Vivo Low- budget phones: 10,000 രൂപയിൽ താഴെ വില വരുന്ന പുതിയ ഫോണുകൾ

Vivo Low- budget phones: 10,000 രൂപയിൽ താഴെ വില വരുന്ന പുതിയ ഫോണുകൾ
HIGHLIGHTS

വിവോയുടെ നിരവധി സ്മാർട്ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്

10000 രൂപയിൽ താഴെ വിലയുള്ള അഞ്ച് സ്മാർട്ഫോണുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്

ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ ഒന്ന് അറിഞ്ഞിരിക്കാം

വിവോയുടെ നിരവധി സ്മാർട്ഫോണുകളാണ് വിപണിയിലുള്ളത്. 10000 രൂപയിൽ താഴെ വില വരുന്ന വിവോയുടെ ഫോണുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിവോയുടെ അഞ്ച് സ്മാർട്ട്ഫോണുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ ഫോണുകളുടെ വിലയും മറ്റ് സവിശേഷതകളും ഒന്ന് നോക്കാം.

Vivo Y15S

വിവോയുടെ ഈ പുതിയ സ്മാർട്ട്ഫോണിൽ വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ച് ആണ്  നൽകിയിരിക്കുന്നത്. പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. Vivo Y15s Android Go പതിപ്പിൽ ആണ് പ്രവർത്തിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളും 5,000mAh ബാറ്ററിയുമാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്.  Moto E40, Redmi 10 Prime എന്നിവയുമായിട്ടാണ്  Vivo Y15s മത്സരിക്കുന്നത്. വിവോ Y15-ന്റെ ഇന്ത്യയിലെ വില 10,990 രൂപയായി നിലനിർത്തി.  3 ജിബി റാം, 32 ജിബി സ്‌റ്റോറേജ് വേരിയൻ്റിനാണ് ഈ വില.  മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഡ്യുവൽ നാനോ സിമ്മിൽ പ്രവർത്തിക്കുന്ന Vivo Y15s Android 11 (Go എഡിഷൻ) അടിസ്ഥാനമാക്കിയുള്ള Funtouch OS 11.1-ൽ വരുന്നു. ഈ സ്മാർട്ട്ഫോണിന് 6.51 ഇഞ്ച് HD + IPS സ്ക്രീൻ ഉണ്ട്. 3 ജിബി റാമുള്ള മീഡിയടെക് ഹീലിയോ പി 35 ഒക്ടാ കോർ പ്രൊസസറാണ് ഇത് നൽകുന്നത്. ഫോട്ടോഗ്രാഫിക്കായി ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 13 മെഗാപിക്സലാണ്. 2-മെഗാപിക്സൽ മാക്രോ-ഷൂട്ടറും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറ നൽകിയിട്ടുണ്ട്. 10W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

VIVO Y1S

6.22 ഇഞ്ച് എച്ച്ഡി + (720×1,520 പിക്‌സൽ) ഡിസ്‌പ്ലേയാണ്. ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 SoC ആണ് ഫോണിന്റെ കരുത്ത്. 32 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വർദ്ധിപ്പിക്കാം. വിവോ Y1sൽ 13 മെഗാപിക്സൽ ക്യാമറയാണ് (എഫ് / 2.2 ലെൻസ്). മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 4,030 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. വിവോ Y1s 2 ജിബി റാം പതിപ്പിന് 7,990 രൂപയാണ് വില.

VIVO Y15C

 ഈ സ്മാർട്ട്ഫോണിൽ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഫോണിൽ 5,000mAh ബാറ്ററിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ നാനോ സിമ്മിൽ പ്രവർത്തിക്കുന്ന Vivo Y15c-യിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള Funtouch OS 12 നൽകിയിട്ടുണ്ട്. ഇതിന് 6.51 ഇഞ്ച് HD + IPS സ്‌ക്രീൻ ഉണ്ട്. മീഡിയടെക് ഹീലിയോ പി35 പ്രൊസസറാണ് 3ജിബി റാമുള്ള ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. Vivo Y15c യുടെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 13 മെഗാപിക്സലാണ്. 2 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഇതിനോടൊപ്പമുണ്ട്. സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയാണ് ഈ ഫോണിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. Vivo Y15c-യിൽ 32GB, 64GB സ്റ്റോറേജ് ഓപ്ഷൻ നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇത് 1 ടിബി വരെ വർധിപ്പിക്കാം. 5,000mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഇതിനുള്ളത്. 

Vivo Y02

വിവോ വൈ02 ഫീച്ചറുകളും സ്പെക്സും ഫ്ലാറ്റ് റിയർ പാനൽ, സൈഡ് ഡിസൈനാണ് വിവോ വൈ02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. റിയർ സൈഡിലെ മാറ്റ് ഫിനിഷിങ് സ്ക്രാച്ച് റെസിസ്റ്റന്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈ01 നെ അപേക്ഷിച്ച് വിവോ വൈ02 ൽ റിയർ ക്യാമറ മൊഡ്യൂൾ അൽപ്പം വലുതാക്കിയിട്ടുണ്ട്. 6.51 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് വിവോ വൈ02 ഫീച്ചർ ചെയ്യുന്നത്. എച്ച്ഡി പ്ലസ് സ്ക്രീൻ റെസല്യൂഷൻ, 20 : 9 ആസ്പക്റ്റ് റേഷ്യോ എന്നിവയും വിവോ വൈ02 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ഡിസ്പ്ലെ ഒരു വാട്ടർഡ്രോപ്പ് നോച്ചും ഫീച്ചർ ചെയ്യുന്നു. 12nm ഫാബ്രിക്കേഷൻ പ്രോസസ് ബിൽഡിൽ നിർമിച്ച മീഡിയടെക് ഹീലിയോ പി22 ഒക്ട കോർ പ്രോസസറാണ് വിവോ വൈ02 സ്മാർട്ട്ഫോണിന്റെ ഹൃദയമെന്നാണ് വിലയിരുത്തൽ. 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ, 32 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും വിവോ വൈ02 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് കപ്പാസിറ്റി കൂട്ടാനും സാധിക്കും. എൽഇഡി ഫ്ലാഷ് സപ്പോർട്ട് ഉള്ള 8 എംപി റിയർ ക്യാമറ സെൻസറുമായാണ് വിവോ വൈ02 വിപണിയിലെത്തുന്നത്. സെൽഫികൾ പകർത്താൻ ഡിവൈസിൽ 5 എംപി ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിരിക്കുന്നു. 4ജി നെറ്റ്വർക്ക് സപ്പോർട്ട്, ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.0, വൈഫൈ, ജിപിഎസ്, 3.5mm ഓഡിയോ ജാക്ക് എന്നിവയും വിവോ വൈ02 സ്മാർട്ട്ഫോൺ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. 5000 mAh ബാറ്ററിയാണ് വിവോ വൈ02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഏകദേശം 7,800 ഇന്ത്യൻ രൂപ വിലയിലാണ് വിവോ വൈ02 സ്മാർട്ട്ഫോൺ വിൽക്കുന്നത്. ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ കളർ എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

Vivo Y02A 

Vivo Y02A യിൽ 6.51 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയാണ് വരുന്നത്. 720 x 1600 pixels റെസല്യൂഷനും 60Hz റീഫ്രഷ് റേറ്റും നൽകിയിരിക്കുന്നു. ഫൺടച്ച് OS ൽ പ്രവർത്തിക്കുന്ന Android 12 Go Edition ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. MediaTek Helio P35 പ്രൊസസറാണ് ഈ സ്മാർട്ട് ഫോണിന് കരുത്തു പകരുന്നത്. 8 MP ബാക്ക് ക്യാമറയും 5 MP ഫ്രണ്ട് ക്യാമറയും ഈ മോഡലിന് നൽകിയിരിക്കുന്നു. 5000mAh ബാറ്ററി കപ്പാസിറ്റി നൽകിയിരിക്കുന്നു. 10W ഫാസ്റ്റ് ചാർജിംഗ് ആണ് ഈ മൊബൈൽ ഫോണിൽ സപ്പോർട്ട് ചെയ്യുന്നത്. കോസ്മിക് ഗ്രേ, ഓർക്കിഡ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളാണ് ഫോണിന് നൽകിയിരിക്കുന്നത്. 9,630 രൂപയാണ് Vivo Y02A എന്ന സ്മാർട്ഫോണിന്റെ വില.

Nisana Nazeer
Digit.in
Logo
Digit.in
Logo