Happy Onam 2024: ഇന്ന് മലയാളിയ്ക്ക് മൂന്നാം ഓണം (Avittam Day). അത്തം പത്ത് തിരുവോണത്തോടെ ഓണാഘോഷങ്ങൾ അവസാനിക്കുന്നില്ല. മൂന്നാം ഓണത്തിലും നാലാം ഓണത്തിലും തിരുവോണപ്പൊലിമ തുടരുന്നു. മുൻകാലങ്ങളിൽ കന്നിമാസത്തിലെ തിരുവോണം വരെ മലയാളിയ്ക്ക് ഓണമായിരുന്നു.
ബന്ധു വീടുകളിലെ ഓണമാണ് മൂന്നാം ഓണം. ദമ്പതികൾ അവരുടെ ബന്ധുവീട് സന്ദർശിച്ച് അവിടെ ഓണം കൂടുന്നു. അതിനാൽ തന്നെ അവിട്ടവും അത്ര ചെറിയ ഓണമല്ലെന്ന് പറയാം.
അതുപോലെ ഓണത്തല്ല്, അവിട്ടത്തല്ല് എന്നീ കലാരൂപങ്ങളും ചടങ്ങുകളും ഇന്നാണ് നടത്തുന്നത്. പല്ലശ്ശനയിലെ ഓണത്തല്ലാണ് പ്രസിദ്ധം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികള്‍ ശത്രുവിനെ യുദ്ധത്തിന് വിളിച്ചതിന്റെ ഓര്‍മയാണ് ഓണത്തല്ല്.
Happy Onam Wishes
തിരുവോണത്തിന്റെ അത്രയും സമൃദ്ധിയില്ലെങ്കിലും അവിട്ടത്തിനും സദ്യ ഒരുക്കാറുണ്ട്. ഒപ്പം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ഓണം ആഘോഷിക്കാനുള്ള ദിവസമാണിത്. രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം എന്ന് പറയാറുണ്ട്.
വാട്സ്ആപ്പ് വഴി Happy Onam Wishes
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവിട്ടം ആശംസകൾ അറിയിക്കാം. വാട്സ്ആപ്പ് വഴി അവിട്ടം ആശംസകൾ അറിയിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. മനോഹരമായ ആശംസകളായും പഴമൊഴികളിലൂടെയും ആശംസ അറിയിക്കാം. എഐ ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും Happy Onam Wishes അയക്കാം.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.