ആദ്യമായി ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്ന ഒരാൾക്ക് ഒരു മികച്ച ആദ്യ ഫോണായി പ്രവർത്തിക്കാൻ 7000 രൂപയിൽ താഴെയുള്ള മികച്ച ഫോണുകളുടെ ഒരു വലിയ നിര തന്നെ വിപണിയിലുണ്ട്. 7000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ താഴെ കൊടുക്കുന്നു
റെഡ്മി എ2 സീരീസിലെ രണ്ട് ഫോണുകളിലും 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് HD+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്. സെൽഫി ക്യാമറ സ്ഥാപിക്കാനായി ഡിസ്പ്ലെയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കൊടുത്തിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. റെഡ്മി എ2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,999 രൂപയാണ് വില. ഫോണിന്റെ 2 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 6,499 രൂപ വിലയുണ്ട്. 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറ സെൻസറും ഡിവൈസുകളിലുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്.
റെഡ്മി എ1+ സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 1600 x 720 പിക്‌സൽ റെസല്യൂഷനും 60 ഹെർട്‌സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുമുള്ള ഈ ഡിസ്പ്ലെയ്ക്ക് 400 നിറ്റ് പീക്ക് ബ്രൈറ്റ്നസുണ്ട്. 3 ജിബി വരെ റാമും 32 ജിബി വരെ സ്റ്റോറേജ് സ്പേസിനുമൊപ്പം ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ എ22 സിസ്റ്റം-ഓൺ-ചിപ്പാണ്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പിൻ ക്യാമറകളാണ് റെഡ്മി എ1+ സ്മാർട്ട്ഫോണിലുള്ളത്. 8 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.
നോക്കിയ സി12 സ്മാർട്ട്ഫോണിൽ 6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലെയാണ് ഇത്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ വില കുറഞ്ഞ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഫോണിലുള്ള റാം സ്പേസ് 2 ജിബി കൂടി അധികമായി ലഭിക്കാനുള്ള ഓപ്ഷനും ഡിവൈസിൽ നോക്കിയ നൽകിയിട്ടുണ്ട്. 64 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഫോണിലുള്ളത്. 3000mAh ബാറ്ററിയാണ് ഫോണിൽഷ നൽകിയിട്ടുള്ളത്. നോക്കിയ സി12 സ്മാർട്ട്ഫോണിന് എച്ച്എംഡി ഗ്ലോബൽ കുറഞ്ഞത് രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
പോക്കോ സി50 സ്മാർട്ട്ഫോണിൽ 720×1600 പിക്സൽ റെസല്യൂഷനുള്ള 6.52 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടുണ്ട്. ഇത് റിഫ്രഷ് റേറ്റല്ല, ടച്ച് സാമ്പിൾ റേറ്റ് ആണെന്ന കാര്യം ശ്രദ്ധിക്കുക. എൻട്രി ലെവൽ സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ കുറ്റം പറയാനില്ലാത്ത ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ പോക്കോ നൽകിയിട്ടുള്ളതെന്ന് പറയാം. രണ്ട് പിൻ ക്യാമറകളാണ് പോക്കോ സി50 സ്മാർട്ട്ഫോണിലുള്ളത്. 8 എംപി പ്രൈമറി ക്യാമറയടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് വില കുറഞ്ഞ ഫോണുകളുടെ വിഭാഗത്തിൽ മികച്ചത് തന്നെയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 5 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 1080p 30fps റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ പോക്കോ സി50 സ്മാർട്ട്ഫോണിലെ ക്യാമറകളിലൂടെ സാധിക്കും.
ഐറ്റെൽ ഇന്ത്യയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഐറ്റെൽ എ60 സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് HD+ (720 x 1,612 പിക്സൽസ്) IPS LCD സ്‌ക്രീനാണുള്ളത്. ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഈ ഡിസ്പ്ലെയിലുണ്ട്. 120Hz ടച്ച് സാമ്പിൾ റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 2 ജിബി റാം 32 ജിബി സ്റ്റോറേജുമുണ്ട്. 1.4GHz ക്വാഡ് കോർ SC9832E എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്.