സ്മാർട്ട്ഫോൺ വിപണിയിൽ 12,000 രൂപയിൽ താഴെ വിലയുള്ള നിരവധി ഫോണുളുണ്ട്. ഈ സ്മാർട്ട്ഫോണുകൾ ആകർഷകമായ ക്യാമറ, മികച്ച പെർഫോമൻസ്, ക്വാളിറ്റിയുള്ള ഡിസ്പ്ലെ എന്നിവയെല്ലാം നൽകുന്നുണ്ട്. 12,000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ ഒന്നു പരിചയപ്പെടാം
ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത് 12,000 രൂപ മുതലാണ്. 4GB റാം 64GB സ്‌റ്റോറേജ്, 6GB റാം 128GB സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്‌മാർട്ട്‌ഫോൺ വരുന്നത്. 9,999 രൂപയാണ് ബേസ് വേരിയന്റിന്റെ വില. 6GB വേരിയന്റിന് 11,999 രൂപ വിലയുണ്ട്.റെഡ്മി 10 സ്മാർട്ട്‌ഫോണിൽ 6000mAh ബാറ്ററിയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.71 ഇഞ്ച് ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന റാം എന്നിവയെല്ലാം റെഡ്മി 10 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.
12,000 രൂപയ്ക്ക് കീഴിൽ ലഭിക്കുന്ന മികച്ച റിയൽമി സ്മാർട്ട്ഫോണാണ് റിയൽമി സി35. 11,000 രൂപയാണ് വില. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു മോഡലും ഈ ഡിവൈസിനുണ്ട്. യൂണിസോക്ക് ടി616 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോൺ ഫുൾ HD ഡിസ്പ്ലേ നൽകുന്നു. ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണാണ് ഇത്.
മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. 12W വയർഡ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. ഈ സ്മാർട്ട്ഫോൺ പ്രീമിയം ഡിസൈനുമായിട്ടാണ് വരുന്നത്.
പോക്കോ എം5 12,499 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 6GB റാമും 128GB ഇന്റേണൽ സ്‌റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 512GB വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും പോക്കോ നൽകുന്നുണ്ട്. 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എം5ൽ ഉള്ളത്. 5000 എംഎഎച്ച് ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി99 പ്രോസസറാണ്. പെർഫോമൻസിന് പ്രധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഫോണാണ് ഇത്.
സാംസങ് ഫോണുകളുടെ ആരാധകനാണെങ്കിൽ 12000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ സാംസങ് ഗാലക്സി എഫ്13 തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഈ ഡിവൈസിന്റെ 128GB ഇന്റേണൽ സ്റ്റോറേജുള്ള മോഡലിന് 11,999 രൂപയാണ് വില. 4GB റാമാണ് ഈ ഡിവൈസിലുള്ളത്. 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എക്സിനോസ് 850 പ്രോസസറാണ്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.