
കൊടുംചൂടുള്ള അന്തരീക്ഷത്തിൽ റൂമിനെയും ഹാളിനെയും തണുപ്പിക്കാൻ എസിയൊന്നും നിർബന്ധമില്ല
ആമസോണിൽ EPL Sale വഴി എയർ കൂളർ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം
5000 രൂപയ്ക്കും താഴെ ലഭിക്കുന്ന എയർ കൂളർ ഡീലുകൾ നോക്കിയാലോ?
Amazon EPL Sale: നിങ്ങൾ പുതിയ Best Air Coolers വാങ്ങാൻ പ്ലാനിലാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ കാര്യമാണ് ഇവിടെ വിവരിക്കുന്നത്. ആമസോണിൽ നടക്കുന്ന ഇലക്ട്രോണിക് പ്രീമിയർ ലീഗെന്ന EPL Sale വഴി എയർ കൂളർ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.
കൊടുംചൂടുള്ള അന്തരീക്ഷത്തിൽ റൂമിനെയും ഹാളിനെയും തണുപ്പിക്കാൻ എസിയൊന്നും നിർബന്ധമില്ല. ഇതിനായി കൂടുതൽ പണം ചെലവഴിക്കേണ്ട കാര്യവുമില്ല. ആമസോണിൽ 5000 രൂപയ്ക്കും താഴെ ലഭിക്കുന്ന എയർ കൂളർ ഡീലുകൾ നോക്കിയാലോ?
Hindware Air Cooler: ആമസോൺ ഇപിഎൽ വിൽപ്പനയിൽ 1100 രൂപ കിഴിവിൽ ലഭിക്കുന്ന എയർകൂളറാണിത്. 38 ലിറ്റർ വെള്ളത്തിന് കപ്പാസിറ്റിയുള്ള വലിയ എയർകൂളറാണ്. അതിനാൽ തന്നെ ഹാളിലും മറ്റും ഇത് തണുത്ത വായു എല്ലാ കോണിലും എത്തിക്കുന്നു.
12 ഇഞ്ച് ഫാനാണ് ഹിന്ദ്‌വെയറിൽ നൽകിയിട്ടുള്ളത്. ഇതിൽ വായുസഞ്ചാരത്തിനായി ബാക്റ്റോ-ഷീൽഡ് ഹണികോമ്പ് പാഡുകൾ കൊടുത്തിട്ടുണ്ട്. ഓഫറിൽ ആമസോണിൽ നിന്ന് ഇത് 5,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.
Symphony Ice Cube Cooler: 1100 രൂപയുടെ കിഴിവിൽ തന്നെയാണ് ഈ എയർകൂളറും വിൽക്കുന്നത്. സിംഫണി ഐസ് ക്യൂബ് കൂളറിന് ഇപ്പോൾ വില 5,999 രൂപയാണ്. ഇത് ഐ-പ്യുവർ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.
വൈദ്യുതി ലാഭിച്ച് മുറി തണുപ്പിക്കാൻ പ്ലാനുള്ളവർക്ക് ബെസ്റ്റ് ചോയിസാണ് ഈ എയർ കൂളർ. 27 ലിറ്ററാണ് വാട്ടർ കപ്പാസിറ്റി. ഇതിൽ ശക്തമായ ഒരു മോട്ടോറും കൊടുത്തിട്ടുണ്ട്. ആയിരം രൂപയുടെ ബാങ്ക് കിഴിവിൽ നിങ്ങൾക്ക് ഇത് വാങ്ങാം.
Havells Kalt Pro Cooler: 4099 രൂപയ്ക്ക് ആമസോൺ ഇപിഎല്ലിൽ നിന്ന് ഇപ്പോൾ ഹാവെൽ കൂളർ സ്വന്തമാക്കാം. 17 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ള എയർ കൂളറാണിത്. വർഷം മുഴുവനും വാറണ്ടിയോടെ വാങ്ങാൻ ലഭ്യമാക്കുന്ന ഒരു മികച്ച ബ്രാൻഡ് തന്നെയാണ്.
ഇത് ഹണികോമ്പ് കൂളിംഗ് പാഡുകൾ ഉപയോഗിച്ച് ഹാവെൽസ് കൂളർ വാങ്ങാം. എയർ ഫിൽട്രേഷൻ ഫീച്ചറും ഇതിലുണ്ട്.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile