Best 5000 mAh SmartPhones in India: 5000 mAh ബാറ്ററിയുമായി മികച്ച സ്മാർട്ട്‌ഫോണുകൾ

Best 5000 mAh SmartPhones in India: 5000 mAh ബാറ്ററിയുമായി മികച്ച സ്മാർട്ട്‌ഫോണുകൾ
HIGHLIGHTS

5,000 mAh ബാറ്ററിയുടെ പവറുമായി ധാരാളം സ്മാർട്ട്‌ഫോണുകളുണ്ട്

ഒരൊറ്റ തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ചാർജ് നില്ക്കാൻ സാധ്യതയുണ്ട്

ഈ ബാറ്ററി വരുന്ന ചില സ്മാർട്ട്‌ഫോണുകൾ നമുക്ക് പരിചയപ്പെടാം

5,000 mAh ബാറ്ററിയുള്ള ഹാൻഡ്‌സെറ്റുകൾ ഒരൊറ്റ തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ചാർജ് നിലനിൽക്കും. നിരവധി സ്മാർട്ട്‌ഫോണുകളാണ്  5,000 mAh ബാറ്ററിയും ആയി വിപണിയിലെത്തുന്നത്‌. ഈ ബാറ്ററി വരുന്ന ചില സ്മാർട്ട്‌ഫോണുകൾ നമുക്ക് പരിചയപ്പെടാം.

Redmi 11 Prime

2408 X 1080 പിക്‌സൽ റെസല്യൂഷനുള്ള 6.58 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ സ്‌ക്രീനാണ് ഫോണിലുള്ളത്. 1080p റെസലൂഷൻ സ്‌ക്രീനിന് 90Hz റിഫ്രഷ് റേറ്റുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 11 പ്രൈം 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
രണ്ട് പിൻ ക്യാമറകളാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിലുള്ളത്. എഫ്/2.2 അപ്പേർച്ചറുള്ള 8 എംപി ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണുള്ളത്.

Samsung Galaxy M04

6.5 ഇഞ്ച് എച്ച്ഡി പ്ലസ് പിഎൽഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസ് ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും Samsung Galaxy M04 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് Samsung Galaxy M04 ലെ സെൽഫി ക്യാം പ്ലേസ് ചെയ്തിരിക്കുന്നത്. ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 ചിപ്പ്‌സെറ്റാണ് Samsung Galaxy M04 സ്മാ‍‍‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നത്. ഐഎംജി പവ‍ർവിആ‍ർ ജിഇ8320 ജിപിയു, എആ‍എം കോ‍ർട്ടക്സ് എ53 കോറുകൾ എന്നിവയെല്ലാം ഈ മീഡിയടെക്ക് ചിപ്പ്സെറ്റിന്റെ സവിശേഷതകളാണ്. 8GB വരെയായി റാം കപ്പാസിറ്റി ഉയർത്താൻ കഴിയുമെന്നത് ഡിവൈസിന്റെ എടുത്ത് പറയേണ്ട ഫീച്ചറാണ്. 5000 mAh ബാറ്ററിയാണ് Samsung Galaxy M04 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

VIVO Y16

രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്. 3 GB+32 GB, 4GB+64GB എന്നിവയാണ് വിവോ Y16 ന്റെ പതിപ്പുകൾ. സ്റ്റെല്ലാർ ബ്ലാക്ക്, ഡ്രിസ്ലിംഗ് ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. മീഡിയടെക് P35 പ്രൊസസറാണ് Vivo Y16 യ്ക്ക് കൊടുത്തിരിക്കുന്നത്. 2.5 ഡി കർവ്ഡ് 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് Vivo Y16 ന് ഡിസ്പ്ലേ ആയി നൽകിയിട്ടുള്ളത്. ഒരു ഡ്യുവൽ ക്യാമറാ സെറ്റ് അപ്പാണ് ഫോണിന് നൽകിയിട്ടുള്ളത്.13 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്‌സൽ മാക്രോ ക്യാമറയും നൽകിയിരിക്കുന്നു. 5-മെഗാപിക്സൽ ഉള്ള ഒരു സിംഗിൾ ലെൻസാണ് സെൽഫി ക്യാമറയായി നൽകിയിട്ടുള്ളത്. 5000 mAh ബാറ്ററിയാണ് Vivo Y16 ൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Realme Narzo 50i
 

'Realme Narzo 50i പ്രൈമിന് 3 ജിബി റാം 32 ജിബി സ്റ്റോറേജും ഉള്ള ഫോണിന് 7,999 രൂപയും 4GB റാമിന് 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയുമാണ് വില. റിയൽമി നാർസോ 50എ പ്രൈം എഫ്എച്ച്ഡി റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് ഐപിഎസ് പാനൽ നൽകുന്നു. നേർത്ത ബെസലുകളും 90.7 ശതമാനം സ്‌ക്രീൻ റേഷിയോവും മികച്ച കാഴ്ചാനുഭവം ഉപയോക്താക്കൾക്ക് നൽകും. റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോണിന് പിന്നിൽ 50 എംപി എഐ പ്രൈമറി ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒരു മാക്രോ ലെൻസും ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയും ഈ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണുള്ളത്. പിന്നിലെ 50 എംപി ക്യാമറയ്ക്ക് നല്ല വെളിച്ചമുള്ള ചുറ്റുപാടുകളിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ കഴിയും.
5000 mAh ബാറ്ററിയാണ്‌ ഈ സ്മാർട്ട്‌ഫോണിലുള്ളത്. 

Oppo F23 5G 

ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിൽ 1080×2400 പിക്സൽ റെസല്യൂഷനോട് കൂടിയ 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. ഈ ഡിസ്പ്ലെയിൽ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്. 8 ജിബി റാമുമായി വരുന്ന ഫോണിൽ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ മിഡ്-റേഞ്ച് ഓപ്പോ സ്മാർട്ട്‌ഫോണിൽ 64 എംപി മെയിൻ ക്യാമറയാണുള്ളത്. 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ഷൂട്ടറുമാണ് ഡിവൈസിലുള്ള മറ്റ് രണ്ട് ക്യാമറകൾ. സെൽഫികൾക്കും വീഡിയോകൾക്കും 32 എംപി സെൽഫി ഷൂട്ടറാണുള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഓപ്പോ എഫ്23 5ജിയിലുണ്ട്.

Samsung Galaxy M31 

ഡ്യൂവൽ സിമ്മുള്ള (നാനോ) ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ UI 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. സൂപ്പർ അമോലെഡ് പാനലുള്ള 6.4-ഇഞ്ചുള്ള ഫുൾ-എച്ഡി+ (1080×2340 പിക്സൽ) ഇൻഫിനിറ്റി-U ഡിസ്പ്ലേ ആണ് ഫോണിന്. 19.5:9 ആണ് ആസ്പെക്ട് അനുപാതം. ഒക്ട-കോർ എക്സൈനോസ് 9611 SoC പ്രോസസ്സർ ആണ് ഫോണിന്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയാണ് സാംസങ് ഫോണിന്‌. 64 ജിബി, 128 ജിബി UFS 2.1 സ്റ്റോറേജ് ഓപ്‌ഷനുകളാണ് ഫോണിലുള്ളത്. ഇത് രണ്ടും ഒരു മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർധിപ്പിക്കാനും സാധിക്കും. 

Oppo A78 5G 

6.54 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. എച്ച്ഡി പ്ലസ് സ്ക്രീൻ റെസല്യൂഷൻ, 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയെല്ലാം ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിലെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സെൽഫി സെൻസറിനായി വാട്ടർ ഡ്രോപ്പ് നോച്ചും പാനലിൽ നൽകിയിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്പ്സെറ്റാണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി സെൻസറും സെക്കൻഡറി മോണോക്രോം സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി സെൻസറും ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന കളർഒഎസ് 13-ൽ ആണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും സ്മാർട്ട്ഫോണിലുണ്ട്. 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo