തത്സമയ സൗന്ദര്യവർദ്ധക ഫീച്ചറുമായി സെൻഫോൺ ലൈവ് വിപണിയിൽ

Updated on 30-May-2017
HIGHLIGHTS

സ്ട്രീം ചെയ്യുന്ന വീഡിയോയിലെ വ്യക്തികളുടെ സൗന്ദര്യം വർധിപ്പിക്കുന്ന ഫോണുമായി അസൂസ്

അസൂസിൽ നിന്നും മെയ് 24 ന് അവതരിപ്പിക്കപ്പെട്ട  'സെൻഫോൺ ലൈവ്' എന്ന സ്മാർട്ട്ഫോൺ വേറിട്ട പ്രത്യേകതകളോടെ ഇതിനകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഫോണിൽ നിന്നും സംപ്രേഷണം ചെയ്യുന്ന വീഡിയോകളിലെ ചർമ്മത്തെ മിനുസപ്പെടുത്തുന്ന  ബ്യൂട്ടിലൈവ് ആപ്ലിക്കേഷനോടെയാണു ഈ ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.4ജി, VoLTE പിന്തുണയുള്ള ഈ ഫോണിന് 2,650 എം.എ.എച്ച്. ശേഷിയുള്ള ബാറ്ററിയാണുള്ളത്.

അസൂസ് 'സെൻഫോൺ ലൈവ്'  സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകളിലും ചിത്രങ്ങളിലും തത്സമയ ബ്യൂട്ടിഫിക്കേഷൻ സവിശേഷത നൽകുന്ന ബ്യൂട്ടിലൈവ് (BeautyLive) ആപ്പുമായാണ്  ഫോൺ എത്തുന്നത്. ഈ അപ്ലിക്കേഷൻ വീഡിയോയിലും മറ്റു ചലനചിത്രങ്ങളിലും  പ്രത്യക്ഷപ്പെടുന്ന വ്യക്തികളുടെ ചർമ്മത്തിലെ പാടുകൾ  നീക്കംചെയ്യാൻ അനുവദിക്കുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, കൂടാതെ മറ്റ് പ്രശസ്തമായ പല സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുമായും ബ്യൂട്ടിലൈവ് യോജിച്ച്‌ പ്രവർത്തിക്കും.

ഈ  ഫോണിലെ 1280 x 720 പിക്സൽ റെസല്യൂഷൻ നൽകുന്ന 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ  2.5 ഡി കർവ്ഡ്  ഗ്ലാസ് പിടിപ്പിച്ചാണെത്തുന്നത്. 2 ജിബി LPDDR3 റാം, 16 ജിബി/ 32  ജിബി  സ്റ്റോറേജ് എന്നീ സൗകര്യങ്ങൾ സെൻഫോൺ ലൈവ് ഫോണിലുണ്ട്. 1.2  ജിഗാ ഹെർട്സ് വേഗത നൽകുന്ന  ക്വാഡ് കോർ  പ്രോസസർ കരുത്തേകുന്ന ഫോണിനു  13  മെഗാപിക്സൽ പിൻ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. ഫിംഗർ പ്രിന്റ് സ്കാനർ ഇല്ലാതെയെത്തുന്ന ഈ ഫോൺ ആൻഡ്രോയിഡ് 6.0 മാഷ്മലോയിലാണു  പ്രവർത്തിക്കുന്നത്. മൂന്നു നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് 9,999 രൂപയാണ് വില.

Connect On :