LED ടിവി വാങ്ങിക്കുന്നതിനു മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

LED ടിവി വാങ്ങിക്കുന്നതിനു മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം
HIGHLIGHTS

ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡിസ്‌പ്ലേയുടെ വലുപ്പം മുതൽ HDR വരെ ഇതിൽ ഏറെ പ്രധാനം

ഇന്ന് കുറഞ്ഞ ചിലവിൽ വരെ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000 രൂപ മുതൽ മികച്ച HD ടെലിവിഷനുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .20000 രൂപയ്ക്ക് താഴെ ആൻഡ്രോയിഡിന്റെ മികച്ച ടെലിവിഷനുകളും ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .എന്നാൽ ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു മുൻപ് നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കണം അത്തരത്തിൽ LED ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ .

SCREEN SIZE

ടെലിവിഷൻ വാങ്ങിക്കുന്നതിനു മുൻപ് ആദ്യം ശ്രദ്ധിക്കേണ്ടത് സ്ക്രീൻ സൈസ് തന്നെയാണ് .നിങ്ങളുടെ ടെലിവിഷൻ വെക്കുന്ന റൂമിനു അനിയോജ്യമായ സൈസ് ഉള്ള ടെലിവിഷനുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം .അത്യാവിശ്യം വലിയ റൂം ആണെങ്കിൽ 38 ഇഞ്ചിന്റെ ,42 ഇഞ്ചിന്റെ സൈസിൽ ഉള്ള ടെലിവിഷനുകൾ തിരഞ്ഞെടുക്കുക .വലിയ റൂം ആന്നെങ്കിൽ 48 ഇഞ്ചിനു മുകളിൽ ഉള്ള ടെലിവിഷനുകൾ തിരഞ്ഞെടുക്കുക .

RESOLUTION

ടെലിവിഷനുകളുടെ സൈസ് കഴിഞ്ഞാൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സ്ക്രീൻ റെസലൂഷനുകൾ .നിലവിൽ മികച്ച എക്‌സ്‌പീരിയൻസ് കാഴ്ച്ചവെക്കുന്ന 4കെ ടെലിവിഷനുകൾ വരെ ലഭിക്കുന്നുണ്ട് .

HDR

സ്ക്രീൻ സൈസ് കൂടാതെ റെസലൂഷൻ എന്നിവപോലെതന്നെ ഏറ്റവും പ്രധാന ഒരു ഘടകം ആണ് HDR അഥവാ ഹൈ ഡയനാമിക്ക് റേഞ്ച് .നിലവിൽ HDR 10 സപ്പോർട്ട് ആയിട്ടുള്ള ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .മികച്ച വ്യൂ എക്‌സ്‌പീരിയൻസിനു ഇത് സഹായിക്കുന്നതാണ് .

OS

ഓപ്പറേറ്റിങ് സിസ്റ്റം എന്നത് ഇന്ന് ടെലിവിഷനുകളിലും ഒരു പ്രധാന ഘടകം തന്നെയാണ് .ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വരെ ഇപ്പോൾ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്ലേ സ്റ്റോറുകൾ അടക്കം ഉള്ള സർവീസുകൾ ലഭിക്കണമെങ്കിൽ മികച്ച ഓ എസ് തന്നെ ആവിശ്യമാണ് .

CONNECTIVITY

അവസാനമായി ടെലിവിഷനുകൾ വാങ്ങിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് കണക്ടിവിറ്റി .HDMI ARC , eARC പോർട്ടുകൾ ,HDMI പോർട്ടുകൾ എന്നിങ്ങനെ പല കണക്ടിവിറ്റി ഉൾപ്പെടുന്ന ടെലിവിഷനുകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo