Buy Best 5G Phones Under 15K: ഫാസ്റ്റ് ഡൗൺലോഡിങ്ങിന് വിപണിയിലെ ഉഗ്രൻ ഫോണുകൾ
15,000 രൂപയിൽ താഴെ വിലയുള്ള 5G ഫോണുകൾ ഒരുപാടുണ്ട്
15,000 രൂപയിൽ താഴെ വിലയുള്ള അഞ്ച് 5G സ്മാർട്ട്‌ഫോണുകളാണു താഴെ പറയുന്നത്
ഈ ഫോണുകളുടെ വിലയും മറ്റു സവിശേഷതകളും നോക്കാം
10,000 രൂപയിൽ താഴെ 5ജി പ്രാപ്തമാക്കിയ ഫോണുകൾ ലഭ്യമാക്കുമെന്നു സർക്കാർ വാദിക്കുന്നുണ്ട്. എന്നാൽ ഇതിനു സമയമെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിലവിലെ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് 15,000 രൂപയിൽ താഴെ സ്വന്തമാക്കാവുന്ന അഞ്ച് 5ജി സ്മാർട്ട്‌ഫോണുകളാണു താഴെ പറയുന്നത്.
Oppo A74 5G
ചൈനീസ് ബ്രാൻഡ് തന്നെ. ഫ്‌ളിപകാർട്ടിൽ മോഡലിന് 17,640 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒപ്പോ സ്‌റ്റോറിൽ വില 14,990 രൂപയാണ്. ഇവിടെ 6 ജിബി റാമും, 128 ജിബി മെമ്മറിയും ലഭ്യമാണ്. 6.49 ഇഞ്ചാണ് ഡിസ്‌പ്ലേ. 5000 എംഎഎച്ച് ബാറ്ററിയും 18 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോം 5ജി എസ്ഒസ് ആണ് കരുത്ത. 48 എംപി പ്രധാന ക്യാമറ, 8 എംപി മുൻക്യാമറ എന്നിവയാണുള്ളത്.
Redmi Note 11
6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. നാല് പിൻ ക്യാമറകളുമായിട്ടാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ വരുന്നത്. ഇതിൽ 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്‌സൽ സെൽഫി ക്യാമറയാണുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിലുണ്ട്. IP53 റേറ്റിങ്ങുമായിട്ടാണ് ഫോൺ വരുന്നത്. 13,899 രൂപയാണ് വില.
Infinix Note 12 5G
ഇതൊരു ചൈനീസ് ബ്രാൻഡാണ്. 6 ജിബി 64 ജിബി മോഡലിന്് 13,999 രൂപയ്ക്കാണ് ഫ്‌ളിപ്കാർട്ടിൽ വിൽപ്പന പുരോഗമിക്കുന്നത്. 12 ഓളം 5ജി ബ്രാൻഡുകൾ പിന്തുണയ്ക്കും. മീഡിയാടെക് ഡിമെൻസിറ്റി 810 5ജി ചിപ്പ്‌സെറ്റാണ് മോഡലിന് കരുത്തു പകരുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, 50 എം പ്രധാന ക്യാമറ, 16 എംപി സെൽഫിക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
iQOO Z6 Lite 5G
ചൈനീസ് കമ്പനിയായി വിവോയുടെ ഉപബ്രാൻഡ്. 4 ജിബി 64 ജിബി മുതൽ ലഭ്യമാണ്. ഫ്‌ളിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വില 14,299 രൂപയാണ്. ലോകത്ത് ആദ്യമായി സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്പ്‌സെറ്റ് ഉപയോഗിച്ച മോഡലെന്ന് കമ്പനി അവകാശപ്പെടുന്നു. 5000 എംഎഎച്ച് ബാറ്ററിയും 18 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് മോഡലിനുണ്ട്. 50 എംപി മെയിൻക്യാമറ, 8 എംപി സെൽഫിക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു.
Poco M4 Pro 5G
ചൈനീസ് ബ്രാൻഡായ ഷാവോമിയുടെ ഉപ ബ്രാൻഡ്. ഫ്‌ളിപ്കാർട്ടിൽ 11,999 രൂപയ്ക്ക് ലഭ്യമാണ്. മീഡിയടെക് ഡിമെൻസിറ്റി 810 5ജി പ്രൊസസറാണ് കരുത്ത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ആണ് ഡിസ്‌പ്ലേ. 5000 എംഎഎച്ച് ബാറ്ററിയും 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 4 ജിബി 64 ജിബി മോഡലാണ്. 50 എംപി പ്രധാന ക്യാമറയും, 16 എംപി മുൻക്യാമറയും ഉണ്ട്.