റിയൽമി മികച്ച പ്രകടനവും ക്യാമറയും ഫാസ്റ്റ് ചാർജിങ് സൗകര്യവുമുള്ള നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. 20,000 രൂപയിൽ താഴെ വിലയുള്ള റിയൽമിയുടെ ഫോണുകളെക്കുറിച്ചാണ് ഇവിടെ അവതരിപ്പിക്കുന്നത്. റിയൽമിയുടെ 5 ഫോണുകളെ ഒന്ന് പരിചയപ്പെടാം.
റിയൽമി നാർസോ 50 5ജി സ്മാർട്ട്‌ഫോണിൽ 6.6 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി വരുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറാണ്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിൽ 5000mAh ബാറ്ററിയും റിയൽമി നൽകുന്നു. റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിന്റെ വില 13,499 രൂപ മുതലാണ് ആരംഭിക്കുന്നത്.
108 എംപി പ്രൈമറി റിയർ ക്യാമറമായി വരുന്ന മറ്റൊരു മികച്ച സ്മാർട്ട്ഫോണാണ് റിയൽമി 10 പ്രോ. ഈ ഫോൺ 20,000 രൂപയ്ക്ക് താഴെ വിലയിൽ പോലും ലഭിക്കും. സ്നാപ്ഡ്രാഗൺ 695 എസ്ഒസി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മാന്യമായ പെർഫോമൻസാണ് ഈ ഫോൺ നൽകുന്നത്. 5,000mAh ബാറ്ററിയുമായി വരുന്ന റിയൽമി 10 പ്രോ സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫോണിന് ഷൈനിങ് ഉള്ള പിൻ പാനലുണ്ട്. മുൻവശത്ത് വളരെ മെലിഞ്ഞ ബെസലുകളാണുള്ളത്. 108 എംപി സാംസങ് HM6 പ്രൈമറി ക്യാമറ നല്ല വെളിച്ചമുള്ള അവസരങ്ങളിൽ മികച്ച ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കും.
റിയൽമി 11 പ്രോ 5ജി സീരീസിലെ രണ്ട് ഫോണുകളിലും 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേകളാണുള്ളത്. മാലി-G68 ജിപിയുവുള്ള ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200MP പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.
12,000 രൂപയ്ക്ക് കീഴിൽ ലഭിക്കുന്ന മികച്ച റിയൽമി സ്മാർട്ട്ഫോണാണ് റിയൽമി സി35. 11,000 രൂപയാണ് വില. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു മോഡലും ഈ ഡിവൈസിനുണ്ട്. യൂണിസോക്ക് ടി616 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോൺ ഫുൾ HD ഡിസ്പ്ലേ നൽകുന്നു. ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണാണ് ഇത്.
റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. ഈ ഡിവൈസിൽ മാലി-G68 ജിപിയുവുമുണ്ട്. ഈ ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. സൂപ്പർ ഒഐഎസ് സപ്പോർട്ടുള്ള 200 മെഗാപിക്സൽ സാംസങ് എച്ച്പി 3 പ്രൈമറി സെൻസറാണ് ഡിവൈസിലുള്ളത്. ഈ പ്രൈമറി ക്യാമറ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.