ആൻഡ്രോയിഡിന്റെ കാര്യത്തിൽ മിക്ക ബജറ്റ് മുതൽ മിഡ് റേഞ്ച് ഫോണുകളിലും 8GB റാം മതിയാകും. 8GB റാമുള്ള ഒന്നിലധികം ഫോണുകൾ വിപണിയിലുണ്ട്. 8GB റാമുള്ള ചില ബജറ്റ്, മിഡ്-റേഞ്ച് ആൻഡ്രോയിഡ് ഫോണുകൾ ഒന്ന് പരിചയപ്പെടാം
കർവ്ഡ് ഡിസ്പ്ലെയും പ്രീമിയം ഫിനിഷുമായിട്ടാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ വരുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫുൾ-എച്ച്‌ഡി റെസല്യൂഷനും 144 ഹെർട്‌സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. വെഗൻ ഫിനിഷുള്ള വേരിയന്റുകൾ അൽപ്പം കട്ടി കൂടിയവയാണ്. പിഎംഎംഎ ഫിനിഷുള്ള വേരിയന്റിന് 7.49 എംഎം കനമാണുള്ളത്. എച്ച്ഡിആർ10+, ആമസോൺ എച്ച്ഡിആർ പ്ലേബാക്ക്, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ പ്ലേബാക്ക് എന്നിവയും ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ 256 ജിബി UFS 3.1 സ്റ്റോറേജും 8ജിബി LPDDR4x റാമുമാണുള്ളത്. 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ നൽകുന്നു. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുണ്ട്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 20:9 ആസ്പാക്ട് റേഷിയോ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 391 പിപിഐ പിക്‌സൽ ഡെൻസിറ്റി, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. അഡ്രിനോ 619 ജിപിയുവുമായി വരുന്ന വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 8 ജിബി LPDDR4X റാമാണുള്ളത്. ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിലെ റാം 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും ഫോണിൽ ഓപ്ഷനുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.1ൽ പ്രവർത്തിക്കുന്നു. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു.
6.78 ഇഞ്ച് വരുന്ന അമോലെഡ് മൾട്ടി ടച്ച് ഡിസ്പ്ലെയും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 2400 x 1080 റെസല്യൂഷനും 120 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. മീഡിയടെക് ഡൈമൻസിറ്റി 8200 5ജി ചിപ്പ്സെറ്റിന്റെ ആദ്യ അങ്കം കൂടിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ. 12 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെയുള്ള സ്റ്റോറേജും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിലുണ്ട്. എക്സ്റ്റൻഡ് റാം 3.0 ഫീച്ചർ റാം കപ്പസിറ്റി 8 ജിബി കൂടി ഉയർത്താൻ സഹായിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പുതിയ ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 64 എംപി സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. 5000 mAh ബാറ്ററിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.