റാം അല്ലെങ്കിൽ റാൻഡം ആക്‌സസ് മെമ്മറി എന്നത് പ്രധാനമായും ഡിജിറ്റൽ സ്റ്റോറേജ് അല്ലെങ്കിൽ സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള കമ്പ്യൂട്ടറുകൾ സജീവ ആപ്പുകളുടെ ഡാറ്റ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന മെമ്മറി ആണ്.ആൻഡ്രോയിഡിന്റെ കാര്യത്തിൽ മിക്ക ബജറ്റ് മുതൽ മിഡ് റേഞ്ച് ഫോണുകളിലും 3GB റാം മതിയാകും. 3GB റാമുള്ള ഒന്നിലധികം ഫോണുകൾ വിപണിയിലുണ്ട്. 3 GB റാമുള്ള ചില ബജറ്റ്, മിഡ്-റേഞ്ച് ആൻഡ്രോയിഡ് ഫോണുകൾ ഒന്ന് പരിചയപ്പെടാം
ഓപ്പോ A17k സ്മാർട്ട്ഫോണിൽ 60Hz റിഫ്രഷ് റേറ്റുള്ള 6.56-ഇഞ്ച് HD+ (720×1,612) ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. 269ppi പിക്‌സൽ ഡെൻസിറ്റിയുള്ള ഡിസ്പ്ലെയ്ക്ക് 89.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുണ്ട്. 3 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC ആണ്. ഉപയോഗിക്കാത്ത ഇന്റേണൽ സ്‌റ്റോറേജ് ഉപയോഗിച്ച് റാം 4 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സൌകര്യവും ഈ ഡിവൈസിലുണ്ട്. ഓപ്പോ A17k സ്മാർട്ട്ഫോണിൽ ഒരു പിൻ ക്യാമറ മാത്രമാണുള്ളത്. 8 മെഗാപിക്സൽ സെൻസറാണ് ഈ പിൻ ക്യാമറ. ഓട്ടോഫോക്കസുള്ള f/2.0 അപ്റച്ചർ ലെൻസാണ് ഈ ക്യാമറയിലുള്ളത്. ലെൻസിന് 78-ഡിഗ്രി വ്യൂവുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചർ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. 76.8-ഡിഗ്രി വ്യൂ ഫീൽഡുള്ള ലെൻസാണ് ഇത്. 64GB ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം.
റെഡ്മി എ1+ സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 1600 x 720 പിക്‌സൽ റെസല്യൂഷനും 60 ഹെർട്‌സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുമുള്ള ഈ ഡിസ്പ്ലെയ്ക്ക് 400 നിറ്റ് പീക്ക് ബ്രൈറ്റ്നസുണ്ട്. 3 ജിബി വരെ റാമും 32 ജിബി വരെ സ്റ്റോറേജ് സ്പേസിനുമൊപ്പം ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ എ22 സിസ്റ്റം-ഓൺ-ചിപ്പാണ്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പിൻ ക്യാമറകളാണ് റെഡ്മി എ1+ സ്മാർട്ട്ഫോണിലുള്ളത്. 8 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഫിംഗർപ്രിന്റ് സെൻസർ, 4ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.0, വൈഫൈ 2.4ജി, ജിപിഎസ്, 3.5 എംഎം ജാക്ക് എന്നിവയും ഈ ഫോണിലുണ്ട്.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 13-ൽ പ്രവർത്തിക്കുന്ന റെഡ്മി 10ന് 20.6:9 ആസ്പെക്ട് റേഷ്യോയും 400 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം ഡിസ്‌പ്ലെയ്ക്കുണ്ട്. അഡ്രിനോ 610 ജിപിയു, 3ജിബി വരെ എൽപിഡിഡിആർ4എക്സ് റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 SoC ആണ് റെഡ്മി 10ന് കരുത്തേകുന്നത്. ബിൽറ്റ്-ഇൻ സ്റ്റോറേജ് ഉപയോഗിച്ച് 2 ജിബി വരെ റാം വിപുലീകരിക്കാനും ഹാൻഡ്സെറ്റിനാവും. 128 ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 10 പായ്ക്ക് ചെയ്യുന്നത്. എന്നാൽ ബോക്‌സിൽ 10W ചാർജറാണ് ലഭിക്കുക.
എച്ച്‌ഡി പ്ലസ് റെസല്യൂഷൻ ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണ് റിയൽമി സി33 2023 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചും ഈ ഫോണിന്റെ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് സെഗ്മെന്റിന് ചേരുന്ന വിധത്തിലുള്ള പെർഫോമൻസ് ഉറപ്പ് നൽകുന്നു. 50 എംപി പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസും ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും റിയൽമി സി33 2023 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. യുണിസോക്കിന്റെ ടി612 പ്രോസസറാണ് റിയൽമി സി33 2023 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ സ്മാർട്ട്ഫോണിന് രണ്ട് വേരിയന്റുകളാണ് ഉണ്ടായിരുന്നത്. 3 ജിബി റാം കപ്പാസിറ്റിയും 32 ജിബി സ്റ്റോറേജും ഓഫർ ചെയ്യുന്നതാണ് ആദ്യത്തെ വേരിയന്റ്. രണ്ടാമത്തെ വേരിയന്റ് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും നൽകുന്നു.