ആധാർ നമ്പർ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനാകില്ല

ആധാർ നമ്പർ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനാകില്ല
HIGHLIGHTS

ബാങ്കുകളിലും മറ്റ് സേവനങ്ങളിലും ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു

ആധാർ നമ്പർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാൻ കഴിയില്ല

എടിഎം പിൻ അറിഞ്ഞാൽ മാത്രം പണം പിൻവലിക്കാനാകില്ല

രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറായ ഇആധാർ.  ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനങ്ങളിലൊന്നാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ നിയന്ത്രണത്തിലാണ് നിലവിൽ ആധാർ പ്രവർത്തിക്കുന്നത്. 

ഓരോ പൗരന്റെയും വിരലടയാളം, ഐറിസ് സ്കാനുകൾ, ഫോട്ടോ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആധാർ. ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും സർക്കാർ പദ്ധതികൾക്കും സബ്‌സിഡികൾക്കും അപേക്ഷിക്കുന്നതിനും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ആധാർ നൽകണം. 

ആധാർ നമ്പറുകൾ നൽകുന്നതിനും താമസക്കാരിൽ നിന്ന് ജനസംഖ്യാപരമായ, ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനും ആധാർ ഡാറ്റാബേസ് പരിപാലിക്കുന്നതിനും ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനുമുളള ചുമതല യുഐഡിഎഐക്കാണ്. ബാങ്കുകളിലും മറ്റ് സേവനങ്ങളിലും ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. 

പലപ്പോഴും ഉപയോക്താക്കളിൽ ഉയർന്നുവരുന്ന ആശങ്കയാണിത്. നിങ്ങളുടെ എടിഎം കാർഡ് നമ്പർ അറിഞ്ഞാൽ മാത്രം ആർക്കും എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാനാകില്ല. അതുപോലെ തന്നെ ആധാർ നമ്പർ മാത്രം അറിഞ്ഞുകൊണ്ട് ആർക്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും പണം പിൻവലിക്കാനും കഴിയില്ല. ആധാർ കാരണം ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല.  ആധാർ നമ്പർ മാത്രം ഉപയോഗിച്ച് ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധിക്കില്ല. 

Nisana Nazeer
Digit.in
Logo
Digit.in
Logo