സിനിമയുടെ രണ്ടാം ഭാഗം ബിഗ് സ്ക്രീനുകളിൽ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ട്
ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് സെൽഫിയും തിയേറ്ററിൽ പരാജയപ്പെട്ടു. ബച്ചൻ പാണ്ഡെ, രാം സേതു തുടങ്ങിയ പുത്തൻ റിലീസിലൊന്നും രക്ഷയില്ലെന്ന് ബോധ്യമായതിനാലാണോ അക്ഷയ് കുമാർ ഇനി തിയേറ്ററിലേക്കില്ലെന്ന തീരുമാനത്തിൽ എത്തിയതെന്നതാണ് ചോദ്യം.
ഇത് സാധൂകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2012ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഓ മൈ ഗോഡിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ബിഗ് സ്ക്രീനുകളിൽ എത്തിക്കാതെ ഡിജിറ്റലായി റിലീസ് ചെയ്യുമെന്നാണ് സൂചന.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2ന്റെ നിർമാതാക്കൾ തിയേറ്റർ റിലീസിനേക്കാൾ ഡിജിറ്റൽ റിലീസിനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. Oh My God 2 വൂട്ട് അല്ലെങ്കിൽ ജിയോ സിനിമയിലായിരിക്കും റിലീസിനെത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു. സെൽഫിയും തിയേറ്ററിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ തീരുമാനമെന്നും പറയുന്നുണ്ട്. 2021ൽ പുറത്തിറങ്ങിയ സൂര്യവൻഷിയാണ് അക്ഷയ്‌യുടെ ഏറ്റവും ഒടുവിൽ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.