Best Camera Phones Under Rs.20,000: ഫോട്ടോഗ്രാഫിയ്ക്കും സെൽഫിപ്രിയർക്കും ഈ 5 ഫോണുകൾ

Updated on 15-Jun-2023
HIGHLIGHTS

നല്ല ക്യാമറ ഫോണുകൾക്ക് അമിത പണം നൽകേണ്ടി വരുമെന്ന് പലരും തെറ്റിദ്ധരിക്കുന്നു

20,000 രൂപയിൽ കൂടുതൽ ചെലവഴിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഈ 5 ഫോണുകൾ വാങ്ങാം

ഇന്ന് സ്മാർട്ഫോണുകളിൽ മിക്കവരും നോക്കുന്നത് മികച്ച ക്യാമറ സജ്ജീകരണമുണ്ടോ എന്നതാണ്. എന്നാൽ നല്ല ക്യാമറ ഫോണുകൾക്ക് അമിത പണം നൽകേണ്ടി വരുമെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരും സെൽഫി പ്രിയരുമെല്ലാം ഗുണനിലവാരമുള്ള ക്യാമറ ഫോണുകളാണ് നോക്കുന്നത്. എന്നാൽ, ഫോണിനായി 20,000 രൂപയിൽ കൂടുതൽ ചെലവഴിക്കാൻ താൽപ്പര്യമില്ലാത്തവർക്കുള്ള ഓപ്ഷനുകളാണ് ചുവടെ പറയുന്നത്.

മുമ്പൊക്കെ വൻതുക ചെലവഴിച്ചാണ് ക്യാമറ ഫോണുകൾ വാങ്ങിയിരുന്നതെങ്കിൽ ഇന്ന് മിഡ് റേഞ്ച് ബജറ്റിൽ വരുന്ന മികച്ച ക്യാമറ ഫോണുകൾ പ്രമുഖ കമ്പനികൾ പുറത്തിറക്കുന്നുണ്ട്.

Best Camera Phones Under Rs.20,000

1. വൺപ്ലസ് നോർഡ് CE 2 Lite 5G

OnePlus പുറത്തിറക്കിയ ഈ 5G ഫോണിന് 18,990 രൂപയാണ് വില വരുന്നത്. പോർട്രെയ്റ്റ് ഷോട്ടുകൾക്കും വീഡിയോകൾക്കും ഈ ഫോൺ മികച്ച ഓപ്ഷനാണ്. 64MPയുടെ AI ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെ വരുന്ന OnePlus Nord CE 2 Lite 5G ഫോണിൽ 2 മെഗാപിക്സലിന്റെ ക്യാമറയും വരുന്നുണ്ട്. 16MPയാണ് മുൻക്യാമറ. ഫോണിന്റെ മറ്റ് ഫീച്ചറുകൾ പരിശോധിച്ചാൽ 5000mAh ബാറ്ററിയും, Android 12 ഓപ്പറേറ്റിങ് സിസ്റ്റവും ഇതിൽ വരുന്നു.

2. ലാവ ബ്ലേസ് 5G

11,998 രൂപയ്ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച Lava Blaze 5G ഫോണിന്റെ മെയിൻ ക്യാമറ 50 MPയുടേതാണ്. ഇതും ട്രിപ്പിൾ AI ക്യാമറ സെറ്റപ്പിലാണ് വരുന്നത്. EIS ഉപയോഗിച്ച് 2K വീഡിയോ റെക്കോർഡിങ് വരെ സാധ്യമാകുന്ന ആൻഡ്രോയിഡ് ഫോണാണിത്. 8MPയാണ് ഫോണിന്റെ സെൽഫി ക്യാമറ. Android 12ൽ പ്രവർത്തിക്കുന്ന ഫോൺ 5000mAh ബാറ്ററിയുടേതാണ്.

3. വൺപ്ലസ് നോർഡ് CE 3 Lite 5G

19,999 രൂപയ്ക്ക് 108 മെഗാപിക്സലിന്റെ ഒരു സ്മാർട്ഫോൺ എന്നത് അവിശ്വസനീയമാണ്. 108 MPയുടെ മെയിൻ ക്യാമറയോടെ വരുന്ന OnePlus Nord CE 3 Lite 5G വന്നിട്ടുള്ളത്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS), ഡ്യുവൽ വ്യൂ വീഡിയോ പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. 720p/120 fpsന്റെ സ്ലോ-മോഷൻ വീഡിയോകൾ പകർത്താനും OnePlus Nord CE 3 Lite 5Gയിലൂടെ സാധിക്കും. 16MPയാണ് ഫോണിന്റെ സെൽഫി ക്യാമറ.

4.റെഡ്മി നോട്ട് 11 S

16,499 വിലയുള്ള ഫോണാണ് റെഡ്മി നോട്ട് 11 മോഡൽ. 108 MPയുടെ മെയിൻ ക്യാമറയുള്ള Redmi Note 11S ഫോണിൽ 8MP f/2.2 അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP f/2.4 മാക്രോ ക്യാമറ, 2MP f/2.4 ഡെപ്ത് എന്നിവയും ക്യാമറ വിഭാഗത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ്, ഡിജിറ്റൽ സൂം, ടച്ച് ടു ഫോക്കസ് തുടങ്ങിയ ക്യാമറ ഫീച്ചറുകളും ഇതിലുണ്ട്. 16MPയുടേതാണ് Redmi Note 11Sന്റെ സെൽഫി ക്യാമറ.

5. റെഡ്മി നോട്ട് 12 5G

2023ൽ പുറത്തിറങ്ങിയ 5G ഫോണാണ് റെഡ്മി നോട്ട് 12. 16,999 രൂപ വില വരുന്ന കിടിലൻ ബജറ്റ് ഫോണാണിത്. ഇതിനകം ഫോൺ ജനപ്രീതിയും നേടിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള വീഡിയോകൾ കാണാനും, ക്രിസ്റ്റൽ ക്ലിയർ വീഡിയോ കോളുകൾ ചെയ്യാനും സാധ്യമായ ക്യാമറ സജ്ജീകരണമാണ് Redmi Note 12 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 48MP + 8MP + 2MP ചേർന്നതാണ് ക്യാമറ. കൂടാതെ, 13 MPയുടെ സെൽഫി ക്യാമറയും ഇതിൽ വരുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :