നിരവധി പ്രൈസ് സെഗ്മെന്റുകളിലായി ധാരാളം 5G സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കും. ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്ക സ്മാർട്ട്ഫോണുകളും മികച്ച ക്യാമറഫോണുകൾ ആണ്. 15,000 രൂപയ്ക്ക് താഴെ വരുന്ന ഈ സ്മാർട്ട്ഫോണുകൾ ഒന്ന് നോക്കാം.
6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. ഒക്ടാ കോർ ക്വാൽകോംസ്‌നാപ്ഡ്രാഗൺ 750G ആണ് പ്രൊസസർ.6GB വെർച്വൽ റാം എക്‌സ്പാൻഷനും ഗാലക്‌സി F23 5G പിന്തുണയ്ക്കും. ആൻഡ്രോയിഡ് 12 അടിസ്ഥാനമായ വൺ UI 4.1-ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി F23 5Gയ്ക്ക് രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സേഫ്റ്റി അപ്പ്ഗ്രെയ്‌ഡുകളും ലഭിക്കും. 50 മെഗാപിക്സൽ സാംസങ് ISOCELL JN1 പ്രൈമറി സെൻസറും f/1.8 ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് മറ്റുള്ള ലെൻസുകൾ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ സെൽഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി F23 5Gയിൽ.
4GB റാം പതിപ്പിന് 15,499 രൂപ, 6GB റാം പതിപ്പിന് 16,999 രൂപ, 8GB റാം വേരിയന്റിന് 17,999 രൂപ എന്നിങ്ങനെയാണ് ഐക്യൂ Z6 5ജിയുടെ വില.
ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഓഎസ് 12ലാണ് ഐക്യൂ Z6 5ജി പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,408 പിക്സലുകൾ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്. 8GB വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 695 SoC ആണ് പ്രോസസ്സർ. എഫ്/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള രണ്ട് 2-മെഗാപിക്സൽ സെക്കൻഡറി സെൻസറുകളും ചേർന്ന ട്രിപ്പിൾ റിയർ ക്യാമെറയാണ് ഐക്യൂ Z6 5ജിയിൽ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിന് എഫ്/2.0 അപ്പേർച്ചർ ഉള്ള 16-മെഗാപിക്സൽ സെൻസർ ക്രമീകരിച്ചിട്ടുണ്ട്. 6GB, 8GB റാം വേരിയന്റുകൾക്ക് സൂപ്പർ നൈറ്റ് മോഡും മൾട്ടി സ്റ്റൈൽ പോർട്രെയിറ്റ് മോഡും ലഭിക്കും.
6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഫോണിനുള്ളത്. ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ. 14,999 രൂപയാണ് വില.
ഇതൊരു ചൈനീസ് ബ്രാൻഡാണ്. 6 ജിബി 64 ജിബി മോഡലിന്് 13,999 രൂപയ്ക്കാണ് ഫ്‌ളിപ്കാർട്ടിൽ വിൽപ്പന പുരോഗമിക്കുന്നത്. 12 ഓളം 5ജി ബ്രാൻഡുകൾ പിന്തുണയ്ക്കും. മീഡിയാടെക് ഡിമെൻസിറ്റി 810 5ജി ചിപ്പ്‌സെറ്റാണ് മോഡലിന് കരുത്തു പകരുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, 50 എം പ്രധാന ക്യാമറ, 16 എംപി സെൽഫിക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 എസ്ഇ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്, ബ്ലൂ ലൈറ്റ് സെർട്ടിഫിക്കേഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിനുള്ളത്. മീഡിയടെക് ഹീലിയോ ജി95 ചിപ്പ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 30 മിനിറ്റിൽ ഫോൺ 54 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
14,999 രൂപയാണ് വില.