വരുന്നത്. വില വച്ച് നോക്കമ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ലാവ ബ്ലേസ് 5ജി.
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും പോക്കോ നൽകുന്നുണ്ട്. 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എം5ൽ ഉള്ളത്. 5000 എംഎഎച്ച് ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി99 പ്രോസസറാണ്. പെർഫോമൻസിന് പ്രധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഫോണാണ് ഇത്.
128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡലിന് 11,999 രൂപയാണ് വില. 4 ജിബി റാമാണ് ഈ ഡിവൈസിലുള്ളത്. 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എക്സിനോസ് 850 പ്രോസസറാണ്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.