Camera Phones under 10K: 10000 രൂപയിൽ താഴെ വിലയുള്ള ക്യാമറ ഫോണുകൾ

Updated on 20-Jun-2023
HIGHLIGHTS

ബജറ്റ് ഫോണുകൾ എന്നും ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാണ്

10000 രൂപയിൽ താഴെ നിരവധി ബജറ്റ് ഫോണുകളുണ്ട്

10000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് ഫോണുകൾ നമുക്ക് ഒന്ന് പരിചയപ്പെടാം

സ്മാർട്ട് ഫോണുകളുടെ ലോകത്ത്‌ ബജറ്റ് ഫോണുകൾ എന്നും ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാണ്. ഉയർന്ന റെസൊല്യൂഷൻ സ്ക്രീനുകൾ, ആകർഷകമായ ക്യാമറകൾ, ഫിംഗർപ്രിന്റ് സെൻസറുകൾ , 5G കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഇപ്പോൾ ഫോണുകളിലുണ്ട്. 10,000 രൂപയിൽ താഴെ വരുന്ന സ്മാർട്ട്‌ഫോണുകൾ ഒന്ന് നോക്കാം 

Realme Narzo N53

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉണ്ട്. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനമാണ്. 6 ജിബി വരെ റാമും 128 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്. റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്. 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഫോൺ 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ്ങിന് സാധിക്കും. 8,999 രൂപയാണ് വില.

Samsung Galaxy F13

Samsung Galaxy F13 യുടെ വലിയ 16.72 cm (6.6”) FHD+ സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്ന വ്യക്തവും സിനിമാറ്റിക് രീതിയിലുള്ളതുമായ, ഡിസ്പ്ലേ ഇപ്പോൾ മുതൽ നിങ്ങളുടെ മൊബൈൽ വീഡിയോ കാണുന്ന അനുഭവത്തെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകുന്നു. Samsung Galaxy F13 അതിന്റെ 4GB RAM Plus ഉപയോഗിച്ച് ഒരേസമയം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് ശക്തി നൽകുന്നു, അത് RAM Plus ഉപയോഗിച്ച് 8GB വരെ വിർച്വലായി വികസിപ്പിക്കാം. Samsung Galaxy F13, 6000mAh ബാറ്ററി ഉപയോഗിച്ച് വളരെ ശ്രദ്ധാപൂർവം രൂപകൽപന ചെയ്‌തത്, അത് മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും നിങ്ങളുടെ ഫോണിൽ ചാർജ് തീർന്നുപോകാൻ തുടങ്ങുമ്പോൾ അതിന്റെ 15W ഇൻ-ബോക്‌സ് ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ വേഗത്തിൽ റീചാർജ് ചെയ്യാനും സാധിക്കും. 

Xiaomi Redmi 10

6.53 ഇഞ്ച് എച്ച്‌ഡി + ഐപിഎസ് സ്‌ക്രീനാണ് സ്മാർട്ട്‌ഫോണിന്. കുറഞ്ഞ വെളിച്ചത്തിലും പകൽ വെളിച്ചത്തിലും നിങ്ങൾക്ക് എളുപ്പത്തിൽ ഫോൺ ഉപയോഗിക്കാം. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. റീഫ്രഷ് റേറ്റിലെ വ്യത്യാസം ഇതിൽ വ്യക്തമായി കാണാം. 9,000 രൂപയിൽ താഴെയുള്ള പ്രാരംഭ വിലയിൽ വരുന്ന ഈ ഉപകരണത്തിന്റെ ഡിസ്പ്ലേ മികച്ചതാണ്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി25 പ്രൊസസറാണ് റെഡ്മി ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് 3 ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ലഭിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5-ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.  64 ജിബി വരെ സ്റ്റോറേജ് ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റോറേജ് വിപുലീകരിക്കാം. 

Nokia C32

ഒക്ടാ കോർ ചിപ്‌സെറ്റിന്റെ കരുത്തുമായി വരുന്ന നോക്കിയ സി32 സ്മാർട്ട്ഫോൺ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമായിട്ടാണ് നോക്കിയ സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ഒഎസിലാണ് നോക്കിയ സി32 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. നോക്കിയ സി32 സ്മാർട്ട്ഫോണിൽ 2.5ഡി കർവ്ഡ് 6.55 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1600 x 700 പിക്‌സൽ റെസലൂഷനും 20:9 ആസ്പാക്റ്റ് റേഷിയോവുമുള്ള ഡിസ്പ്ലെയാണ് ഇത്. രണ്ട് പിൻക്യാമറകളുമായി വരുന്ന നോക്കിയ സി32 സ്മാർട്ട്ഫോൺ എൽഇഡി ഫ്ലാഷ് യൂണിറ്റുമായി വരുന്നു. 10W വയേഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി യൂണിറ്റാണ് നോക്കിയ സി32 സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി 3 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Connect On :