Best 5G Phones under 30K in India: 30,000 രൂപയിൽ താഴെ വില വരുന്ന 5G സ്മാർട്ട്ഫോണുകൾ

Best 5G Phones under 30K in India: 30,000 രൂപയിൽ താഴെ വില വരുന്ന 5G സ്മാർട്ട്ഫോണുകൾ
HIGHLIGHTS

നിരവധി 5G ഫോണുകളാണ് വിപണിയിലിറങ്ങുന്നത്

30,000 രൂപയിൽ താഴെ വരുന്ന 5G സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം

വിവിധ മൊബൈൽ നിർമാതാക്കൾ 5ജി ഫോണുകളിൽ വിപ്ലവം തീർക്കുന്ന തിരക്കിലാണ്. കുറഞ്ഞ വിലയിൽ ഉപയോക്താക്കളെ നേടാനുള്ള തിരക്കിലാണ് ഓരോ കമ്പനികളും, 30,000 രൂപയിൽ താഴെ വരുന്ന 5G സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം 

Realme Narzo 60 5G 

6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്സലുകൾ) സൂപ്പർഅമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ ആണ് നാർസോ 60 5ജിയിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, 1,000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0-ൽ ആണ് പ്രവർത്തനം. മീഡിയടെക് ഡിമെൻസിറ്റി 6020 ചിപ്സെറ്റ് കരുത്തും 16 ജിബി വരെ റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി നാർസോ 60 5ജി വാഗ്ദാനം ചെയ്യുന്നു.
64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സെൻസറാണ് റിയൽമി നാർസോ 60 5ജിയുടെ ക്യാമറ വിഭാഗത്തെ നയിക്കുന്നത്. 33W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് നാർസോ 60 5ജിയിലെ ബാറ്ററി. 

Samsung Galaxy M34 5G 

ഗാലക്സി എം34 5ജി സ്മാർട്ട്‌ഫോൺ വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും നോ-ഷേക്ക് ക്യാമറ ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. 120Hz AMOLED ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5 സ്‌ക്രീൻ, 6000mAh ബാറ്ററി എന്നിവയുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്. ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ ഇമേജ് സെൻസർ ആണ് ഗാലക്സി M34 ലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തെ നയിക്കുന്നത്. ഫോണിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് അല്ലെങ്കിൽ മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി M34 5Gയുടെ 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില.

Motorola Edge 30 5G 

ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണ് മോട്ടറോള എഡ്ജ് 30. അവരവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനാകുന്ന സ്റ്റോക്ക് ആൻഡ്രോയ്ഡ് ഒ.എസോട് കൂടിയാണ് ഇത് വരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും കനവും ഭാരവും കുറഞ്ഞ ഫോണുകളിലൊന്നാണിത്. വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും അനുയോജ്യമായ മികച്ച ഡിസ്പ്ലവേയാണിതിന് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,020mAh ബാറ്ററി, 50MP ട്രിപ്പിൾ-റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് മോട്ടറോള എഡ്ജ് 30-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Redmi Note 12 Pro 5G 

6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷത. മൂന്ന് ക്യാമറയുമായി വരുന്ന റെഡ്മി നോട്ട് 12 പ്രോ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 6ജിബി+128ജിബി- 24999, 8 ജിബി+128ജിബി- 26999, 8 ജിബി+256 ജിബി- 27999 എന്നിങ്ങനെയാണ് വില. റെഡ്മി നോട്ട് 12 പ്രോ ഫ്ലിപ്കാർട്ട്, ആമസോൺ, റെഡ്മി വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാണ്

 iQoo Z7 5G 

മിഡ്റേഞ്ചിൽ ചലനം സൃഷ്ടിക്കുന്ന വിവോ സബ് ബ്രാൻഡ് വിപണിയിലെത്തിക്കുന്ന ഫോണാണ് ഐക്കൂ Z7 5ജി. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്പ്സെറ്റാണ് ഐക്കൂ Z7 5ജിയുടെ ഹൃദയം. 6.38 ഇഞ്ച്, 90Hz അമോലെഡ് സ്ക്രീൻ, 5000 mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ് എന്നിവയ്ക്കൊപ്പം 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 16 എംപി സെൽഫി ക്യാമറയുമുള്ള ഫോൺ18,999 രൂപയ്ക്ക് ലഭ്യമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo