ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇവന്റുകളില്‍ ഒന്നായ ഓട്ടോ എക്സ്പോ 2023 (Auto expo 2023) ഇങ്ങെത്തി കഴിഞ്ഞു. ഇന്ത്യന്‍ വാഹന വിപണിയിലെ വമ്പന്‍മാരാണ് ഈ മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഓട്ടോ എക്സ്പോ 2023-ല്‍ പങ്കെടുക്കുന്നവരെല്ലാം വാഹനങ്ങള്‍ കൊണ്ടുവന്ന് പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ പരമാവധി ശ്രമിക്കും.
ഓട്ടോ എക്‌സ്‌പോ( (Auto expo) യുടെ 16-ാമത് ഇവന്റ് 2023 ജനുവരി 13 മുതൽ 18 വരെയാണ് പൊതുജനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 11 മാധ്യമങ്ങൾക്ക് മാത്രമായുള്ള ദിവസവും ജനുവരി 12ന് ഉൽഘാടന ചടങ്ങും ഒപ്പം മാധ്യമങ്ങൾക്കും, വിശിഷ്ടാതിഥികൾക്കും, ഡീലർമാർക്കും മാത്രം ഷോ കാണാനുള്ള ദിവസവുമായിക്കും. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ ഓട്ടോ എക്‌സ്‌പോ നടക്കും.
ഇന്ത്യയില്‍ ഇന്ന് ഹാച്ച്ബാക്ക്, സെഡാന്‍ എന്നിവയേക്കാള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് പ്രചാരമേറുന്ന കാഴ്ചയാണ്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023( (Auto expo 2023)ല്‍ കൂടുതല്‍ ശ്രദ്ധ നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ചില മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി ജിംനി. ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാവ് വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023( (Auto expo 2023)ല്‍ അതിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചതിനാല്‍, ചടങ്ങില്‍ മാരുതി സുസുക്കി ജിംനി 5-ഡോര്‍ എസ്‌യുവി കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഇവന്റില്‍ മാരുതി സുസുക്കി മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ കൂടി വെളിപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് പതിപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സഫാരി എസ്‌യുവികളുടെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പ് രാജ്യത്ത് ഏറ്റവുമധികം കാത്തിരിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ്. കൂടാതെ രണ്ട് മോഡലുകളും രാജ്യത്തെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.അതുപോലെ, മുഖം മിനുക്കി എത്തുന്ന ഈ രണ്ട് എസ്‌യുവികളെയും കാണാന്‍ പലരും ആകാംക്ഷയിലാണ്. എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്ര XUV700-നോട് മുട്ടിനില്‍ക്കാന്‍ ADAS ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചാകും ടാറ്റ മോഡലുകളെ കളത്തിലിറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
2023 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പുതിയ ലാന്‍ഡ് ക്രൂയിസര്‍ LC300 പ്രദര്‍ശിപ്പിക്കും. ടൊയോട്ടയുടെ ഈ ഭീമന്‍ എസ്‌യുവി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ്. കൂടാതെ, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 ടൊയോട്ട പവലിയനില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2023 ഓട്ടോ എക്സ്പോയില്‍ GR സ്പോര്‍ട്ട് ലാന്‍ഡ് ക്രൂയിസര്‍ LC300-നെ ടൊയോട്ട പ്രദര്‍ശിപ്പിച്ചേക്കും.
ക്രെറ്റ എസ്‌യുവിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ക്രെറ്റ എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് ആവര്‍ത്തനം ലെവല്‍ 2 ADAS ഉള്‍പ്പെടെ നിരവധി ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ എസ്‌യുവി ഓട്ടോ എക്‌സ്‌പോ നഗരിയില്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
BYD ഇന്ത്യന്‍ ഇവി സ്പെയ്സിലെ ഏറ്റവും പുതിയ അംഗം ആണെങ്കിലും, 2023 ഓട്ടോ എക്സ്പോയില്‍ വാഹനപ്രേമികള്‍ക്കായി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി പ്രദര്‍ശിപ്പിക്കാന്‍ ചൈനീസ് വാഹന നിര്‍മ്മാതാവ് കാത്തിരിക്കുകയാണ്. കൂടാതെ, ഈ ഇലക്ട്രിക് എസ്‌യുവി മികച്ച പവര്‍ട്രെയിന്‍ സജ്ജീകരണത്തിനൊപ്പം നിരവധി സവിശേഷതകളും നിറഞ്ഞതാണ്. ഇതോടൊപ്പം തന്നെ സീല്‍ ഇലക്ട്രിക് സെഡാനും BYD ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.
2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് ഇവി ഉൾപ്പെടെ 10-ഓളം മോഡലുകൾ പ്രദർശിപ്പിക്കുമെന്ന് കിയ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'സോറന്റോ' സെവൻ സീറ്റർ എസ്‌യുവിയും ചടങ്ങിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 നവംബറിൽ ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ അരങ്ങേറിയ Kia EV9 എന്ന കൺസെപ്റ്റ് EV ആയിരിക്കാം ഇവിടെയും അവതരിപ്പിക്കുക. സെൽറ്റോസ്, സോണറ്റ്, കാറെൻസ്, കാർണിവൽ, EV6 എന്നിവയുൾപ്പെടെ കമ്പനിയുടെ നിലവിലെ നിരയിൽ നിന്നുള്ള നിരവധി മോഡലുകൾ ഓട്ടോ എക്സ്പോ 2023ൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാവ് ഇന്ത്യയില്‍ സോറെന്‍േറാ അവതരിപ്പിച്ചേക്കും. കിയ സോെറന്‍േറാ ആഭ്യന്തര മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ഇസുസു MU-X തുടങ്ങിയ വലിയ 7 സീറ്റര്‍ എസ്‌യുവികളോട് മത്സരിക്കും. വളരെ ആകര്‍ഷകമായ ഒരു 7 സീറ്റര്‍ എസ്‌യുവിയാണ് കിയ സോറെന്റോ. കിയ സോറന്‍േറാ എസ്‌യുവി അതിന്റെ വലിപ്പവും ഫീച്ചറുകളാല്‍ സമ്പന്നമായ ഇന്റീരിയറും നിലനിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പുതിയ തലമുറ കിയ കാര്‍ണിവല്‍ പുതിയ കിയ കാര്‍ണിവല്‍ ഇതിനകം തന്നെ പല രാജ്യങ്ങളിലും വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. അതുപോലെ, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കാര്‍ണിവല്‍ എംപിവിയുടെ ഏറ്റവും പുതിയ ആവര്‍ത്തനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പറ്റിയ സമയമാണിത്. മാത്രമല്ല, കാര്‍ണിവല്‍ എംപിവിയുടെ ഏറ്റവും പുതിയ ആവര്‍ത്തനം കുറച്ച് കൂടി മെച്ചപ്പെട്ട എസ്‌യുവിക്ക് സമാനമായ ഡിസൈന്‍ ഭാഷയില്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ടൊയോട്ട പുതിയ ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഈ 7 സീറ്റര്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ടൊയോട്ട പവലിയനില്‍ കാണികളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മികച്ച വില്‍പ്പന നേടി പുതിയ ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അതിന്റെ മുന്‍ഗാമികളുടെ വിജയം ആവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷ. ഇന്ത്യന്‍ കുടുംബങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനേക്കാള്‍ വലിയ എസ്യുവികളെ ഇഷ്ടപ്പെടുന്നു. അതുപോലെ, ഈ 7-സീറ്റര്‍ എസ്‌യുവികള്‍ / എംപിവികള്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ധാരാളം ആളുകളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ എസ്‌യുവികള്‍ / എംപിവികള്‍ രാജ്യത്ത് ഹിറ്റായി മാറയേക്കാം.
ലോകമെമ്പാടുമുള്ള നിരവധി വാഹന നിര്‍മ്മാതാക്കള്‍ അവരുടെ വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളും അവരുടെ സമീപകാലത്ത് വികസിപ്പിച്ചെടുത്ത പുത്തന്‍ ടെക്‌നോളജിയും വെളിപ്പെടുത്തുന്നതിനാല്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023 ഒരു ആവേശകരമായ സംഭവമായിരിക്കും. കൂടാതെ, വിവിധ നിര്‍മ്മാതാക്കളില്‍ നിന്ന് ഇന്ത്യയില്‍ വരാനിരിക്കുന്ന നിരവധി കാറുകള്‍ പ്രദര്‍ശിപ്പിക്കുകയും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ 2020-ലാണ് അവസാനമായി ഓട്ടോ എക്‌സ്‌പോ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. മൂന്ന് വര്‍ഷത്തിന് ശേഷം എത്തുന്ന ഓട്ടോ എക്സ്പോ 2023 ജനുവരി 13 മുതല്‍ 18 വരെ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ വെച്ച് നടക്കും.
ജനുവരി 14 നും 15 നും രാവിലെ 11 നും രാത്രി 8 നും ഇടയില്‍ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്സ്പോ വേദി സന്ദര്‍ശിക്കാം. ജനുവരി 16, 17 തീയതികളില്‍ ക്ലോസിംഗ് സമയം വൈകീട്ട് 7 മണി വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. അവസാന ദിവസം എക്സ്പോയിലെ സന്ദര്‍ശിക്കാനുള്ള സമയം വീണ്ടും കുറയും. 1 മണിക്കൂര്‍ കൂടി കുറഞ്ഞ് ക്ലോസിംഗ് സമയം വൈകുന്നേരം 6 മണിക്കായിരിക്കും. പ്രദര്‍ശന സ്റ്റാളുകള്‍ അതാത് ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് അടച്ചിടുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഓട്ടോ എക്സ്പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.