നമ്മുടെ നാട്ടിൽ BSNL വരിക്കാർ ധാരാളമുണ്ട്. കാരണം, ആശ്വാസവിലയിൽ Post-paid, Pre-paid റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ എന്നത് തന്നെയാണ്. മാത്രമല്ല, രണ്ടാമത്തെ സിമ്മായി പലരും ഉപയോഗിക്കുന്നത് BSNL സിം തന്നെയാണ്. കുറഞ്ഞ വിലയിൽ കൂടുതൽ ദിവസം വാലിഡിറ്റിയുള്ള പ്ലാൻ ലഭിക്കുമെന്നത് തന്നെയാണ് ഇതിലെ പ്രധാന കാരണം. ഇത്തരത്തിൽ BSNL കേരളത്തിൽ നൽകുന്ന റീചാർജ് പ്ലാനുകളെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
വെറും 87 രൂപയ്ക്ക് പകുതി മാസത്തേക്കുള്ള റീചാർജ് ലഭിക്കുമെങ്കിൽ അത് വളരെ മികച്ച ഓപ്ഷൻ തന്നെയാണല്ലോ. അൺലിമിറ്റഡ് കോൾ, പ്രതിദനം 1 GB ഡാറ്റ എന്നിവയാണ് ഈ Recharge planലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. പ്രതിദിന ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 Kbps ആയി കുറയുന്നു.
അൺലിമിറ്റഡ് കോൾ, അൺലിമിറ്റഡ് ഡാറ്റ എന്നിവയാണ് ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കുന്നത്. 15 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
അൺലിമിറ്റഡ് കോളുകളും അൺലിമിറ്റഡ് ഡാറ്റയുമായി വരുന്ന വളരെ മികച്ച റീചാർജ് പ്ലാനാണിത്. 100 എസ്എംഎസ് പ്രതിദിനം ഈ പ്ലാനിലൂടെ ലഭിക്കുന്നു. പ്രതിദിന ക്വാട്ട 1 GB കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 Kbps ആയി കുറയുന്നു. 28 ദിവസത്തിലും BSNL Tuneഉം ഫ്രീയായി ലഭിക്കുന്ന പ്ലാനാണിത്.
അൺലിമിറ്റഡ് കോളുകൾ ചെയ്യാവുന്ന പ്ലാനാണിത്. കൂടാതെ അൺലിമിറ്റഡ് ഡാറ്റയും അനുവദിക്കുന്നു. പ്രതിദിനം 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്ന ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും. നാഷണൽ റോമിങ് പാക്കേജോടെ വരുന്ന റീചാർജ് പ്ലാനാണിത്.