Best Gaming Mobiles under 30K: 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കിട്ടുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

Best Gaming Mobiles under 30K: 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കിട്ടുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ
HIGHLIGHTS

ഒരു ​മികച്ച ഗെയിമിങ് സ്മാർട്ട്ഫോൺ സ്വന്തമാക്കണമെന്ന ഉപഭോക്താക്കൾ ഏറെയാണ്

ഗെയിമിങ് ​സ്പെഷൽ സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യവുമാണ്

30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കിട്ടുന്ന മികച്ച ഫോണുകൾ പരിചയപ്പെടാം

ഒരു ​മികച്ച ഗെയിമിങ് സ്മാർട്ട്ഫോൺ സ്വന്തമാക്കണമെന്ന ഉപഭോക്താക്കൾ ഏറെയാണ്. ഗെയിമിങ് ​സ്പെഷൽ സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യവുമാണ്. മികച്ച ബാറ്ററി, അ‌ധികനേരം ഉപയോഗിച്ചാലും ചൂടാകാതിരിക്കാനുള്ള സംവിധാനങ്ങൾ, കപ്പാസിറ്റീവ് ട്രിഗർ ബട്ടണുകൾ, തുടങ്ങി സാധാരണ സ്മാർട്ട്ഫോണുകളെക്കാൾ അ‌ൽപ്പം വ്യത്യസ്തത ഈ ഗെയിമിങ് സ്മാർട്ട്ഫോണുകൾക്ക് ഉണ്ടാകും. മികച്ച ഗെയിമിങ് അ‌നുഭവം സമ്മാനിക്കുന്ന സ്മാർട്ട്ഫോണുകളും ഉണ്ട്. ഇപ്പോൾ 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കിട്ടുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

Oneplus 10R 

29,999 രൂപ വിലയിൽ എത്തുന്ന വണ്‍പ്ലസ് 10 ആര്‍ ഗെയിമിങ് ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള മികച്ചൊരു സ്മാർട്ട്ഫോൺ ആണ്. ഉയര്‍ന്ന മിഡ് റേഞ്ച് പ്രൊസസറായ Dimensity 8100 ചിപ്സെറ്റ് ആണ് വണ്‍പ്ലസ് 10 ആറിന്റെ കരുത്ത്. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേയുമുണ്ട്. ഗെയിമിങ് അ‌ടിസ്ഥാനമാക്കിയ ഫീച്ചറുകൾക്കൊപ്പം ഓക്‌സിജന്‍ ഒഎസ് 13 ലാണ് വണ്‍പ്ലസ് 10 ആര്‍ എത്തുന്നത്. മിഡ് റേഞ്ച് ഗെയിമിംഗ് ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് വൺപ്ലസ് 10 ആർ.

iQOO 9 SE 

ഐക്യൂ 9 എസ്ഇ മുന്‍നിര സ്നാപ്ഡ്രാഗണ്‍ 888 SoC ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂ 9 എസ്ഇ. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേ, മികച്ച ഡിസ്പ്ലേ ചിപ്പ്, 66 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവ ഐക്യൂ 9 എസ്ഇ വാഗ്ദാനം ചെയ്യുന്നു. 25,990 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിൽ ഏറെ മുന്നിലാണ് ഈ സ്മാർട്ട്ഫോൺ.

Poco F4 5G 

സ്നാപ്ഡ്രാഗൺ 870 SoC ചിപ്സെറ്റ് അടിസ്ഥാനമാക്കിയുള്ള പൊക്കോ എഫ്4 5ജി ഒരു മികച്ച ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ്. 25,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലവരുന്നത്. 120Hz റീഫ്രെഷ് റേറ്റും FHD+ റെസല്യൂഷനുള്ള അമോല്‍ഡ് ഡിസ്പ്ലേയും 128 ജിബിയുടെ വേഗതയേറിയ യുഎഫ്എസ് 3.1 സ്റ്റോറേജുമായാണ് പോക്കോ എഫ്4 വരുന്നത്. ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ ധാരാളം ഇന്റേണല്‍ സ്റ്റോറേജും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

Redmi K50i 

20,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലവരുന്നത്. മീഡിയടെക് ​ഡിമെൻസിറ്റി 8100 SoC അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 144Hz ഐപിഎസ് എൽസിഡി പാനലും ഈ ഫോണിലുണ്ട്. ഉയര്‍ന്ന ഫ്രെയിം റേറ്റ് പിന്തുണയ്ക്കുന്ന ടൈറ്റിലുകളില്‍ സുഗമമായ ഗെയിമിംഗ് അനുഭവം പ്രാപ്തമാക്കാൻ റെഡ്മി കെ50ഐയ്ക്ക് സാധിക്കും. കൂടാതെ ഗെയിമിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്ന ചില സോഫ്റ്റ്വെയറുകളുടെ പിന്തുണയും റെഡ്മി കെ50ഐയുടെ പ്രത്യേകതയാണ്.

Google Pixel 6A 

ഗൂഗിള്‍ പിക്‌സല്‍ 6എ ഗൂഗിളിന്റെ മികച്ച സ്മാർട്ട്ഫോണുകളായ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയ്ക്ക് കരുത്ത് പകരുന്ന ടെൻസർ പ്രോസസറിന്റെ പിന്തുണയോടെ എത്തുന്ന ഗെയിമിങ് സ്മാർട്ട്ഫോൺ ആണ് ഗൂഗിള്‍ പിക്‌സല്‍ 6എ. 29,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഇല്ലെങ്കിലും, മികച്ച 60Hz അമോലെഡ് പാനല്‍ ഗൂഗിള്‍ പിക്‌സല്‍ 6എയ്ക്ക് ഉണ്ട്. PUBG: New State, COD: Mobile പോലുള്ള ഗെയിമുകള്‍ ഒരു പ്രശ്‌നവുമില്ലാതെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ടെന്‍സര്‍ പ്രോസസറിന് കഴിയും. അതിലുപരിയായി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസുമായാണ് ഈ ഗൂഗിൾ ഫോൺ എത്തുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo