Best 20K Budget Branded Phones: ഇന്ത്യയിലെ പേരുകേട്ട സ്മാർട്ഫോണുകൾ, അതും Rs. 20,000ത്തിന് താഴെ

Updated on 20-Jun-2023

ഏതു ഫോൺ വാങ്ങണമെന്നു ആശയക്കുഴപ്പം സ്വഭാവികമായും ഉപയോക്താക്കൾക്കുണ്ട്. സാധാരണക്കാരായ ബഹുഭൂരിപക്ഷം ആളുകൾക്കും വലിയ വിലയുടെ ഫോണുകൾ ആവശ്യമില്ലെന്നു പറയേണ്ടി വരും. അവരുടെ ആവശ്യങ്ങൾ പരിമിതമാണ്. ഇത്തരക്കാർക്കുള്ള ലേഖനമാണിത്. വളരെ വ്യക്തമായി പറഞ്ഞാൽ ഇപ്പോൾ പരിഗണിക്കാവുന്ന 20,000 രൂപയിൽ താഴെ വിലവരുന്ന 5ജി ഫോണുകൾ പരിചയപ്പെടാനുള്ള അവസരം.

OnePlus Nord 3 CE

6.72 ഇഞ്ചിന്റെ 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയാണ് മോഡലിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. 8 ജിബി 128 ജിബി മോഡലിന് 20,000 രൂപയാണ് വില. 108 എംപി മെയിൻ ക്യാമറ, 2 എംപി വീതമുള്ള മാക്രോ, ഡെപ്ത് സെൻസറുകളാണ് പിന്നിലുള്ളത്. 16 എംപിയാണ് സെൽഫി ക്യാമറ. 67 വാട്‌സ് ഫാസ്റ്റ് ചാർജിംഗോടു കൂടിയ 5,000 എംഎഎച്ച് ബാറ്ററി മോഡലിലുണ്ട്. ഓക്‌സിജൻ ഒഎസ് ആണ്.

iQOO Z7

90 Hz റിഫ്രഷ് റേറ്റ് ഉള്ള 6.38 ഇഞ്ച് AMOLED ഡിസ്പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 920 ചിപ്‌സെറ്റ് എന്നിവ എടുത്തുപറയാവുന്നതാണ്. 8 ജിബി 128 ജിബി മോഡലിന് 18,999 രൂപയാണ് വില. 44 വാട്‌സ് ഫാസ്റ്റ് ചാർജിംഗോടു കൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണുള്ളത്. 64 എംപി പ്രധാന ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമാണു പിന്നിലുള്ളത്. സെൽഫി ക്യാമറ 16 എംപിയാണ്.

Realme 10 Pro 5G

ഒരു മിഡ്- റേഞ്ച് 5G സ്മാർട്ട്ഫോണാണ്. 120 ഹെട്‌സ് റിഫ്രഷ് റേറ്റോടു കൂടിയ 6.72 ഇഞ്ച് IPS LCD ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 695 5ജി ചിപ്സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ. 8 ജിബി മുതൽ 12 ജിബി വരെയുള്ള റാം വേരിയന്റുകൾ. 128 ജിബി പതിപ്പിന് 18,999 രൂപയാണ്. 108 എംപിയാണ് പ്രധാന ക്യാമറ. കൂടാതെ 2 എംപി ഡെപ്ത് സെൻസർ പിന്നിലുണ്ട്. 16 എംപിയാണ് മുൻക്യാമറ. 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗോടു കൂടിയ 5,000 എംഎഎച്ച് ബാറ്ററി ഫോണിലുണ്ട്.

Samsung Galaxy A14 5G

90Hz  റിഫ്രഷ് റേറ്റോട് കൂടിയ 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി പാനലാണ് ഫോണിലുള്ളത്. എക്‌സിനോസ് 1330, മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്പ്‌സെറ്റ് മോഡലുകളുണ്ട്. 50 എംപിയാണ് പ്രധാന ക്യാമറ. 2 എംപിയുടെ മാക്രോ, ഡെപ്ത് സെൻസറുകൾ പിന്നിലുണ്ട്. 13 എംപിയാണു മുൻക്യാമറ. 16,499 രൂപ മുതൽ ഫോൺ ലഭ്യമാണ്. 15 വാട്‌സ് ചാർജിംഗോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

Poco X4 Pro

120 ഹെടസ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് സൂപ്പർ ആമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. സ്‌നാപ്ഡ്രാഗൺ 695 5ജി ചിപ്‌സെറ്റിലാണു പ്രവർത്തനം. 6 ജിബി 64 ജിബി മുതൽ 8 ജിബി 256 ജിബി വരെ ഓപ്ഷനുകൾ ലഭ്യമാണ്. 18,999 രൂപയാണ് വില. പ്രധാന ക്യാമറ 108 എംപിയാണ്. 64 എംപി, 8 എംപി, 2 എംപി സെൻസറുകളും പിന്നിലുണ്ട്. 16 എംപിയാണ് സെൽഫി ക്യാമറ. 67 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎച്ച് ബാറ്ററിയാണ് മോഡലിലുള്ളത്.

Moto G73

 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി പാനലാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 930 ചിപ്സെറ്റാണ് കരുത്ത്. 8 ജിബി 256 ജിബി വരെ ഓപ്ഷനുകളുണ്ട്. ഫോണിന്റെ വില 19,199 രൂപയാണ്. 50 എംപിയാണ് പ്രധാന ക്യാമറ. 8 എംപിയുടെ സെൻസറും പിന്നിലുണ്ട്. 16 എംപിയാണ് മുൻക്യാമറ. 30W ഫാസ്റ്റ് ചാർജിംഗുള്ള 5000 എംഎഎച്ച് ബാറ്ററി ഫോണിലുണ്ട്.

Connect On :