6000mAh Battery SmartPhones: 6000mAh ബാറ്ററിയുള്ള 6 സ്മാർട്ട്ഫോണുകളെ ഒന്ന് പരിചയപ്പെടാം

6000mAh Battery SmartPhones: 6000mAh ബാറ്ററിയുള്ള 6 സ്മാർട്ട്ഫോണുകളെ ഒന്ന് പരിചയപ്പെടാം
HIGHLIGHTS

6000mAh ബാറ്ററിയുള്ള ഫോണുകൾ മണിക്കൂറുകളോളം തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും

6000 mAh ബാറ്ററി വരുന്ന ചില സ്മാർട്ട്ഫോണുകൾ നമുക്ക് പരിചയപ്പെടാം.

6000mAh ബാറ്ററിയുള്ള ഫോണുകൾ മണിക്കൂറുകളോളം തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും, സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനിടെ ബാറ്ററി തീർന്നുപോകുന്ന അവസ്ഥ ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് ഉണ്ടാകില്ല. 6000 mAh ബാറ്ററി വരുന്ന ചില സ്മാർട്ട്ഫോണുകൾ നമുക്ക് പരിചയപ്പെടാം.

Samsung Galaxy M34 5G 

Galaxy M34 5Gയിലുള്ള 6000mAh ബാറ്ററി ഫോണിനെ മണിക്കൂറുകളോളം തടസമില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതിനിടെ ബാറ്ററി തീർന്നുപോകുന്ന അവസ്ഥ ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് ഉണ്ടാകില്ല. Galaxy M34 5Gയുടെ വലിയ ബാറ്ററി രണ്ട് ദിവസം വരെ ബാക്ക്അപ്പ് നൽകും. ഈ ബാറ്ററി നിങ്ങളെ കൂടുതൽ നേരം ഫോൺ ഉപയോഗിക്കാൻ സഹായിക്കുകയും വേഗതയേറിയ ജീവിതത്തിൽ ചാർജിങ്ങിനായി സമയം പഴാക്കുന്ന അവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു. 

Samsung Galaxy F54 5G 

6,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എഫ്54 5ജി വരുന്നത്. ഈ വലിയ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ സ്മാർട്ട്ഫോൺ പ്രവർത്തിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിനുണ്ട്. സെഗ്മെന്റിലെ മറ്റ് ഫോണുകൾ നൽകുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വളരെ കുറവാണ്. എന്നാൽ വലിയ ബാറ്ററിയുള്ളത് ഫോണിന്റെ മേന്മയാണ്. ഫോണിനൊപ്പം ചാർജർ ലഭിക്കുകയില്ല. സൈഡ് മൌണ്ടഡ് ഫിങ്കർപ്രിന്റ് സെൻസറാണ് ഈ ഡിവൈസിലുള്ളത്.

Samsung Galaxy F14 5G 

മികച്ച ഗെയിമിങ് സ്മാർട്ട്ഫോണാണ് Samsung Galaxy F14 5G. ദീർഘനേരത്തെ ഗെയിമിങ് സെഷനിൽ ബാറ്ററി വേഗത്തിൽ തീർന്നുപോകുന്ന അവസ്ഥ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ Samsung Galaxy F14 5G ഉപയോഗിക്കുന്ന ആളുകൾക്ക് എത്ര നേരം വേണെമെങ്കിലും ബാറ്ററി തീരാതെ ഗെയിം കളിക്കാം. ഇതിന് സഹായിക്കുന്നത് സെഗ്‌മെന്റിലെ ഒരേയൊരു 6000mAh ബാറ്ററിയാണ്. ഈ ബാറ്ററി ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഫോണിനെ പ്രവർത്തിപ്പിക്കും. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ളതിനാൽ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ അധികനേരം കാത്തിരിക്കേണ്ടി വരില്ല.

Poco M3 5G 

18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 6,000mAh ബാറ്ററിയാണ് പോക്കോ M3-യ്ക്ക്. വൻ കപ്പാസിറ്റിയുള്ള ബാറ്ററി ആണെങ്കിലും ഫോണിന്റെ ഭാരം 198 ഗ്രാം മാത്രമേയുള്ളു. 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം.

Samsung Galaxy M14 5G 

6,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എം14 5ജിയിലുള്ളത്. 25W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള ഫോണാണിത്. ബോക്സിൽ സാംസങ് തങ്ങളുടെ ബജറ്റ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം സാധാരണ നൽകുന്ന 15W ടെക്കിനേക്കാൾ മികച്ച ചാർജിങ് സപ്പോർട്ട് നൽകുന്നു എന്നതും ശ്രദ്ധേയമാണ്. ഈ ഫോണിന്റെ റീട്ടെയിൽ ബോക്സിലും കമ്പനി ചാർജൽ നൽകിയിട്ടില്ല. 

Infinix Hot 30 5G

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഇൻഫിനിക്‌സ് ഹോട്ട് 30 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി 53 മണിക്കൂർ കോളിങ് ടൈമും 21 മണിക്കൂർ വീഡിയോ സ്ട്രീമിങ് ടൈമും 31 മണിക്കൂർ ഗെയിമിങ് ടൈമും നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള IP53 റേറ്റിങ്ങാണ് ഈ ഫോണിലുള്ള മറ്റൊരു സവിശേഷത. 

 

Nisana Nazeer
Digit.in
Logo
Digit.in
Logo