Best 64MP camera phones in India: 64MP ക്യാമറയുമായി ഇന്ത്യയിലെ 4 മികച്ച സ്മാർട്ട്ഫോണുകൾ

Updated on 13-Jul-2023
HIGHLIGHTS

64 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി വരുന്ന ഒരു കൂട്ടം സ്മാർട്ട്‌ഫോണുകൾ വിപണിയിലുണ്ട്

സ്‌മാർട്ട്‌ഫോണുകളിൽ 64 മെഗാപിക്‌സൽ പ്രൈമറി ഷൂട്ടർ മാത്രമേ ലഭിക്കൂ

68MP ക്യാമറ സ്മാർട്ട്ഫോണുകളിൽ വലിയ കാര്യമല്ല. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി വരുന്ന ഒരു കൂട്ടം സ്മാർട്ട്‌ഫോണുകൾ വിപണിയിലുണ്ട്. iQOO, Samsung, Xiaomi, Realme തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ, സ്‌മാർട്ട്‌ഫോണുകളിൽ 64 മെഗാപിക്‌സൽ പ്രൈമറി ഷൂട്ടർ മാത്രമേ ലഭിക്കൂ. 

iQOO Neo 7

ഐകൂ നിയോ 7 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേ ഫുൾ HD+ (2400×1080 പിക്‌സൽ) റെസല്യൂഷനുമായി വരുന്നു. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 300 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റും ഡിസ്പ്ലെയിൽ ഉണ്ട്. ഐകൂ നിയോ 7 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 8200 എസ്ഒസിയാണ്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഐകൂ നിയോ 7 സ്മാർട്ട്ഫോൺ വരുന്നത്. ഒഐഎസ് ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 മെഗാപിക്‌സൽ ക്യാമറകളും കമ്പനി നൽകിയിട്ടടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണുള്ളത്.  ഐകൂ നിയോ 7 സ്മാർട്ട്ഫോണിൽ 120W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഐകൂ നിയോ 7 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,999 രൂപയാണ് വില.

Redmi K50i

ഈ ഡിവൈസ് നിലവിൽ 20,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 8 ജിബി വരെ LPDDR5 റാം, 256 ജിബി വരെ UFS 3.1 സ്റ്റോറേജ്, 144Hz എൽസിഡി ഡിസ്‌പ്ലേ, 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,080mAh ബാറ്ററി എന്നീ സവിശേഷതകളുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്ക്, IP53 റേറ്റിംഗ്, IR ബ്ലാസ്റ്റർ എന്നിവയും റെഡ്മി കെ50ഐ 5ജിയിലുണ്ട്. 3 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകും ഫോണിന് ലഭിക്കും. സാംസങ് ISOCELL GW1 സെന്‍സര്‍ 6P ലെന്‍സുമായി വരുന്ന ഇതിന്റെ പ്രാഥമിക ക്യാമറ 64-മെഗാപിക്‌സല്‍ ആണ്. ഇത് കൂടാതെ 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഇതിലുണ്ട്. ഫോണിന്റെ മുന്‍വശത്ത് സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്.

iQOO Neo 6

iQOO നിയോ 6 ഒരു മിഡ്-റേഞ്ച് ഗെയിമിങ് ഹാൻഡ്‌സെറ്റായി വിപണിയിലെത്തിയതാണ് എങ്കിലും ആവശ്യമുള്ളപ്പോൾ ഇത് ഒരു നല്ല ക്യാമറ ഡിവൈസ് കൂടിയായി ഉപയോഗിക്കാം. 64 എംപി ഹൈ റെസല്യൂഷൻ പ്രൈമറി ക്യാമറയാണ് ഇതിന് സഹായിക്കുന്നത്. ഒഐഎസ് എനേബിൾഡ് പ്രൈമറി സെൻസർ ഉപയോഗിച്ച്, പിക്‌സൽ-ബിൻ ചെയ്‌തതും ഉയർന്ന റസലൂഷനുള്ളതുമായ മോഡുകളിൽ നല്ല ഡീറ്റൈൽസോടെ നിങ്ങൾക്ക് ഫോട്ടോകൾ എടുക്കാം. iQOO നിയോ 6 സ്മാർട്ട്ഫോൺ 29,999 രൂപ എന്ന പ്രാരംഭ വിലയിയിലാണ് ലഭിക്കുന്നത്.

Oneplus Nord CE 2 Lite 5G

ട്രിപ്പിള്‍ പിന്‍ ക്യാമറാ സെറ്റ്-അപ്പാണ് ഫോണിന്. പ്രധാന ക്യാമറയ്ക്ക് 64 എംപി റെസലൂഷന്‍ ഉണ്ട്. ഒപ്പമുള്ളത് 2 എംപി മാക്രോ ക്യാമറയാണ്. പിന്നെയുള്ളത് ഡെപ്ത് സെന്‍സറാണ്. അതായത് ഫലത്തില്‍ 2 ക്യാമറകളെയുള്ളു. സെല്‍ഫിക്കായി 16 എംപി ക്യാമറയും ഉണ്ട്. നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 33 വാട്സ് സൂപ്പര്‍ വിഒഒസി  വയർഡ് ചാർജിംഗിനെ പിന്തുണയോടെയാണ് എത്തുന്നത്. 5,000mAh ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്. ചാർജിംഗ് സാങ്കേതികവിദ്യ 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. കൂടാതെ നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 164.3×75.6×8.5എംഎം അളവ് അനുപാതത്തിലാണ്. 195 ഗ്രാം ഭാരവുമുണ്ട് ഈ ഫോണിന്.

Connect On :