ദിവസേന 1, 1.5 ജിബി ഡാറ്റ : ജിയോ Vs എയർടെൽ vs വൊഡാഫോൺ vs ഐഡിയ

Updated on 26-Mar-2018
HIGHLIGHTS

ഇതിൽ നിന്നും മികച്ച ഓഫറുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം

 

അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഒരുപാടു ഓഫറുകൾ ഇപ്പോൾ ടെലികോം കമ്പനികൾ നൽകുന്നുണ്ട് .അതെല്ലാം പക്ഷെ ജിയോ വന്നതിനു ശേഷം ആണെന്ന്നുമാത്രം .കൂടാതെ തന്നെ എയർടെൽ അവരുടെ 5ജി ടെക്നോളോജിയുമായി ഈ വർഷം എത്തുമെന്നാണ് കരുതുന്നത് .എന്നാൽ ഇപ്പോൾ ഇവിടെ കുറച്ചു ഓഫറുകളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു .ജിയോ ,എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി കമ്പനികൾ പുറത്തിറക്കിയ ഡാറ്റ ഓഫറുകളാണിത് .ഇതിൽ നിന്നും നിങ്ങളുടെ മികച്ച ഓഫറുകൾ തിരഞ്ഞെടുക്കാം .

ജിയോ നൽകുന്നു ദിവസേന 1.5 ജിബി ഡാറ്റ 

ജിയോ ഉപഭോതാക്കൾക്ക് ലാഭകരമായ ഓഫറുകൾ തന്നെയാണ് ജിയോ നല്കികൊണ്ടിരിക്കുന്നത് . Rs. 149, Rs. 349, Rs. 399 രൂപയുടെ പ്ലാനുകളാണിത് .149 രൂപയ്ക്ക് 42 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കും ,349 രൂപയുടെ റീച്ചാർജിൽ 105 ജിബിയുടെ ഡാറ്റവീതം 70 ദിവസ്സത്തേക്കും കൂടാതെ 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ ഡാറ്റവീതം 84 ദിവസ്സത്തേക്കുമാണ് ലഭിക്കുന്നത് .ഇതിൽ എല്ലാംതന്നെ അൺലിമിറ്റഡ് കോളുകളും ലഭ്യമാകുന്നതാണു് .

എയർടെൽ 1 ജിബി ഡാറ്റ 

എയർടെൽ ഉപഭോതാക്കൾക്കായി നൽകുന്നത് 399 രൂപയുടെ റീച്ചാർജിലാണ് .399 രൂപയുടെ റീച്ചാർജ്ജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .അതായത് 70 ജിബി മുഴുവൻ ലഭിക്കുന്നു .കൂടാതെ അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നു .അപ്പോൾ ജിയോയുടെ ഓഫറുകളുമായി താരതമ്മ്യം ചെയ്യുമ്പോൾ ജിയോ 399 രൂപയ്ക്ക് നൽകുന്നത് 126 ജിബിയുടെ 4 ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും .

വൊഡാഫോൺ 1 ജിബി ഡാറ്റ ഓഫർ 

വൊഡാഫോണിന്റെ ഉപഭോതാക്കൾക്കായി നൽകുന്നത് 399 രൂപയുടെ അതെ എയർടെൽ പുറത്തിറക്കിയ ഓഫറുകൾ തന്നെയാണ് .ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .അതായത് 70 ജിബിയുടെ ഡാറ്റ ഇതിൽ മുഴുവനായി ലഭിക്കുന്നു .കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതാണ് .

ഐഡിയ പുറത്തിറക്കിയ ഓഫർ 

ഐഡിയ പുറത്തിറക്കിയ ഒരു ലാഭകരമായ ഓഫർ ആണ് 199  രൂപയുടേത് .199 രൂപയുടെ റീച്ചാർജിൽ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു .അതായത് 28 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നു .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നു .എന്നാൽ ഈ ഓഫറുകൾ ജിയോ നൽകുന്നത് 149 രൂപയുടെ റീചാർജിലാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :