കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ ഇൻഡസ്ട്രി മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് തന്നെ പറയാം .അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് OTT പ്ലാറ്റ്‌ഫോമുകൾ .ഈ വർഷം ഒരുപാടു മലയാളം സിനിമകൾ OTT വഴി പുറത്തുവരുകയുണ്ടായി .ദൃശ്യം 2 അടക്കമുളള സിനിമകൾ ഇത്തരത്തിൽ OTT വഴി നമ്മൾ കണ്ടതാണ് .എന്നാൽ ഇപ്പോൾ OTT വഴി കാണുവാൻ സാധിക്കുന്നതും ഇനി പുറത്തിറങ്ങുവാനിരിക്കുന്നതുമായ സിനിമകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
ഈ വർഷം മലയാളത്തിൽ ഏറെ പ്രതീക്ഷിച്ചിരുന്ന സിനിമകളിൽ ഒന്നായിരുന്നു Minnal Murali എന്ന സിനിമ .ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേസിൽ ജോസഫ് ആണ് .ഈ വരുന്ന 24 തീയതി ഈ സിനിമ നെറ്റ്ഫ്ലിക്സ് വഴി റിലീസ് .ചെയ്യുന്നതാണ്
ഈ വർഷം പുറത്തിറങ്ങിയ ഒരു നിവിൻ പൊളി സിനിമയായിരുന്നു Kanakam Kamini Kalaham .ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്തിരുന്ന ഒരു സിനിമ കൂടിയായിരുന്നു ഇത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .
ബോളിവുഡിലെ ഒരു മികച്ച ആക്ഷൻ സിനിമയാണ് ഒക്ടോബർ മാസ്സത്തിൽ പുറത്തിറങ്ങിയ Sanak എന്ന സിനിമ .Vidyut Jammwal നായകൻ ആയി അഭിനയിച്ചിരുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കനിഷ്‌ക് വർമയാണ് .ഒരു പക്കാ ആക്ഷൻ ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത് .
കന്നഡത്തിൽ കഴിഞ്ഞ മാസ്സം പുറത്തിറങ്ങിയ ഒരു ആക്ഷൻ ഫാമിലി സിനിമയായിരുന്നു kotigobba 3 എന്ന സിനിമ .കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദ്ദീപ് ആണ് നായകൻ ആയി അഭിനയിച്ചിരിക്കുന്നത് .ഇപ്പോൾ ആമസോൺ പ്രൈം വഴി ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .
സീരിയസ്സുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇപ്പോൾ കാണാവുന്ന ഒന്നാണ് The Wheel of Time എന്ന സീരിയസ്സുകൾ .money heist എന്ന മികച്ച സീരിയസ്സിലെ പ്രൊഫസ്സർ എന്ന കഥാപാത്രം അഭിനയിച്ച Álvaro Morte പ്രധാന കഥാപാത്രമായി എത്തുന്ന ഒരു സീരിയസ്സ് കൂടിയാണ് The Wheel of Time.ആമസോൺ ഒരിനം വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .