ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്ലാനുകളിൽ ഒന്നാണ് 11 രൂപ മുതൽ ലഭിക്കുന്നത് .4ജി ഡാറ്റ വൗച്ചർ പ്ലാനുകൾ ആണിത് .അതായത് ജിയോ ഉപഭോക്താക്കൾക്ക് വാലിഡിറ്റി ഉണ്ട് എന്നാൽ ഡാറ്റ സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഡാറ്റ വൗച്ചർ പ്ലാനുകൾ ആണിത് .നിലവിൽ 11 രൂപയുടെ ,21 രൂപയുടെ ,51 രൂപയുടെ കൂടാതെ 101 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ നോക്കാം .
ആദ്യം ലഭിക്കുന്നത് 11 രൂപയുടെ 4ജി ഡാറ്റ പ്ലാനുകളാണ്.ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു ഓഫർ ആണിത് .11 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1ജിബിയുടെ 4ജി ഡാറ്റയാണ് .അടുത്തതായി ലഭിക്കുന്നത് 21 രൂപയുടെ പ്ലാനുകൾ ആണ് .21 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2ജിബിയുടെ 4ജി ഡാറ്റയാണ് .ഈ രണ്ടു പ്ലാനുകളാണ് ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യുവാൻ സാധിക്കുന്നത് .
അടുത്തതായി റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ 4ജി ഡാറ്റ പ്ലാനുകൾ ആണ് .51 രൂപയുടെ 4ജി ഡാറ്റ വൗച്ചർ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6ജിബിയുടെ ഡാറ്റ പ്ലാനുകൾ ആണ് .അവസാനമായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 101 രൂപയുടെ 4ജി ഡാറ്റ വൗച്ചറുകൾ ആണ് .101 രൂപയ്ക്ക് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ 4ജി ഡാറ്റയാണ് .ഈ നാല് പ്ലാനുകളാണ് ഇപ്പോൾ 4ജി വൗച്ചറുകളിൽ ലഭിക്കുന്നത് .
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 16 രൂപ മുതലാണ് ഡാറ്റ ഓഫറുകൾ ലഭിക്കുന്നത് .16 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്ന പ്ലാനുകൾ ആണ് 48 രൂപയുടെ പ്ലാനുകൾ .48 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .അവസാനമായി 100 രൂപയ്ക്ക് താഴെ ലഭിക്കുന്നത് 98 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ 12 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
എയർടെൽ ഉപഭോക്താക്കൾക്കും ഇപ്പോൾ 100 രൂപയ്ക്ക് താഴെ പ്ലാനുകൾ ലഭിക്കുന്നുണ്ട് .48 രൂപയുടെ പ്ലാനുകളാണ് അതി; ആദ്യം എടുത്തു പറയേണ്ടത് .ഇതിൽ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 89 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ 6 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .അവസാനമായി ലഭിക്കുന്നത് 98 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 12 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .