20,000 രൂപയിൽ താഴെ വിലയിൽ പോലും 5ജി സ്മാർട്ട്ഫോണുകൾ (5G Smartphones) ലഭ്യമാണ്. ആകർഷകമായ ഡിസൈൻ, മികച്ച ക്യാമറകൾ, കരുത്തുള്ള പ്രോസസർ, വലിയ ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള ഫോണുകൾ ഇന്ന് ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
റെഡ്മി നോട്ട് 12 5ജിക്ക് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റാണ്. സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5,000mAh ബാറ്ററിയും ഈ ഫോണിലുണ്ട്. 33W ചാർജിങ് സപ്പോർട്ടുമായിട്ടാണ് റെഡ്മി നോട്ട് 12 5ജി വരുന്നത്. 6.7 ഇഞ്ച് വലിപ്പമുള്ള അമോലെഡ് സ്‌ക്രീനാണ് ഈ ഡിവൈസിലുള്ളത്. മികച്ച സ്ക്രോളിങ് അനുഭവത്തിനായി പാനൽ 120Hz റിഫ്രഷ് റേറ്റുമായി വരുന്നു. മാന്യമായ ക്യാമറകളും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. 17,999 രൂപയാണ് ഈ ഡിവൈസിന്റെ വില.
iQOO Z6 5G സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ്. സ്ട്രീമിങ്, ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ലാഗ്-ഫ്രീ പെർഫോമൻസ് നൽകുന്ന ചിപ്പ്സെറ്റാണ് ഇത്. 120Hz ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 6.58 ഇഞ്ച് വലിപ്പമുള്ള എൽസിഡി സ്‌ക്രീനാണിത്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5,000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫോണിന് ആൻഡ്രോയിഡ് 14 ഒഎസ് അപ്ഡേറ്റ് വരെ ലഭിക്കും. 14,710 രൂപയാണ് ഈ ഫോണിന്റെ വില.
6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഫോണിനുള്ളത്. ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ. 14,999 രൂപയാണ് വില.
6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് പ്രോ പതിപ്പിന്. 1200 നിറ്റ് പീക്ക് ബ്രൈറ്റിനെസ്സുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണമുണ്ട്. അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സർ ആണ് റെഡ്മി നോട്ട് 10 പ്രോയ്ക്ക്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്നതാണ് ക്വാഡ് കാമറ സെറ്റപ്പ്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020mAh ബാറ്ററിയുണ്ട്.
റിയൽമി നാർസോ 50 5ജി സ്മാർട്ട്‌ഫോണിൽ 6.6 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി വരുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറാണ്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിൽ 5000mAh ബാറ്ററിയും റിയൽമി നൽകുന്നു. റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിന്റെ വില 13,499 രൂപ മുതലാണ് ആരംഭിക്കുന്നത്.
108 എംപി പ്രൈമറി റിയർ ക്യാമറമായി വരുന്ന മറ്റൊരു മികച്ച സ്മാർട്ട്ഫോണാണ് റിയൽമി 10 പ്രോ. ഈ ഫോൺ 20,000 രൂപയ്ക്ക് താഴെ വിലയിൽ പോലും ലഭിക്കും. സ്നാപ്ഡ്രാഗൺ 695 എസ്ഒസി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മാന്യമായ പെർഫോമൻസാണ് ഈ ഫോൺ നൽകുന്നത്. 5,000mAh ബാറ്ററിയുമായി വരുന്ന റിയൽമി 10 പ്രോ സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.