30000 രൂപയിൽ താഴെയുള്ള നിരവധി ഫോണുകളുണ്ടെങ്കിലും ചില സ്മാർട്ട്ഫോണുകൾ ബാറ്ററി ലൈഫിൽ മികച്ച നിലവാരം പുലർത്താറുണ്ട്. ദിവസം മുഴുവൻ ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങും ഇവ വാഗ്‌ദാനം ചെയ്യുന്നു. മികച്ച ബാറ്ററി ലൈഫ് വാഗ്‌ദാനം ചെയ്യുന്ന 5 സ്മാർട്ട്ഫോണുകൾ നമുക്ക് പരിചയപ്പെടാം
Samsung Galaxy F54 5Gയിലെ 6000mAh ബാറ്ററിയുടെ പ്രവര്‍ത്തനം രണ്ട് കൊല്ലം നീണ്ടുനില്‍ക്കും. ഒറ്റ ചാർജിൽ രണ്ട് ദിവസത്തേക്ക് ചാർജ് നിലനിൽക്കും. യുവ ഫോട്ടോഗ്രാഫര്‍മാര്‍ക്ക രാപകല്‍ ഭേദമന്യേ ചാര്‍ജ് തീരുമെന്ന ആശങ്കയില്ലാതെ ഗെയിമുകള്‍ കളിക്കാനും, ചിത്രീകരണം നടത്താനും ഇതു മൂലം സാധിക്കും. Exynos 1380 പ്രോസസറും, 16.ജി.ബി റാമും, 5ജി വേഗത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ അപ്‌ഗ്രേഡ് ചെയ്ത നാലാം തലമുറ ആന്‍ഡ്രോയ്ഡ് ഒ.എസ് അഞ്ച് വര്‍ഷത്തെ സുരക്ഷിതത്വവുമായി വിപണിയില്‍ സാംസങിന്റെ മുന്നേറ്റം തുടരുന്നു.
5000 mAh ബാറ്ററിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിരിക്കുന്നു. 10 മിനുറ്റ് ചാർജ് ചെയ്താൽ ബാറ്ററിയുടെ 50 ശതമാനവും ചാർജ് ആകുമെന്നും ഐക്കൂ പറയുന്നുണ്ട്. അഫോർഡബിൾ ഫ്ലാഗ്ഷിപ്പെന്ന ക്യാറ്റഗറിയിലാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ വരുന്നത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്.
5000mAh ബാറ്ററിയാണ് പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിലുള്ളത്. 67W ടർബോ ചാർജിങ് സാങ്കേതികവിദ്യയും ഫോണിലുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ വെറും 45 മിനിറ്റിനുള്ളിൽ 0 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. പുതിയ ആൻഡ്രോയിഡ് 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. എല്ലാ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.
വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 ഡ്യുവൽ സെൽ ബാറ്ററിയാണ് ഉള്ളത്. ഫാസ്റ്റ് ചാർജറും ബോക്സിൽ നൽകുന്നുണ്ട്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ സ്‌മാർട്ട്‌ഫോണിന് 30 മിനിറ്റിൽ താഴെ മാത്രം സമയം മതി. പതിവ് ഉപയോഗത്തിൽ ഡിവൈസ് 6 മണിക്കൂറിലധികം പ്രവർത്തിക്കുന്നു. ഇത് തീർച്ചയായും മികച്ച ബാറ്ററി ലൈഫ് തന്നെയാണ്. 90Hz ഡിസ്‌പ്ലേ കാരണമായിരിക്കും മികച്ച ബാറ്ററി ലൈഫ് കിട്ടുന്നത്.
റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ്. 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.