5.2 ലീറ്റർ , വി 10 പെട്രോൾ എൻജിനുള്ള സാധാരണ മോഡലിനേക്കാൾ 20 ബിഎച്ച്പി കരുത്തും 10 എന്‍എം ടോർക്കും ആർ 8 പ്ലസിനു അധികമുണ്ട്.ലംബോർഗിനിയിൽ നിന്ന് സ്വീകരിച്ച എഞ്ചിന് 550 ബിഎച്ച്പി 540 എൻഎം ആണ് ശേഷി. ക്വാഡ്രോ നാല് വീല്‍ ഡ്രൈവിലൂടെ ചക്രങ്ങളിലേക്ക് എൻജിൻ കരുത്ത് എത്തിക്കുന്നത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗീയർ ബോക്‌സാണ്.100 കിമീ വേഗമെടുക്കാൻ 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 317 കിമീ ആണ് പരമാവധി വേഗം.
കാഴ്ചയ്ക്ക് സാധാരണ ആര്‍ 8 നെപ്പോലെ തന്നെയാണ് വി 10 പ്ലസ്. മാറ്റ് ഫിനിഷുള്ള ഗ്രിൽ , പ്രത്യേക അലോയ് വീലുകൾ എന്നിവ പ്ലസിന് വ്യത്യസ്തത നല്‍കുന്നു.രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഔഡി സൂപ്പർ സ്‌പോര്‍ട്‌സ് കൂപ്പെയ്ക്ക് 2.05 കോടി രൂപയാണ് മഹാരാഷ്ട്രയിലെ എക്‌സ് ഷോറൂം വില.ഒരു പാട് സിനിമ നടന്മാരുടെ പക്കൽ ഉള്ള ഒരു സ്മാർട്ട് കാർ കൂടിയാണിത്.എടുത്തു പറയുവാണെങ്കിൽ നമ്മുടെ ഇരുമുഗൻ ചിയാൻ വിക്രത്തിന്റെ കയ്യിലും ഓഡി R 8 തന്നെയാണുള്ളത് .