നിരവധി പ്രൈസ് സെഗ്മെന്റുകളിലായി ധാരാളം 5G സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കും. ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്ക സ്മാർട്ട്ഫോണുകളും 5G ലഭ്യമാണ്. 15,000 രൂപയ്ക്ക് താഴെ വരുന്ന മികച്ച 5G സ്മാർട്ട്ഫോണുകൾ ഒന്ന് നോക്കാം.
4GB റാം പതിപ്പിന് 15,499 രൂപ, 6GB റാം പതിപ്പിന് 16,999 രൂപ, 8GB റാം വേരിയന്റിന് 17,999 രൂപ എന്നിങ്ങനെയാണ് ഐക്യൂ Z6 5ജിയുടെ വില. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഓഎസ് 12ലാണ് ഐക്യൂ Z6 5ജി പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,408 പിക്സലുകൾ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്. 8GB വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 695 SoC ആണ് പ്രോസസ്സർ. എഫ്/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള രണ്ട് 2-മെഗാപിക്സൽ സെക്കൻഡറി സെൻസറുകളും ചേർന്ന ട്രിപ്പിൾ റിയർ ക്യാമെറയാണ് ഐക്യൂ Z6 5ജിയിൽ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിന് എഫ്/2.0 അപ്പേർച്ചർ ഉള്ള 16-മെഗാപിക്സൽ സെൻസർ ക്രമീകരിച്ചിട്ടുണ്ട്. 6GB, 8GB റാം വേരിയന്റുകൾക്ക് സൂപ്പർ നൈറ്റ് മോഡും മൾട്ടി സ്റ്റൈൽ പോർട്രെയിറ്റ് മോഡും ലഭിക്കും.
6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഫോണിനുള്ളത്. ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ. 14,999 രൂപയാണ് വില.
6 ജിബി 64 ജിബി മോഡലിന്് 13,999 രൂപയ്ക്കാണ് ഫ്‌ളിപ്കാർട്ടിൽ വിൽപ്പന പുരോഗമിക്കുന്നത്. 12 ഓളം 5ജി ബ്രാൻഡുകൾ പിന്തുണയ്ക്കും. മീഡിയാടെക് ഡിമെൻസിറ്റി 810 5ജി ചിപ്പ്‌സെറ്റാണ് മോഡലിന് കരുത്തു പകരുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, 50 എം പ്രധാന ക്യാമറ, 16 എംപി സെൽഫിക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 എസ്ഇ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്, ബ്ലൂ ലൈറ്റ് സെർട്ടിഫിക്കേഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിനുള്ളത്. മീഡിയടെക് ഹീലിയോ ജി95 ചിപ്പ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 30 മിനിറ്റിൽ ഫോൺ 54 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 14,999 രൂപയാണ് വില.
ചൈനീസ് ബ്രാൻഡ് തന്നെ. ഫ്‌ളിപകാർട്ടിൽ മോഡലിന് 17,640 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒപ്പോ സ്‌റ്റോറിൽ വില 14,990 രൂപയാണ്. ഇവിടെ 6 ജിബി റാമും, 128 ജിബി മെമ്മറിയും ലഭ്യമാണ്. 6.49 ഇഞ്ചാണ് ഡിസ്‌പ്ലേ. 5000 എംഎഎച്ച് ബാറ്ററിയും 18 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോം 5ജി എസ്ഒസ് ആണ് കരുത്ത. 48 എംപി പ്രധാന ക്യാമറ, 8 എംപി മുൻക്യാമറ എന്നിവയാണുള്ളത്.
ചൈനീസ് സ്മാർട്‌ഫോൺ. ഫ്‌ളിപ്കാർട്ടിൽ 14,800 രൂപയ്ക്കു ലഭ്യമാണ്. 4 ജിബി 64 ജിബി മോഡലാണ്. ഡിമൻസിറ്റി700 5ജി പ്രൊസസറാണ് കരുത്ത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുണ്ട്. 48 എംപി പ്രധാന ക്യാമറ, 16 എംപി സെൽഫിക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ആകർഷണങ്ങളാണ്.
ചൈനീസ് ബ്രാൻഡ്. 44 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് ആണ് പ്രധാന ആകർഷണം. 4 ജിബി 128 ജിബി മോഡലാണ്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ആമോലെഡ് പാനൽ മോഡലിന് നൽകിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. ഇൻഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രധാനക്യാമറ, 16 എംപി മുൻക്യാമറ എന്നിവ സവിശേഷതകളാണ്. ഫ്‌ളിപ്കാർട്ടിൽ 14,499 രൂപ മുതൽ ലഭ്യമാണ്.
4 ജിബി 64 ജിബി പതിപ്പ്. എം4 പ്രോയേക്കാൾ അൽപം വില കൂടുതലാണ്. ഫ്‌ളിപ്കാർട്ടിൽ തുടക്ക വില 14,499 രൂപയാണ്. മിഡിയടെക്ക് ഡിമൻസിറ്റി 700 5ജി ചിപ്‌സെറ്റാണ് കരുത്ത്. 5000 എംഎച്ച് ബാറ്ററിയും 18 വാട്‌സ് ഫാസ്റ്റ്ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ആണ് ഡിസ്‌പ്ലോണ്. 48 എംപി പ്രധാന ക്യാമറയും, 8 എംപി മുൻക്യാമറയും വാഗ്ദാനം ചെയ്യുന്നു. ഇതിലും മികച്ച ഓപ്ഷൻ പോക്കോ എം4 പ്രോ 5ജി ആയിരിക്കും.