വിദ്യാർത്ഥികൾക്ക് ഇപ്പോൾ സ്മാർട്ട്ഫോൺ എന്ന് പറയുന്നത് വളരെ അത്യാവശ്യമാണ്. പഠിക്കുന്നതിനായി പലപ്പോഴും ഫോൺ ഉപയോഗിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ചില സ്മാർട്ട്‌ഫോണുകൾ ഇവിടെ പരിചയപ്പെടുത്തുന്നു
ഡ്യുവൽ സിം (നാനോ) നതിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 ഒഎസിൽ പ്രവർത്തിക്കുന്നു, കൂടാതെ 120 ഹെർട്ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉള്ള 6.55-ഇഞ്ച് FHD+ (1,080×2,400 പിക്സലുകൾ) ഒഎൽഇഡി ഡിസ്‌പ്ലേയുമുണ്ട്. 12GB വരെ എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി+ എസ്ഓസി പ്രോസസറും ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. നത്തിങ് ഫോൺ 1-ന് രണ്ട് 50 മെഗാപിക്‌സൽ സെൻസറുകളുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. 33 വാട്ട് വയർഡ് ചാർജിംഗ്, 15 വാട്ട് ക്യൂഐ വയർലെസ് ചാർജിംഗ്, 5 വാട്ട് റിവേഴ്സ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയോടെ 4,500 എംഎഎച്ച് ബാറ്ററിയാണ് നത്തിങ് ഫോൺ 1-ൽ അടങ്ങിയിട്ടുള്ളത്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 20:9 ആസ്പാക്ട് റേഷിയോ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 391 പിപിഐ പിക്‌സൽ ഡെൻസിറ്റി, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. അഡ്രിനോ 619 ജിപിയുവുമായി വരുന്ന വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 8 ജിബി LPDDR4X റാമാണുള്ളത്. ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിലെ റാം 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും ഫോണിൽ ഓപ്ഷനുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.1ൽ പ്രവർത്തിക്കുന്നു. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു.
6.78 ഇഞ്ച് വരുന്ന അമോലെഡ് മൾട്ടി ടച്ച് ഡിസ്പ്ലെയും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 2400 x 1080 റെസല്യൂഷനും 120 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. മീഡിയടെക് ഡൈമൻസിറ്റി 8200 5ജി ചിപ്പ്സെറ്റിന്റെ ആദ്യ അങ്കം കൂടിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ. 12 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെയുള്ള സ്റ്റോറേജും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിലുണ്ട്. എക്സ്റ്റൻഡ് റാം 3.0 ഫീച്ചർ റാം കപ്പസിറ്റി 8 ജിബി കൂടി ഉയർത്താൻ സഹായിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പുതിയ ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 64 എംപി സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. 5000 mAh ബാറ്ററിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.
iQOO Z7 5G സ്മാർട്ട്ഫോണിൽ 6.38-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080) റെസല്യൂഷനുള്ള AMOLED ഡിസ്‌പ്ലേയാണുള്ളത്. iQOO Z7 5G സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 920 എസ്ഒസിയാണ്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് iQOO Z7 5G സ്മാർട്ട്ഫോൺ വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസുമാണ് ഈ ഡിവൈസിലെ പിൻ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നത്. 44W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള ഫോണിൽ 4,500mAh ബാറ്ററിയാണുള്ളത്.
6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഫോണിനുള്ളത്. ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ. 14,999 രൂപയാണ് വില.
6 ജിബി 64 ജിബി മോഡലിന്് 13,999 രൂപയ്ക്കാണ് ഫ്‌ളിപ്കാർട്ടിൽ വിൽപ്പന പുരോഗമിക്കുന്നത്. 12 ഓളം 5ജി ബ്രാൻഡുകൾ പിന്തുണയ്ക്കും. മീഡിയാടെക് ഡിമെൻസിറ്റി 810 5ജി ചിപ്പ്‌സെറ്റാണ് മോഡലിന് കരുത്തു പകരുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, 50 എം പ്രധാന ക്യാമറ, 16 എംപി സെൽഫിക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.