മികച്ച ഗെയ്മിങ് എക്സ്പീരിയന്‍സിനാവശ്യമായ ഫീച്ചേഴ്സ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. താരതമ്യേന കൂടുതല്‍ സമയം ലഭിക്കുന്ന ബാറ്ററികള്‍, കൂടുതൽ കരുത്തുള്ള പ്രോസസര്‍, ഉയർന്ന റെസല്യൂഷനുള്ള ഡിസ്പ്ലേ എന്നിവ ഇത്തരം ഫോണുകളുടെ അഭിവാജ്യ ഘടകമാണ്. കോൾ ഓഫ് ഡ്യൂട്ടി, ഫ്രീ ഫയർ പോലുള്ള ഗെയിമുകളിലെ മികച്ച എക്സ്പീരിയന്‍സ് സിപിയു, ജിപിയു എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിലവിൽ കേരളത്തിൽ ലഭ്യമായ മികച്ച ചില ഗെയിമിങ് ഫോണുകൾ നോക്കാം.
ചൈനീസ് ബ്രാൻഡായ ഐക്യു പുറത്തിറക്കുന്ന പുതിയ മോഡലാണ് ഐക്യു നിയോ 7 – 5ജി. 8 ജിബി റാം 128 ജിബി , 12 ജിബി റാം 256 ജിബി എന്നിങ്ങനെ രണ്ട് വേരിയെന്റുകളാണ് വിപണിയിലുള്ളത്. ആദ്യത്തെ വേരിയെന്റിന് 29,999നും രണ്ടാം വേരിയെന്റിന് 33,999 രൂപയുമാണ് വില. ഡ്യുവൽ നാനോ സിം ഉപയോഗിക്കാവുന്ന ഡിവൈസാണിത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിങ്ങ് സിസ്റ്റം 13-ലാണ് ഫോൺ പ്രവർത്തിക്കുക. 120ഹെഡ്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലെ മീഡിയടെക് ഡൈമെൻസിറ്റി 8200 5G ചിപ്‌സെറ്റാണ് ഫോണിന് കമ്പനി നൽകിയിരിക്കുന്നത്, മാലി G610, 12Gb വരെ LPDDR റാം എന്നിവ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. 20 ജിബിയുടെ എക്സ്പാൻഡബിൾ റാമും ഫോണിന് നൽകിയിരിക്കുന്നു. ഫോൺ 120W ഫ്ലാഷ് ചാർജിംഗി സപ്പോർട്ട് ചെയ്യുന്നുണ്ട് 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കമ്പനി അവകശാപ്പെടുന്നത് വെറും 10 മിനിറ്റിനുള്ളിൽ 50 ശതമാനം ഫോൺ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നാണ്.
പോകോ എക്സ് 5 പ്രോയില്‍ രണ്ട് വേരിയെന്‍റുകളാണ് കമ്പനി പുറത്തിറക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായെത്തുന്ന വേരിയന്‍റിന് വില 24,999 രൂപ.സ്നാപ്ഡ്രാഗന്‍റെ 778 ജി പ്രോസസറാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെഡ്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് Xfinity AMOLED ഡിസ്‌പ്ലേ, 900 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ നല്‍കിയിരിക്കുന്നു. ഹാൻഡ്‌സെറ്റ് 8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. Poco X5 Pro 5,000mAh ബാറ്ററിയും 67 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായി വരുന്നു. 5 വാട്ട് റിവേഴ്സ് ചാർജിംഗും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്.
ജനപ്രിയ മൊബൈൽ ഫോൺ ബ്രാൻഡായ റിയൽമിയുടെ 10 പ്രോ+ 5ജിയ്ക്ക് 6 ജിബി റാം, 128 ജിബി റോം വേരിയന്റിന് 24,999 രൂപയാണ് വില. ഈ മോഡലിന്റെ തന്നെ 8 ജിബി റാം 128 ജിബി റോം മോഡലിന് 25,999 രൂപയാണ് വില. 6.7 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേ, 120 Hz റീഫ്രഷ് റേറ്റ് എന്നിവ ഫോണിന്റെ ഫീച്ചറാണ്. ആൻഡ്രോയിഡ് 13 റിയൽമി യുഐ 4.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) ഡിവൈസാണിത്. ഒക്ടാകോർ 6nm MediaTek Dimenisty 1080 5G SoC, മാലി G68 GPU, 8GB വരെ LPDDR4X റാം എന്നിവ ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. 67W SuperVOOC ഫാസ്റ്റ് ചാർജിംഗ് സെറ്റ് അപ്പാണ് ഫോണിനുള്ളത്. 47 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.
27,999 രൂപ പ്രാരംഭ വിലയിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്. ഫോണിന്റെ ബേസ് മോഡലിന് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയും ഉണ്ട്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയാണ് വില. 6.44 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേ, 1080×2404 പിക്‌സൽ റെസല്യൂഷനും 90Hz റീഫ്രഷ് റേറ്റും ഫോണിന് കരുത്തേകുന്നു. മീഡിയടെക് ഡൈമെൻസിറ്റി 900 SoC ആണ് ഈ സ്മാർട്ട് ഫോണിന് കരുത്തു പകരുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 12 ലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്