മികച്ച ഫോട്ടോ എഡിറ്റിംഗ് ആപ്ലികേഷനുകൾ ഇവയെല്ലാം
ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾക്കും കൂടാതെ IOS മോഡലുകൾക്കും
സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആളുകൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നു തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു.കുറഞ്ഞ ചിലവിൽ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .കൂടുതലും ക്യാമറകൾ നോക്കിയാണ് സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെടുന്നത് .അത്തരത്തിൽ ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഫോട്ടോ എഡിറ്റിംഗ് ആപ്ലികേഷനുകൾ .ഇപ്പോൾ പ്ലേ സ്റ്റോറുകളിലും കൂടാതെ മറ്റു സ്റ്റോറുകളിലും ഒരുപാട് ഫോട്ടോ ആപ്ലികേഷനുകൾ ലഭ്യമാക്കുന്നുണ്ട് .എന്നാൽ അവയിൽ നിന്നും മികച്ച നിലവാരം കാഴ്ചവെക്കുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്ലികേഷനുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണ് .ഇപ്പോൾ ഇവിടെ നിങ്ങൾക്ക് ഉപയോഗപ്രധമാകുന്ന കുറച്ചു ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നു .
സ്നാപസ്പീഡ് ;നിലവിൽ പ്ലേ സ്റ്റോറുകളിലും മറ്റു ലഭ്യമാകുന്ന ഒരു മികച്ച ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് Snapseed.ഗൂഗിളിന്റെ സ്വന്തം ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണിത് .ആൻഡ്രോയിഡിലും കൂടാതെ IOS ലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി VSCO എന്ന ആപ്ലികേഷനുകൾ .ആൻഡ്രോയിഡ് ഉപഭോതാക്കൾക്കും കൂടാതെ IOS ഉപഭോതാക്കൾക്കും ഉപയോഗിക്കുവാൻ സാധിക്കുന്ന മറ്റൊരു നല്ല ഫോട്ടോ എഡിറ്റർ ആണ് ഇത് .അമേരിക്കൻ കമ്പനിയായ വിശ്വൽ സപ്ലൈ കമ്പനിയാണ് ഈ ആപ്ലികേഷനുകൾ പുറത്തിറക്കിയിരിക്കുന്നത് .മൂന്നാമതായി പറയേണ്ടത് അഡോബിന്റെ ആപ്സ് ആണ് .ഇതും ഒരേ പോലെ ആൻഡ്രോയിഡിലും കൂടാതെ IOS ലും ഉപയോഗിക്കുവാൻ സാധിക്കുന്ന ആപ്ലികേഷനുകളാണ് .
അടുത്തതായി Pixlr എന്ന ആപ്ലികേഷനുകളാണ് .ഇത് ഏറ്റവും കൂടുതൽ ഉപയോഗപ്രധമാകുന്നത് ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നവർക്കാണ് .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് വളരെ നല്ല രീതിയിൽ തന്നെ പിക്ച്ചറുകൾ എഡിറ്റ് ചെയ്യുന്നതിന് സാധ്യമാകുന്നതാണ് .കൂടാതെ പ്ലേ സ്റ്റോറുകളിലും ഇത് .ലഭ്യമാകുന്നതാണു് അടുത്തതായി Photable എന്ന ആപ്ലികേഷനുകൾ ആണ് .പ്ലേ സ്റ്റോറുകളിൽ നിന്നും ഇത് ആൻഡ്രോയിഡ് കൂടാതെ IOS ഉപഭോതാക്കൾക്കായി ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അടുത്തതായി ഗൂഗിൾ ഫോട്ടോസ് ആപ്ലികേഷനുകളാണ് .ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിനു കൂടാതെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിന് ഇത് സഹായിക്കുന്നതാണ് .അവസാനമായി Facetune2 എന്ന ആപ്ലികേഷനുകളാണ് .സെൽഫി പ്രേമികൾക്ക് അനിയോജ്യമായ ഒരു മികച്ച ആപ്ലിക്കേഷനുകളിൽ ഒന്നാണിത് .