33ജിബി 28 ദിവസ്സത്തക്ക് & 42ജിബി 28 ദിവസ്സം ;മികച്ചത് ഏത് ?

33ജിബി 28 ദിവസ്സത്തക്ക് & 42ജിബി 28 ദിവസ്സം ;മികച്ചത് ഏത് ?
HIGHLIGHTS

രണ്ടു ഓഫറുകൾ തമ്മിൽ ഒരു ചെറിയ താരതമ്മ്യം

ഐഡിയ ഇപ്പോൾ ഏറ്റവും ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചമുള്ള ഓഫറുകളാണിത് .149 രൂപയുടെ ഡാറ്റ പ്ലാനുകളാണ് ഇപ്പോൾ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .149 രൂപയുടെ റീച്ചാർജിൽ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 33 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

ഐഡിയ ഇപ്പോൾ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും ലാഭകരമായ ഓഫറുകളിൽ ഒന്ന് തന്നെയാണിത് .ഡാറ്റ കൂടാതെ പ്രതിദിനം 100 മെസേജുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ എല്ലാ സ്ഥലങ്ങളിലും ഈ ഓഫറുകൾ ലഭ്യമാകുകയില്ല .കേരള ,കർണാടക ,തെലങ്കാന ,ആന്ധ്രാ എന്നിവിടങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് .

എന്നാൽ ജിയോ പുറത്തിറക്കിയിരിക്കുന്ന 153 രൂപയുടെ ഓഫറുകളുമായി സാമ്മ്യമുള്ള ഓഫറുകൾ ആണിത് .153 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 42 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഇതിൻെറ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .

ഇനി പുറത്തിറങ്ങാനിരിക്കുന്നത് ദീപാവലി ഓഫറുകൾ ആണ് .കഴിഞ്ഞ വർഷം അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി ജിയോ തന്നെയാണ് കൈയ്യടി നേടിയത് .എന്നാൽ ഈ വർഷം മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി എത്തുന്നു എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo