ദിവസ്സേന 6ജിബിയുടെ ഓഫറുകളുമായി BSNL

Updated on 22-Dec-2018
HIGHLIGHTS

1 വർഷത്തേക്ക് കൂടാതെ 561 ജിബിയുടെ ഓഫറുകൾ പുറത്തിറക്കി BSNL

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ അവതരിപ്പിച്ചു .ജിയോയുടെ 1699 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഈ വർഷം BSNL പുറത്തിറക്കിയ ബമ്പർ ഓഫറുകൾ പുതിയ രീതിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .999 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന  3.1 ജിബിയുടെ ഡാറ്റവീതം 6 മാസത്തേക്കാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗജന്യമായി ലഭിക്കുന്നതാണ് .അതായത് മുഴുവനായി  561.1 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ മറ്റു രണ്ടു ഓഫറുകളായ 1699 രൂപയുടെയും കൂടാതെ 2099 രൂപയുടെയും ഓഫറുകൾക്ക് മാറ്റം വരുത്തിയിരിക്കുകയാണ് .4.21GB യുടെ ഡാറ്റ 1699 രൂപയുടെ റീച്ചാർജിൽ  ദിവസ്സേന ലഭിക്കുന്നു .അതുപോലെ 2099 രൂപയുടെ റീച്ചാർജിൽ  6.21GBയുടെ ഡാറ്റയും ദിവസ്സവും ലഭിക്കുന്നതാണ് .1 വർഷത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത്.

299 രൂപയ്ക്ക് 45GB അതും 8Mbps സ്‌പീഡിൽ Bsnl ഓഫറുകൾ ലഭിക്കും

ജിയോയുടെ ബ്രൊഡ് ബാൻഡ് ഓഫറുകളെ മറികടക്കാൻ ഇപ്പോൾ BSNL പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് .ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .299 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇത് .299 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .8Mbps ന്റെ ഡൗൺലോഡിങ്ങ് സ്പീഡിലാണ് ഇത് ലഭ്യമാകുന്നത് .30 ദിവസ്സത്തെ വാലിഡിറ്റയിൽ ഈ ബ്രൊഡ് ബാൻഡ് ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാകുന്നതാണു് .അതായത് 45 ജിബിയുടെ ഡാറ്റയാണ് ഇതിൽ മുഴുവനായി ലഭിക്കുന്നത് .ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാൽ നോർമൽ സ്പീഡിൽ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :