ഈ ന്യൂ ഇയർ മുതൽ അടുത്ത ന്യൂ ഇയർ വരെ ആസ്വദിക്കാം ഈ ഓഫറുകൾ

ഈ ന്യൂ ഇയർ മുതൽ അടുത്ത ന്യൂ ഇയർ വരെ ആസ്വദിക്കാം ഈ ഓഫറുകൾ
HIGHLIGHTS

എയർടെൽ ,ജിയോ കൂടാതെ വി ഐ നൽകുന്ന പ്ലാനുകൾ

1 വർഷം മുഴുവനും ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്

2021ൽ ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികൾ അവരുടെ താരിഫ് പ്ലാനുകൾ വർദ്ധിപ്പിച്ചിരുന്നു .എന്നാൽ 2022ൽ 1 വർഷത്തെ വാലിഡിറ്റിയിൽ ഓഫറുകൾ വേണ്ടവർക്ക് ഇപ്പോൾ ടെലികോം കമ്പനികൾ മികച്ച ഓഫറുകൾ നൽകുന്നുണ്ട് .അത്തരത്തിൽ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ വൊഡാഫോൺ ഐഡിയ നൽകുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ പ്ലാനുകൾ .അൺലിമിറ്റഡ് കോളുകൾ ഈ ഓഫറുകൾക്ക് ഒപ്പം വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .

എന്നാൽ 24 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനുകളിൽ ലഭിക്കുകയുള്ളു .കൂടുതൽ ഡാറ്റ വേണ്ടവർക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ 2899 രൂപയുടെ ഓഫറുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ ഉപഭോക്താക്കൾക്ക് ദിവസ്സേന 3 ജിബിയുടെ ഡാറ്റ 1 വർഷത്തെ വാലിഡിറ്റിവരെ ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .4199 രൂപയുടെ പ്ലാനുകളിലാണ് ജിയോ ഉപഭോക്താക്കൾക്ക് ദിവസ്സേന 3 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .

കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസ്സേന 100 SMS എന്നിവയും ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 3119 രൂപയുടെ മറ്റൊരു പ്ലാനുകളും 1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ 10 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ആണ് .

365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .അടുത്തതായി എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1799 രൂപയുടെ പ്ലാനുകൾ മുതലാണ് .1799 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .കൂടാതെ 24 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് പ്ലാനുകൾ ലഭിക്കുന്നത് .മൊബൈൽ എഡിഷൻ ആമസോൺ പ്രൈം മെമ്പർഷിപ്പും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo