30000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകളാണ് ഇവിടെ പരിചയപ്പെടുന്നത്. നത്തിങ്, iQOO, റെഡ്മി, സാംസങ് എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഇതിലുള്ളത്. ഈ ഫോണുകൾ ഒന്ന് പരിചയപ്പെടാം
റെഡ്മി നോട്ട് ഡിവൈസുകൾ ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ ഫോണുകളാണ്. സാധാരണ നിലവിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന റെഡമി നോട്ട് സീരീസിലെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 പ്രോ+ 30,000 രൂപ വില വിഭാഗത്തിലേക്ക് കടന്നു. 12 ജിബി റാം ഓപ്ഷനുമായി വരുന്ന ആദ്യത്തെ നോട്ട് ഫോൺ കൂടിയാണ് ഇത്. ഒഐഎസ് ഉള്ള 200എംപി പ്രൈമറി റിയർ ക്യാമറയാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയുടെ ഏറ്റവും വലിയ ആകർഷണം. വിവിധ ലൈറ്റിങ് സാഹചര്യങ്ങളിൽ മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറയ്ക്ക് സാധിക്കുന്നു. 120W ഫാസ്റ്റ് ചാർജറുള്ള സ്മാർട്ട്ഫോൺ 5,000mAh ബാറ്ററി 20 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കും. 29,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.
നത്തിങ് ഫോൺ 1ന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G പ്രോസസറാണ്. 12 ജിബി വരെ റാമുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. എഡ്ജ്-ടു-എഡ്ജ് 120Hz AMOLED ഡിസ്പ്ലെയും ഫോണിലുണ്ട്. മികച്ച ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കുന്ന ക്യാമറ സെറ്റപ്പും നത്തിങ് ഫോൺ 1ൽ ഉണ്ട്. ഫോണിന്റെ വില ആരംഭിക്കുന്നത് 29,999 രൂപ മുതലാണ്.
Samsung Galaxy S20 FE 5G- ക്ക് 6.5-ഇഞ്ച് 120Hz ഫുൾ HD + ഡിസ്പ്ലേ ഉണ്ട്. ഇതൊരു സൂപ്പർ അമോലെഡ് പാനലാണ്, മധ്യത്തിൽ ഒരു പഞ്ച്ഹോൾ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നു. പ്രൈമറി ലെൻസ് 12 മെഗാപിക്സലാണ്, രണ്ടാമത്തേത് 12 മെഗാപിക്സൽ അൾട്രാ വൈഡ് ആണ്. മൂന്നാമത്തേത് 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ്. സെൽഫിക്കായി, ഈ സ്മാർട്ട്‌ഫോണിന് 30 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയുണ്ട്, കൂടാതെ 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്.
റിയൽമി 11 പ്രോ 5ജി സീരീസിലെ രണ്ട് ഫോണുകളിലും 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേകളാണുള്ളത്. മാലി-G68 ജിപിയുവുള്ള ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.
ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഉള്ളത്. FHD റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്.
ഒഐഎസ് സപ്പോർട്ടുള്ള 50 എംപി സോണി IMX766 സെൻസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പിൻഭാഗത്തെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വൈഡ് ആംഗിളും മാക്രോ ലെൻസും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സോണി സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്.