വിപണിയിൽ മികച്ച സ്മാർട്ട്ഫോണുകൾ ഒരുപാടുണ്ടെങ്കിലും നല്ല സെൽഫി ക്യാമറകളുള്ള ഫോണുകൾ വിരളവുമാണ്. ഓരോ ദിവസവും പുറത്തിറങ്ങുന്ന പുതിയ പുതിയ ഫോണുകളിൽ നിന്ന് നല്ല സെൽഫി ക്യാമറയുള്ള ഫോൺ സെലക്റ്റ് ചെയ്യുന്നതും ദുഷ്കരമായ കാര്യമാണ്. അത്യാവശ്യം ഫീച്ചറുകളും നല്ലൊരു റിയർ ക്യാമറ സെറ്റപ്പും ശേഷിയുള്ള ഫ്രണ്ട് ക്യാമറയുമടങ്ങുന്ന സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യുന്നതാണ് ഉത്തമം. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലാണ് ഏറ്റവും മികച്ച സെൽഫി ക്യാമറകൾ ഉണ്ടാവുക. മികച്ച 6 സെൽഫി ക്യാമറ ഫോണുകൾ പരിചയപ്പെടാം.
19,999 രൂപയ്ക്ക് 108 മെഗാപിക്സലിന്റെ ഒരു സ്മാർട്ഫോൺ എന്നത് അവിശ്വസനീയമാണ്. 108 MPയുടെ മെയിൻ ക്യാമറയോടെ വരുന്ന OnePlus Nord CE 3 Lite 5G വന്നിട്ടുള്ളത്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS), ഡ്യുവൽ വ്യൂ വീഡിയോ പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. 720p/120 fpsന്റെ സ്ലോ-മോഷൻ വീഡിയോകൾ പകർത്താനും OnePlus Nord CE 3 Lite 5Gയിലൂടെ സാധിക്കും. 16MPയാണ് ഫോണിന്റെ സെൽഫി ക്യാമറ.
2023ൽ പുറത്തിറങ്ങിയ 5G ഫോണാണ് റെഡ്മി നോട്ട് 12. 16,999 രൂപ വില വരുന്ന ബജറ്റ് ഫോണാണിത്. ഇതിനകം ഫോൺ ജനപ്രീതിയും നേടിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള വീഡിയോകൾ കാണാനും, ക്രിസ്റ്റൽ ക്ലിയർ വീഡിയോ കോളുകൾ ചെയ്യാനും സാധ്യമായ ക്യാമറ സജ്ജീകരണമാണ് Redmi Note 12 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 48MP + 8MP + 2MP ചേർന്നതാണ് ക്യാമറ. കൂടാതെ, 13 MPയുടെ സെൽഫി ക്യാമറയും ഇതിൽ വരുന്നു.
13 എംപി ക്യാമറ സെൻസറുകളാണ് ഗൂഗിളിന്റെ പുത്തൻ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എഫ് / 2.2 അപ്പേർച്ചർ, ഫിക്സഡ് ഫോക്കസ്, 95 ഡിഗ്രി അൾട്ര വൈഡ് ഫീൽഡ് ഓഫ് വ്യൂ എന്നിവയെല്ലാം ഈ സെൽഫി സെൻസറിന്റെ സവിശേഷതയാണ്. 30 എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങിനും 1080പി വീഡിയോ റെക്കോർഡിങിനും ഗൂഗിൾ പിക്സൽ 7 എയിലെ സെൽഫി ക്യാമറ സപ്പോർട്ട് നൽകുന്നു.
ഫീച്ചർ റിച്ചായ സെൽഫി ക്യാമറ സെറ്റപ്പുമായാണ് ഡിവൈസ് വരുന്നത്. എഫ് / 2.2 അപ്പേർച്ചറുള്ള 16 എംപി ക്യാമറ ഒഐഎസ് സപ്പോർട്ടും ഓഫർ ചെയ്യുന്നു. ടൈം ലാപ്സ്, ഫേസ് അൺലോക്ക്, നൈറ്റ്സ്കേപ്പ് സെൽഫി, സെൽഫി എച്ച്ഡിആർ, ഡ്യുവൽ വ്യൂ വീഡിയോ എന്നിവയെല്ലാം വൺപ്ലസ് 11 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 30 എഫ്പിഎസിൽ 1080 പി, 720പി വീഡിയോസ് റെക്കോർഡ് ചെയ്യാനും സാധിക്കും.
ഓപ്പോ റെനോ 8ടി 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിലുള്ള പ്രൈമരി ക്യാമറ 108 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 2 എംപി ഡെപ്ത് ക്യാമറ, 40x മൈക്രോലെൻസുള്ള 2 എംപി സൂം സെൻസർ എന്നിവയും ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണുള്ളത്. സെൽഫി എച്ച്‌ഡിആർ, ബൊക്കെ ഫ്ലെയർ പോർട്രെയിറ്റ്, ഡ്യുവൽ-ന്യൂ വീഡിയോ എന്നിവയാണ് ഫോണിലുള്ള ക്യാമറ സവിശേഷതകൾ.
ഒഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്. മാക്രോ വിഷൻ സപ്പോർട്ടുള്ള 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണുള്ളത്. ഫോണിലുള്ള രണ്ട് പിൻ ക്യാമറകൾക്കും 30fps വേഗതയിൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. ഫ്രണ്ട് ക്യാമറയ്ക്കും ഈ ക്വാളിറ്റിയിൽ സെൽഫി എടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള കഴിവുണ്ട്.