ബ്രാൻഡഡ് Refrigerators വില കുറച്ച് വാങ്ങാൻ സ്പെഷ്യൽ ഓഫറുകൾ. Amazon Great Summer Sale 2024-ലാണ് ഫ്രിഡ്ജുകൾക്ക് ഓഫർ. 40,000 രൂപയ്ക്ക് താഴെ LG, Samsung റഫ്രിജറേറ്ററുകൾ വാങ്ങാം. പഴയ ഫ്രിഡ്ജ് മാറ്റി വാങ്ങാനും പുതിയ വീട്ടിലേക്ക് ഫ്രിഡ്ജ് വാങ്ങാനും ഓഫർ വിനിയോഗിക്കാം.
25,0000 രൂപ മുതൽ 38,000 രൂപ റേഞ്ചിൽ ഇപ്പോൾ വിൽക്കുന്ന ഫ്രിഡ്ജുകളാണ് ഇവിടെ വിവരിക്കുന്നത്. ആമസോൺ റഫ്രിജറേറ്ററുകൾക്ക് നൽകുന്ന ആവേശകരമായ ഡീലുകൾ നോക്കാം.
വിലക്കുറവാണെന്ന് വിചാരിച്ച് ഗുണനിലാവാരം കുറഞ്ഞവയാണെന്ന് കരുതേണ്ട. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഈ ലിസ്റ്റിൽ പറയുന്ന ഫ്രിഡ്ജുകളെല്ലാം ഡബിൾ ഡോർ കപ്പാസിറ്റിയിൽ വരുന്നവയാണ്. ആട്ടോ ഡീഫ്രോസ്റ്റ് ഫീച്ചറുകളും ഇതിലുണ്ട്. 40,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫ്രിഡ്ജുകളാണിവ. എന്നാൽ ആമസോൺ സമ്മർ സെയിലിൽ 35000 രൂപ റേഞ്ചിൽ ലഭിക്കുന്നു.
ട്രിപ്പിൾ ഇൻവെർട്ടർ ടെക്നോളജിയുള്ള റെഫ്രിജറേറ്ററാണിത്. ഡാസിൽ സ്റ്റീലിൽ ഡിസൈൻ ചെയ്തിട്ടുള്ള 2024 മോഡൽ ഫ്രിഡ്ജ്. 325 ലിറ്റർ കപ്പാസിറ്റി ഹെയർ ഫ്രിഡ്ജിനുണ്ട്. ഇത് മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇണങ്ങുന്നതാണ്. ഐസ് കട്ടപിടിക്കാതെ ഓട്ടോമാറ്റിക്കലി ഡീഫ്രോസ്റ്റ് ആകുന്ന ഫ്രോസ്റ്റ്-ഫ്രീ റഫ്രിജറേറ്ററാണിത്.
ഓഫറിലെ വില: 34,990 രൂപ. ഐസിഐസിഐ കാർഡ് പേയ്മെന്റിലൂടെ 4000 രൂപ കിഴിവുണ്ട്. ഇഎംഐ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നു. 30,990 രൂപയുടെ ബാങ്ക് ഓഫർ ഉൾപ്പെടെ വാങ്ങാൻ, ആമസോൺ ലിങ്ക്.
ഡാസിൽ സ്റ്റീലിൽ നിർമിച്ച 2023 മോഡൽ ഫ്രിഡ്ജാണിത്. 300 ലിറ്ററിൽ കൂടുതൽ കപ്പാസിറ്റിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്രീസറിനെ ഫ്രിഡ്ജായി മാറ്റിക്കൊണ്ട് കൂടുതൽ സ്പേസ് ഉണ്ടാക്കാനുള്ള സൌകര്യവുമുണ്ട്. ഇതിലും ഓട്ടോ ഡീഫ്രോസ്റ്റ് ടെക്നോളജി ലഭിക്കുന്നു.
എൽജി ഫ്രിഡ്ജിന്റെ ഓഫറിലെ വില 38,990 രൂപയാണ്. 2500 രൂപയുടെ കൂപ്പൺ കിഴിവ് ആമസോൺ നൽകുന്നു. 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറിലൂടെ ലഭിക്കുന്നു. ഇങ്ങനെ വീണ്ടും 4500 രൂപ വരെ ലാഭിക്കാം. 34,490 രൂപയ്ക്ക് ബാങ്ക് ഓഫറുകൾ ചേർത്ത് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
ഇതും ഡബിൾ ഡോർ സിസ്റ്റമുള്ള എൽജി റഫ്രിജറേറ്ററാണ്. ഡാസിൽ സ്റ്റീൽ 2023 മോഡലാണിത്. അഞ്ചോ അതിൽ കൂടുതലോ അംഗങ്ങളുള്ള കുടുംബത്തിന് ഇണങ്ങുന്ന റഫ്രിജറേറ്ററെന്ന് പറയാം. 35,990 രൂപയ്ക്ക് ആമസോണിൽ ഇപ്പോൾ ലഭിക്കും. 2500 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് സ്വന്തമാക്കാം. 2000 രൂപ വരെ ബാങ്ക് ഓഫറും LG റഫ്രിജറേറ്ററാണ് ഇതിനുള്ളത്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
ഡബിൾ ഡോർ റഫ്രിജറേറ്ററാണ് സാംസങ് 322 ലിറ്ററിന്റേത്. 37,990 രൂപയാണ് ഇതിന്റെ വില. ട്വിൻ കൂളിങ് ഫീച്ചറും പവർ കൂളിങ് ഫീച്ചറും ഇതിലുണ്ട്. ഫ്രോസ്റ്റ് ഫ്രീ ഫീച്ചറുള്ള സാംസങ് റഫ്രിജറേറ്ററാണിത്. 37,990 രൂപയാണ് സമ്മർ സെയിലിലെ വില. 1500 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് ലഭിക്കും.
2500 രൂപയുടെ ഐസിഐസിഐ ബാങ്ക് കാർഡ് ഡിസ്കൌണ്ടും ആമസോൺ നൽകുന്നു. ഇങ്ങനെ 33,990 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
ഇനി ഏറ്റവും വിലക്കുറവുള്ള ഹെയർ ഫ്രിഡ്ജിനെ പരിചയപ്പെടാം. 25,000 രൂപ റേഞ്ചിലാണ് ഇതിന്റെ വില വരുന്നത്.
മൂൺ സിൽവർ നിറത്തിലുള്ള 2023 മോഡൽ റഫ്രിജറേറ്ററാണിത്. മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബക്കാർക്കായി 237ലിറ്റർ കപ്പാസിറ്റി ലഭിക്കും. കൂളിങ് ടെക്നോളജിയുള്ള ഇൻവെർട്ടർ കംപ്രസർ ഇതിനുണ്ട്. ആന്റി ബാക്ടീരിയൽ ഗാസ്കെറ്റുകളും ഫ്രിഡ്ജിനൊപ്പം ലഭിക്കും.
READ MORE: സ്റ്റൈലൻ പോപ്പ് കളറുകളിൽ Noise Pop Buds, 999 രൂപയ്ക്ക് Launch Offer
25,490 രൂപയാണ് ആമസോൺ സമ്മർ സെയിലിലെ വില. 1000 രൂപ കൂപ്പൺ ഡിസ്കൌണ്ടും 1000 രൂപ ബാങ്ക് ഓഫറുമുണ്ട്. ഇങ്ങനെ 23,490 രൂപയ്ക്ക് ഹെയർ ഫ്രിഡ്ജ് പർച്ചേസ് ചെയ്യാം. ഓഫറിൽ വാങ്ങാൻ പർച്ചേസ് ചെയ്യാം.