Best cheapest smartphones in India: കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best cheapest smartphones in India: കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ
HIGHLIGHTS

മികച്ച ഡിസ്‌പ്ലേകളും ശക്തമായ ചിപ്‌സെറ്റുകളുമുള്ള ബജറ്റ് ഫോണുകൾ വിപണിയിലുണ്ട്

കുറഞ്ഞ വിലയ്ക്ക് കൂടുതൽ ബജറ്റ് ഫോണുകൾ വിപണിയിൽ ലഭിക്കുന്നു

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ ഒന്ന് നോക്കാം

മികച്ച ഡിസ്‌പ്ലേകളും ശക്തമായ ചിപ്‌സെറ്റുകളും മറ്റും ഉള്ള നല്ല ബജറ്റ് ഫോണുകൾ ഇപ്പോൾ വരുന്നു. മികച്ച ഫീച്ചറുകളും ശക്തമായ സ്പെസിഫിക്കേഷനുകളും എല്ലാം അഗ്രസീവ് വിലയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബജറ്റ് ഫോണുകൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ ഒന്ന് നോക്കാം 

മോട്ടോ ജി51 5G (Moto G51 5G)

ക്ലീൻ ആൻഡ്രോയിഡ് ഒഎസ് ഉള്ള സ്മാർട്ട്‌ഫോൺ തിരയുന്ന ആളുകൾക്ക് മികച്ച ചോയിസാണ് മോട്ടോ ജി51 5ജി. ആൻഡ്രോയിഡ് 11ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത് എന്നൊരു പോരായ്മയുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. സ്നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിങ് എന്നിങ്ങനെയുള്ള ഉപയോഗങ്ങൾക്ക് മികച്ച ഫോണാണ് ഇത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5000mAh ബാറ്ററിയുമാണ് ഫോണിലുള്ളത്. 14,999 രൂപയാണ് ഈ ഫോണിന്റെ വില.

റിയൽമി 10 (Realme 10) 

റിയൽമി 10 4G യുടെ ഇന്ത്യയിലെ വില അടിസ്ഥാന 4GB RAM, 64GB സ്‌റ്റോറേജ് മോഡലിന് 13,999 രൂപയിൽ ആരംഭിക്കുന്നു. 360Hz ടച്ച് റെസ്‌പോൺസ് റേറ്റ്, ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുള്ള 90Hz അമോലെഡ് ഡിസ്‌പ്ലേയുമായാണ് റിയൽമി 10 4G വരുന്നത്. ഡിസ്‌പ്ലേ 1000 നിറ്റ്‌സ് പീക്ക് തെളിച്ചവും വാഗ്‌ദാനം ചെയ്യുന്നു. 8GB വരെയുള്ള LPDDR4X റാമും 128GB UFS 2.2 സ്‌റ്റോറേജുമായി ജോഡിയാക്കിയ മീഡിയടെക്കിന്റെ G99 ചിപ്‌സെറ്റിനെ റിയൽമി 10 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 33W ഫാസ്‌റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് സ്‌മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽമി 10 4G-യിലെ ഡ്യുവൽ ക്യാമറ സിസ്‌റ്റത്തിൽ 50 മെഗാപിക്‌സൽ ക്യാമറ സെൻസറും 2 മെഗാപിക്‌സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയും ഉൾപ്പെടുന്നു. 

പോക്കോ എം4 5ജി (Poco M4 5G)

ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസാണ് പോക്കോ എം4 5ജി. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ മികച്ച ഡിസൈനുമായിട്ടാണ് വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 5,000mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോൺ ഏഴ് 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. 12,999 രൂപയാണ് പോക്കോ എം4 5ജിയുടെ വില.

ഐക്യുഒഒ Z6 ലൈറ്റ് 5ജി (iQoo Z6 Lite 5G)

ഐക്യുഒഒ Z6 ലൈറ്റ് 5ജി ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 6.68 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഉണ്ട്. ഈ ഡിവൈസിനൊപ്പം ചാർജർ ലഭിക്കില്ല. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഫോണിന് 13,990 രൂപയാണ് വില.

റെഡ്മി നോട്ട് 10 പ്രോ (Redmi Note 10 Pro)

Redmi Note 10 Pro 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് പ്രോ പതിപ്പിന്. 1200 നിറ്റ് പീക്ക് ബ്രൈറ്റിനെസ്സുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണമുണ്ട്. അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സർ ആണ് റെഡ്മി നോട്ട് 10 പ്രോയ്ക്ക്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്നതാണ് ക്വാഡ് കാമറ സെറ്റപ്പ്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020mAh ബാറ്ററിയുണ്ട്.

റെഡ്മി നോട്ട് 9 (Redmi Note 9) 

ഡ്യുവൽ സിം റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു, മുകളിൽ MIUI 11. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേ 19.5: 9 വീക്ഷണാനുപാതത്തിൽ ഉൾക്കൊള്ളുന്നു. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoC യാണ് ഈ ഫോണിന്റെ കരുത്ത്. റെഡ്മി നോട്ട് 9 ന് ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ലഭ്യമാണ്. 22.5W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 ൽ വരുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo