നിലവിലത്തെ സാഹചര്യത്തിൽ സിനിമകളും മറ്റും റിലീസിങ്ങിന് ഇപ്പോൾ ആശ്രയിക്കുന്നത് OTT പ്ലാറ്റ് ഫോമുകളെയാണ് .പുതിയ ഒരുപാടു റിലീസിംഗ് സിനിമകൾ ഇപ്പോൾ OTT പ്ലാറ്റ് ഫോമുകൾ വഴി റിലീസിങ്ങിന് എത്തുന്നുണ്ട് .എന്നാൽ ഇപ്പോൾ കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്ന മികച്ച HD ക്വാളിറ്റി കാഴ്ചവെക്കുന്ന OTT സർവീസുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
ഇപ്പോൾ കുറഞ്ഞ ചിലവിൽ റിലീസിങ് സിനിമകളും മറ്റു ആസ്വദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് ആമസോൺ പ്രൈം .1 വർഷത്തേക്ക് 999 രൂപ മാത്രമാണ് ആമസോൺ പ്രൈം ഈടാക്കുന്നത് .അതുപോലെ തന്നെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ലഭിക്കുന്നുണ്ട് .കൂടാതെ മാസ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നുണ്ട് .
മികച്ച സ്‌ട്രീമിംഗ് ക്വാളിറ്റി കാഴ്ചവെക്കുന്ന മറ്റൊരു OTT പ്ലാറ്റ് ഫോമ ആണ് നെറ്റ് ഫ്ലിക്സ് .ഒരുപാടു ,മികച്ച സിനിമകളും അതിലുപരി വെബ് സീരിയസ്സുകളും ആണ് നെറ്റ് ഫ്ലിക്സിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത് .299 രൂപ മുതൽ നെറ്റ് ഫ്ലിക്സ് പ്ലാനുകൾ ലഭിക്കുന്നതാണ് .
ഇപ്പോൾ റിലീസിംഗ് സിനിമകൾ പുറത്തിറക്കുന്ന മറ്റൊരു OTT പ്ലാറ്റ് ഫോമാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ .500 രൂപയ്ക്ക് താഴെ തന്നെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോമുകൾ കൂടിയാണ് ഇത് .
സൗത്ത് ഇന്ത്യൻ സിനിമകൾ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഈ പ്ലാറ്റ് ഫോമുകൾ ഉപകാരപ്പെടും .കുറഞ്ഞ ചിലവിൽ തന്നെ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ലഭിക്കുന്നതാണ് .
500 രൂപയ്ക്ക് താഴെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്ന മറ്റൊരു OTT പ്ലാറ്റ് ഫോമാണ് ഇത് .കുറഞ്ഞചിലവിൽ ആസ്വദിക്കാവുന്ന മറ്റൊരു OTT പ്ലാറ്റ് ഫോമണി Zee 5 .