മികച്ച ത്രില്ലർ സിനിമകൾ ഒരുപാടു ഈ വർഷം പുറത്തിറങ്ങിയിരുന്നു ..അതിൽ എടുത്തു പറയേണ്ടത് Adivi Sesh നായകനായി കഴിഞ്ഞ ഈ വർഷം ആദ്യം തിയറ്ററുകളിൽ എത്തിയ മേജർ എന്ന സിനിമയാണ് .മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞിരിക്കുന്ന ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .മലയാളം ,തെലുങ്ക് ,തമിഴ് കൂടാതെ ഹിന്ദി എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നു .മികച്ച കളക്ഷനുകളും ഈ ചിത്രം തിയറ്ററുകളിൽ നിന്നും നേടിയിരുന്നു .മികച്ച ത്രില്ലർ സിനിമകൂടിയാണ് ഇത് .
ആസിഫ് അലി നായകനായി എത്തിയ കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇപ്പോൾ OTT വഴി കാണാവുന്ന മറ്റൊരു സിനിമ .OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .മെയ് 27 നു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി മലയാളത്തിൽ നിന്നും ഈ വർഷം തന്നെ OTT റിലീസുകൾ എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ എത്തിയിരിക്കുന്നു .OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അപ്രതീഷ ക്ലൈമാസ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്ന് .