Best Camera Phones under Rs. 10000: 10000 രൂപയിൽ താഴെ വരുന്ന മികച്ച ക്യാമറ ഫോണുകൾ
10000 രൂപയിൽ താഴെ വിലയുള്ള ധാരാളം ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുണ്ട്
റെഡ്മി, റിയൽമി, ഇൻഫിനിക്സ്, പോക്കോ, തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളും ഉൾപ്പെടുന്നു
ഈ 8 സ്മാർട്ട്‌ഫോണുകളുടെയും സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള വിഭാഗമാണ് ബജറ്റ് സ്മാർട്ട്ഫോണുകൾ. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകാൻ സ്മാർട്ട്ഫോൺ കമ്പനികൾ ശ്രദ്ധിക്കുന്നതും അതുകൊണ്ട് തന്നെയാണ്. 10000 രൂപയിൽ താഴെ വിലയുള്ള ധാരാളം ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് സ്വന്തമാക്കാവുന്ന 10000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ റെഡ്മി, റിയൽമി, ഇൻഫിനിക്സ്, പോക്കോ, നോക്കിയ തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകളും ഉൾപ്പെടുന്നു.
റിയൽമി സി33 (Realme C33)
പുതിയ റിയൽമി സി33 സ്മാർട്ട്ഫോണിൽ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 50 എംപി എഐ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസും അടങ്ങുന്ന മികച്ചൊരു ഡ്യുവൽ ക്യാമറ സെറ്റപ്പും ഈ ഡിവൈസിന്രെ പിന്നിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 4 ജിബി LPDDR4x റാമും 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഡിവൈസിലുള്ളത്. 12nm യൂണിസോക്ക് T612 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്.
ഇൻഫിനിക്സ് നോട്ട് 12ഐ (Infinix Note 12i)
ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ 6.7 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായി വരുന്നു. ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള AMOLED പാനലാണിത്. 12nm മീഡിയടെക് ഹെലിയോ ജി85 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. 3 ജിബി വരെ വെർച്വൽ റാം സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. ഇതിലൂടെ മൊത്തം റാം 7 ജിബി ആക്കാം. 50എംപി പ്രൈമറി ലെൻസും 2എംപി സെക്കൻഡറി സെൻസറും ക്യുവിജിഎ ലെൻസുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും 8 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.
ഇൻഫിനിക്സ് സ്മാർട്ട് 7 (Infinix Smart 7)
ഇൻഫിനിക്സ് സ്മാർട്ട് 7 സ്മാർട്ട്ഫോണിൽ 1,600 x 720 പിക്സൽ റെസലൂഷനുള്ള 6.6 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. യൂണിസോക്ക് SC9863A1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഗ്രാഫിക്‌സിനായി IMG8322 ജിപിയു ആണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്‌ഫോൺ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 13 എംപി പ്രൈമറി സെൻസറും എഐ ലെൻസുമുള്ള ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്‌ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
നോക്കിയ സി12 (Nokia C12)
നോക്കിയ സി12 സ്മാർട്ട്ഫോൺ 2 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിലെ റാം സ്പേസ് 2 ജിബി എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജാണുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള 6.3 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലെയുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു. 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
റെഡ്മി 10 (Redmi 10)
റെഡ്മി 10 സ്മാർട്ട്ഫോണിൽ 6.71 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 6nm സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ സ്മാർട്ട്ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. എൻട്രി ലെവൽ വിഭാഗത്തിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഫോണാണ് ഇത്.
റെഡ്മി 9 പ്രൈം (Redmi 9 Prime)
ഡ്യുവൽ സിം (നാനോ) റെഡ്മി 9 പ്രൈം എംഐയുഐ 11 യുമായി ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്റ്റ് റേഷിയോ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിങ്ങനെ മറ്റ് സവിശേഷതകൾ വരുന്നു. 4 ജിബി ഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 80 SoC ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 118 ഡിഗ്രി ഫീൽഡ് വ്യൂ (എഫ്ഒവി), 5 മെഗാപിക്സൽ മാക്രോ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ വിജയം കരസ്ഥമാക്കിയ ഒരു സ്മാർട്ഫോണാണ് റെഡ്മി 9 പ്രൈം. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,020mAh ബാറ്ററിയാണ് ഈ ഫോണിന് ചാർജ് നൽകുന്നത്.
പോക്കോ സി55 (Poco C55)
ഈ സ്മാർട്ട്ഫോണിൽ 20:9 അസ്പക്റ്റ് റേഷിയോ ഉള്ള 6.71 ഇഞ്ച് IPS LCD ഡിസ്പ്ലെയാണുള്ളത്. HD+ റെസല്യൂഷനുള്ള പാനലാണ് ഇത്. ഒലിയോഫോബിക് കോട്ടിംഗോടുകൂടിയ സ്‌ക്രാച്ച്-റെസിസ്റ്റന്റ് സ്‌ക്രീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മീഡിയടെക് ഹീലിയോ G85 എസ്ഒസിയുടെ കരുത്തിലാണ് പോക്കോ സി55 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
രണ്ട് പിൻ ക്യാമറകളുമായിട്ടാണ് പോക്കോ സി55 സ്മാർട്ട്ഫോൺ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിലുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
റിയൽമി നാർസോ എൻ53 (Realme Narzo N53)
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉണ്ട്. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്. സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്. റിയൽമി മിനി ക്യാപ്‌സ്യൂൾ ഫീച്ചറും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്. 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഫോൺ 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ്ങിന് സാധിക്കും.