BEST SMARTPHONES WITH 4GB RAM: മികവുറ്റ സ്റ്റോറേജ് നൽകുന്ന സ്മാർട്ട്‌ഫോണുകൾ

BEST SMARTPHONES WITH 4GB RAM: മികവുറ്റ സ്റ്റോറേജ് നൽകുന്ന സ്മാർട്ട്‌ഫോണുകൾ

സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് റാം. റാം കുറവായത് കാരണം നമ്മുടെ പല ആപ്ലിക്കേഷനുകളും ചിലപ്പോള്‍ ഫോണ്‍ തന്നെയും സ്ലോ ആവാറുണ്ട്. കൂടുതല്‍ റാമുണ്ടെങ്കില്‍ ഒരേസമയം നിരവധി ആപ്ലിക്കേഷനുകള്‍ ആയാസരഹിതമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 4GB റാമുള്ള ഇന്ത്യന്‍ വിപണിയിലെ മികവുറ്റ സ്മാര്‍ട്ട്ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

Realme Narzo 50i

 Realme Narzo 50i പ്രൈമിന് 3 ജിബി റാം 32 ജിബി സ്റ്റോറേജും ഉള്ള ഫോണിന് 7,999 രൂപയും 4GB റാമിന് 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയുമാണ് വില. റിയൽമി നാർസോ 50എ പ്രൈം എഫ്എച്ച്ഡി റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് ഐപിഎസ് പാനൽ നൽകുന്നു. നേർത്ത ബെസലുകളും 90.7 ശതമാനം സ്‌ക്രീൻ റേഷിയോവും മികച്ച കാഴ്ചാനുഭവം ഉപയോക്താക്കൾക്ക് നൽകും. റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോണിന് പിന്നിൽ 50 എംപി എഐ പ്രൈമറി ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒരു മാക്രോ ലെൻസും ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയും ഈ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണുള്ളത്. പിന്നിലെ 50 എംപി ക്യാമറയ്ക്ക് നല്ല വെളിച്ചമുള്ള ചുറ്റുപാടുകളിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ കഴിയും.

VIVO Y16

രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്. 3 GB+32 GB, 4GB+64GB എന്നിവയാണ് വിവോ Y16 ന്റെ പതിപ്പുകൾ. സ്റ്റെല്ലാർ ബ്ലാക്ക്, ഡ്രിസ്ലിംഗ് ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. മീഡിയടെക് P35 പ്രൊസസറാണ് Vivo Y16 യ്ക്ക് കൊടുത്തിരിക്കുന്നത്. 2.5 ഡി കർവ്ഡ് 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് Vivo Y16 ന് ഡിസ്പ്ലേ ആയി നൽകിയിട്ടുള്ളത്. ഒരു ഡ്യുവൽ ക്യാമറാ സെറ്റ് അപ്പാണ് ഫോണിന് നൽകിയിട്ടുള്ളത്.13 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്‌സൽ മാക്രോ ക്യാമറയും നൽകിയിരിക്കുന്നു. 5-മെഗാപിക്സൽ ഉള്ള ഒരു സിംഗിൾ ലെൻസാണ് സെൽഫി ക്യാമറയായി നൽകിയിട്ടുള്ളത്. 5000 mAh ബാറ്ററിയാണ് Vivo Y16 ൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Redmi 10A

720×1600 പിക്‌സൽ റെസല്യൂഷനും 20:9 ആസ്പെക്റ്റ് റേഷ്യോയുമുള്ള  6.53 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് റെഡ്മി 10എ അവതരിപ്പിക്കുന്നത്. ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസറുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. MediaTek Helio G25 ഒക്ടാ കോർ പ്രൊസസറും 4GB വരെ റാമും 64GB ഇന്റേണൽ സ്റ്റോറേജും ആണ് Redmi 10A നൽകുന്നത്. വികസിപ്പിക്കാവുന്ന സ്റ്റോറേജിനായി ഫോണിന് അധിക സ്ലോട്ട് ലഭിച്ചേക്കില്ല. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ഇഷ്‌ടാനുസൃത സ്‌കിന്നിലാണ് റെഡ്മി 10A പ്രവർത്തിക്കുന്നത്. റെഡ്മി 10 എ 13 മെഗാപിക്സൽ ക്യാമറയും എൽഇഡി ഫ്ലാഷും ഉൾക്കൊള്ളുന്നു. സെൽഫികൾക്കായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയുണ്ട്. നൈറ്റ് മോഡ്, പ്രോ മോഡ്, ടൈം-ലാപ്‌സ് പോർട്രെയിറ്റ് മോഡ്, എച്ച്ഡിആർ കൺട്രോൾ എന്നിവയുൾപ്പെടെ വിവിധ മോഡുകളെ ക്യാമറ പിന്തുണയ്ക്കുന്നു.

Oppo A17

50-മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിന് ഉള്ളത്. AI- പവേർഡ് ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. 4GB റാമുമായി പെയർ ചെയ്ത MediaTek Helio P35 (MT6765) SoC ആണ് ഇതിനുള്ളത്. ഡവലപ്പ് ചെയ്ത റാമിനും പ്രത്യേകതകളുണ്ട്. ലെതർ-ഫീൽ ഡിസൈനൊപ്പം വാട്ടർ പ്രൂഫിങ്ങിൽ  IPX4 റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കി കളർ ഒഎസ്12.1.1 പ്രവർത്തിപ്പിക്കുന്ന ഒരു ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് ഓപ്പോ A17. 6.56 ഇഞ്ച് HD+ (720×1,612 പിക്‌സൽസ്) ഡിസ്‌പ്ലേയുള്ള ഈ സ്‌മാർട്ട്‌ഫോണിന് 4GB പെയർ ചെയ്ത MediaTek Helio P35 SoC ആണ് കരുത്ത് പകരുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 50 മെഗാപിക്സൽ മെയിൻ ക്യാമറയും f/1.8 അപ്പേർച്ചർ ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ്  ഓപ്പോ A17 ൽ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G LTE, വൈഫൈ, ബ്ലൂടൂത്ത്, ഒരു മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയുമുണ്ട്.ഓപ്പോ A17-ൽ 5,000mAh ബാറ്ററിയാണുള്ളത്.

REALME NARZO N55

6.7 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണിത്. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 88 ചിപ്‌സെറ്റാണ്. 4GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. റാം വർധിപ്പിക്കാൻ സാധിക്കുന്ന 12 ജിബി വെർച്വൽ റാം സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0 കസ്റ്റം സ്‌കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിലുള്ളത്.

Samsung Galaxy M04

6.5 ഇഞ്ച് എച്ച്ഡി പ്ലസ് പിഎൽഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസ് ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും Samsung Galaxy M04 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് Samsung Galaxy M04 ലെ സെൽഫി ക്യാം പ്ലേസ് ചെയ്തിരിക്കുന്നത്. ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 ചിപ്പ്‌സെറ്റാണ് Samsung Galaxy M04 സ്മാ‍‍‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നത്. ഐഎംജി പവ‍ർവിആ‍ർ ജിഇ8320 ജിപിയു, എആ‍എം കോ‍ർട്ടക്സ് എ53 കോറുകൾ എന്നിവയെല്ലാം ഈ മീഡിയടെക്ക് ചിപ്പ്സെറ്റിന്റെ സവിശേഷതകളാണ്. 8GB വരെയായി റാം കപ്പാസിറ്റി ഉയർത്താൻ കഴിയുമെന്നത് ഡിവൈസിന്റെ എടുത്ത് പറയേണ്ട ഫീച്ചറാണ്. 5000 mAh ബാറ്ററിയാണ് Samsung Galaxy M04 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo