Under 20,000 best processor phones: മികച്ച പെർഫോമൻസിന് ഏറ്റവും നല്ല പ്രോസസ്സർ ഉള്ള ബജറ്റ്‌ ഫോണുകൾ

Under 20,000 best processor phones: മികച്ച പെർഫോമൻസിന്  ഏറ്റവും നല്ല പ്രോസസ്സർ ഉള്ള ബജറ്റ്‌ ഫോണുകൾ
HIGHLIGHTS

മികച്ച പ്രോസസ്സറുകളുള്ള സ്മാർട്ട്ഫോണുകൾ ആണ് നൽകിയിരിക്കുന്നത്

20,000 രൂപയിൽ താഴെയാണ് വില വരുന്നത്

മികച്ച പ്രോസസ്സറുകളുള്ള 7 സ്മാർട്ട്ഫോണുകൾ ആണ് താഴെ നൽകിയിരിക്കുന്നത്

20000 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രോസസ്സറുകളുള്ള സ്മാർട്ട്ഫോണുകളാണ് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, പോക്കോ, ഐകൂ, മോട്ടറോള, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. 

Samsung Galaxy F23 5G

6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. ഒക്ടാ കോർ ക്വാൽകോംസ്‌നാപ്ഡ്രാഗൺ 750G ആണ് പ്രൊസസർ.6GB വെർച്വൽ റാം എക്‌സ്പാൻഷനും ഗാലക്‌സി F23 5G പിന്തുണയ്ക്കും.  ആൻഡ്രോയിഡ് 12 അടിസ്ഥാനമായ വൺ UI 4.1-ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി F23 5Gയ്ക്ക് രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സേഫ്റ്റി അപ്പ്ഗ്രെയ്‌ഡുകളും ലഭിക്കും. 50 മെഗാപിക്സൽ സാംസങ് ISOCELL JN1 പ്രൈമറി സെൻസറും f/1.8 ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് മറ്റുള്ള ലെൻസുകൾ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ സെൽഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി F23 5Gയിൽ. 

iQOO Z6 5G 

4GB റാം പതിപ്പിന് 15,499 രൂപ, 6GB റാം പതിപ്പിന് 16,999 രൂപ, 8GB റാം വേരിയന്റിന് 17,999 രൂപ എന്നിങ്ങനെയാണ് ഐക്യൂ Z6 5ജിയുടെ വില. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഓഎസ് 12ലാണ് ഐക്യൂ Z6 5ജി പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,408 പിക്സലുകൾ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്. 8GB വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 695 SoC ആണ് പ്രോസസ്സർ. എഫ്/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള രണ്ട് 2-മെഗാപിക്സൽ സെക്കൻഡറി സെൻസറുകളും ചേർന്ന ട്രിപ്പിൾ റിയർ ക്യാമെറയാണ് ഐക്യൂ Z6 5ജിയിൽ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിന് എഫ്/2.0 അപ്പേർച്ചർ ഉള്ള 16-മെഗാപിക്സൽ സെൻസർ ക്രമീകരിച്ചിട്ടുണ്ട്. 6GB, 8GB റാം വേരിയന്റുകൾക്ക് സൂപ്പർ നൈറ്റ് മോഡും മൾട്ടി സ്റ്റൈൽ പോർട്രെയിറ്റ് മോഡും ലഭിക്കും.

Moto G62 5G 

6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഫോണിനുള്ളത്. ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ. 14,999 രൂപയാണ് വില.

Redmi Note 10 Pro 

6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് പ്രോ പതിപ്പിന്. 1200 നിറ്റ് പീക്ക് ബ്രൈറ്റിനെസ്സുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണമുണ്ട്. അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സർ ആണ് റെഡ്മി നോട്ട് 10 പ്രോയ്ക്ക്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്നതാണ് ക്വാഡ് കാമറ സെറ്റപ്പ്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020mAh ബാറ്ററിയുണ്ട്.

Redmi Note 12 5G 

റെഡ്മി നോട്ട് 12 5ജി 1080×2400 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED പാനലുമായിട്ടാണ് വരുന്നത്. 5G കണക്റ്റിവിറ്റി സപ്പോർട്ടുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 12 5ജിക്ക് കരുത്ത് നൽകുന്നത്. മൂന്ന് പിൻക്യാമറകളാണ് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ബാറ്ററിയും 33W ചാർജറും ഫോണിലുണ്ട്. 17,999 രൂപയാണ് റെഡ്മി നോട്ട് 12ന്റെ വില.

OnePlus Nord CE 3 Lite 5G

കുറഞ്ഞ വിലയിൽ വൺപ്ലസ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി. ഈ സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 6.72 ഇഞ്ച് 120Hz LCD ഡിസ്‌പ്ലേയുമായി വരുന്ന ഈ സ്മാർട്ട്ഫണിൽ 108 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. 19,999 രൂപയാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ വില.

Poco X5 5G

പോക്കോ എക്സ്5 5ജി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയാണുള്ളത്. 48 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിലുണ്ട്. 16,999 രൂപയാണ് പോക്കോ എക്സ്5 5ജി സ്മാർട്ട്ഫോണിന്റെ വില.

Nisana Nazeer
Digit.in
Logo
Digit.in
Logo