ഏതൊരു ഡിവൈസ് സ്വന്തമാക്കുമ്പോഴും അടിസ്ഥാന പരിഗണന നൽകേണ്ട ഫീച്ചറാണ് ഡിവൈസിലെ റാം. നിങ്ങളുടെ സ്മാർട്ട്ഫോണിൽ വേറെ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടെങ്കിലും റാം കപ്പാസിറ്റി കുറവാണെങ്കിൽ ഡിവൈസിന്റെ ഫുൾ പൊട്ടൻഷ്യലിൽ ഉപയോഗിക്കാൻ സാധിക്കില്ല. 20,000 രൂപയിൽ താഴെ വിലയുള്ള 8GB റാം വരുന്ന ഫോണുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. 8GB റാം വരുന്ന 20,000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ നമുക്ക് ഒന്ന് പരിചയപ്പെടാം.
2022 ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടോ ജി32 സ്മാർട്ട്ഫോൺ 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാമും 128 ജിബി സ്റ്റോറേജ് എന്നീ കോൺഫിഗറേഷനിലും ലഭ്യമാകും. മോട്ടോ ജി32 ബജറ്റ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിൽ 5,000mAh ബാറ്ററി യൂണിറ്റുമുണ്ട്. 50 എംപി ക്യാമറ ഉൾപ്പെടെ മികച്ച സവിശേഷതകളുമായാണ് ഈ ഫോൺ വരുന്നത്.
ഗാലക്സി എം34 5ജി സ്മാർട്ട്‌ഫോൺ വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും നോ-ഷേക്ക് ക്യാമറ ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. 120Hz AMOLED ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5 സ്‌ക്രീൻ, 6000mAh ബാറ്ററി എന്നിവയുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്. ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ ഇമേജ് സെൻസർ ആണ് ഗാലക്സി M34 ലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തെ നയിക്കുന്നത്. ഫോണിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് അല്ലെങ്കിൽ മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി M34 5Gയുടെ 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില.
6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷത. മൂന്ന് ക്യാമറയുമായി വരുന്ന റെഡ്മി നോട്ട് 12 പ്രോ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 6ജിബി+128ജിബി- 24999, 8 ജിബി+128ജിബി- 26999, 8 ജിബി+256 ജിബി- 27999 എന്നിങ്ങനെയാണ് വില. റെഡ്മി നോട്ട് 12 പ്രോ ഫ്ലിപ്കാർട്ട്, ആമസോൺ, റെഡ്മി വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
iQOO Z6 5G 4GB റാം പതിപ്പിന് 15,499 രൂപ, 6GB റാം പതിപ്പിന് 16,999 രൂപ, 8GB റാം വേരിയന്റിന് 17,999 രൂപ എന്നിങ്ങനെയാണ് ഐക്യൂ Z6 5ജിയുടെ വില. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഓഎസ് 12ലാണ് ഐക്യൂ Z6 5ജി പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,408 പിക്സലുകൾ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്. 8GB വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 695 SoC ആണ് പ്രോസസ്സർ. 6GB, 8GB റാം വേരിയന്റുകൾക്ക് സൂപ്പർ നൈറ്റ് മോഡും മൾട്ടി സ്റ്റൈൽ പോർട്രെയിറ്റ് മോഡും ലഭിക്കും.
ഇന്ത്യയിൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജിന്റെ ഒരൊറ്റ വേരിയന്റിലാണ് വന്നത്. ഈ വേരിയന്റിന് 16,999 രൂപയാണ് വില. മെറ്റിയർ ബ്ലാക്ക്, വൈബ്രന്റ് ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 1080×2388 പിക്സൽ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.64 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയിലാണ് Vivo Y36ൽ വരുന്നത്. Y36 Funtouch OS 13-ലാണ് പ്രവർത്തിക്കുന്നത്. പ്രോസസറിന്റെ കാര്യത്തിൽ വിവോ ഫോണിൽ സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു.
Oppo A78 ഒരു 8GB RAM + 128GB സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ വരുന്നുള്ളൂ, അതിന്റെ വില 18,999 രൂപയാണ്. ഗ്ലോയിംഗ് ബ്ലാക്ക്, ഗ്ലോയിംഗ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. A78 കളർ OS 13-നെ പിന്തുണയ്ക്കുന്നു. ഓപ്പോയുടെ ഫോൺ 7nm MediaTek Dimensity 700 SoC-ലാണ് പ്രവർത്തിക്കുന്നത്. 720×1161 പിക്സൽ റെസല്യൂഷനോടുകൂടിയ 6.56-ഇഞ്ച് ഫുൾ HD+ IPS LCD സ്ക്രീൻ വാഗ്ദാനം ചെയ്യുന്നു.