ലോക്ക് ഡൌൺ;ട്രാൻസ് അടക്കമുള്ള പുതിയ റിലീസുകൾ Netflix, Amazon Prime & Hotstar-ൽ
ലോക്ക് ഡൗണിൽ ഇപ്പോൾ കാണുവാൻ സാധിക്കു ഷോകളും കൂടാതെ സിനിമകളും
കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ Netflix, Amazon Prime കൂടാതെ Hotstar പോലെയുള്ള ആപ്ലികേഷനുകൾ ഉണ്ട് .
ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് ഒക്കെ തന്നെ ഉപഭോതാക്കൾക്ക് 1 മാസം സൗജന്യ സബ്സ്ക്രിപ്ഷനുകൾ ലഭിക്കുന്നതാണ് .ഇതിലൂടെ ഉപഭോതാക്കൾക്ക് ഈ ലോക്ക് ഡൌൺ സമയങ്ങൾ ചിലവഴിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ ഓൺലൈൻ സ്ട്രീമുകളിൽ വരാനിരിക്കുന്ന പുതിയ ഷോകളുടെ വിവരങ്ങൾ നോക്കാം .
1. MONEY HEIST PART 4 – NETFLIX
ഒരു സ്പാനിഷ് ഷോ ആണിത് .ഇതിന്റെ നാലാമത്തെ പാർട്ട് ആണ് NETFLIX ൽ എത്തുന്നത് .ഈ നാലാമത്തെ പാർട്ടുകൾ ഏപ്രിൽ 3നു നെറ്റ്ഫ്ലിക്സിൽ നിന്നും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
2.SHIKARA– AMAZON PRIME VIDEO
കാശ്മീരി സംഭവങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിനിമയായിരുന്നു SHIKARA.ഏപ്രിൽ 4നു ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .
3.TRANCE (MALAYALAM) – AMAZON PRIME VIDEO
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ സിനിമയായിരുന്നു ട്രാൻസ് .ട്രാൻസ് എന്ന ഈ മലയാളം സിനിമ നമുക്ക് ഏപ്രിൽ 1നു ആമസോൺ പ്രൈംമിൽ പ്രതീക്ഷിക്കാവുന്നതാണ് .
4.READY OR NOT – HOTSTAR
അടുത്തതായി ഒരു ത്രില്ലർ മൂവിയാണ് .കോമഡി ത്രില്ലർ സിനിമകൾ ആസ്വദിക്കുന്നവർക്ക് READY OR NOT ഈ സിനിമ ഹോട്ട് സ്റ്റാറിൽ നിന്നും ഇത് ഏപ്രിൽ 5നു പ്രതീക്ഷിക്കാവുന്നതാണ് .
5.MONEY HEIST: THE PHENOMENON – NETFLIX
ഏപ്രിൽ 3നു ഇത് നെറ്റ്ഫ്ലിക്സ് വഴി ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
6. HIT (TELUGU) – AMAZON PRIME VIDEO
അടുത്തതായി ആമസോൺ പ്രൈംമിൽ എത്തുന്നത് ഒരു ആക്ഷൻ തെലുഗ് സിനിമയാണ് .HIT എന്ന സിനിമയാണ് ഏപ്രിൽ 1നു ആമസോൺ പ്രൈമ്മിൽ എത്തുന്നത് .
7.COMMUNITY (ALL 6 SEASONS) – NETFLIX
അടുത്തതായി COMMUNITY (ALL 6 SEASONS) എന്ന ഷോ ആണ് എത്തുന്നത് . NETFLIX ലാണ് ഈ ഷോസ് ഏപ്രിൽ 1നു പുറത്തിറക്കുന്നത് .വളരെ എന്റർടൈൻമെന്റ് ആയിട്ടുള്ള ഒരു ഷോ കൂടിയാണിത് .
8.TALES FROM THE LOOP SEASON 1 – AMAZON PRIME VIDEO
ആമസോൺ പ്രൈം വഴി ആസ്വദിക്കാവുന്ന മറ്റൊരു ഷോ ആണ് TALES FROM THE LOOP SEASON 1 ഇത് .ഏപ്രിൽ 3നു ഈ ഷോകൾ ആമസോൺ പ്രൈംമ്മിൽ എത്തുന്നതാണ് .